Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരിലേക്ക് പുതിയൊരു വന്ദേഭാരത് കൂടി എത്തുന്നു; ഗുണം ഈ ജില്ലക്കാർക്ക്

ബെംഗളൂരുവിലേക്ക് പുതിയൊരു വന്ദേഭാരത് കൂടിയെത്തുന്നു. ബെംഗളൂരിനെ മംഗളൂരു, ഉടുപ്പി, കാർവാർ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നതാകും സർവ്വീസ്. സകലേശ്പൂർ ഘട്ട് സെക്ഷനിലെ വൈദ്യുതീകരണ പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് സർവീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. തീരദേശ കർണാടകയിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്നതാണ് നീക്കം.

ഉടുപ്പി-ചിക്കമംഗളൂരു എം പി കോട്ട ശ്രീനിവാസ് പൂജാരി കഴിഞ്ഞ ദിവസം റെയിൽവെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബെംഗളൂരു-തീരദേശ കർണാടക റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങണമെന്നായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യം. സംസ്ഥാന തലസ്ഥാനത്ത് നിന്ന് തീരദേശ ജില്ലകളിലേക്ക് വേഗതയേറിയ റെയിൽ കണക്റ്റിവിറ്റിക്കുള്ള വർധിച്ച ആവശ്യവും എംപി വിശദീകരിച്ചു. ഹാസൻ, സകലേശ്പൂർ സെക്ഷനുകളിലെ വൈദ്യുതീകരണ ജോലികൾ അവസാന ഘട്ടത്തിലാണെന്നും ഇത് പ്രീമിയം സെമി-ഹൈ-സ്പീഡ് ട്രെയിൻ സർവീസിന് വഴിതുറക്കുമെന്നും എംപി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

andebharaternakulambengaluru-1

കുത്തനെയുള്ള ചരിവുകൾ അടക്കമുളള പരിമിതികൾ സകലേശ്പൂർ ഘട്ട് സെക്ഷൻ പൂർണ്ണമായി വൈദ്യുതീകരിച്ചിരുന്നില്ല.55 കിമി പാതയിലെ വൈദ്യുതീകരണം അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഈ സാഹചര്യത്തിൽ വന്ദേഭാരത് എക്സ്പ്രസ് പോലുള്ള ആധുനിക ഇലക്ട്രിക് ട്രെയിനുകൾക്ക് ഇത് സാങ്കേതികമായി അനുയോജ്യമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മേഖലയിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്കും ഇത് വലിയ മുന്നേറ്റമാകും.

ആവശ്യം പരിഗണിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സകലേശ്പൂർ ഘട്ട് വൈദ്യുതീകരിച്ചാൽ ബെംഗളൂരു-കാർവാർ റെയിൽ സർവീസുകൾ മെച്ചപ്പെടുത്തുമെന്ന് ഉറപ്പുനൽകി. വൈദ്യുതീകരണം പൂർത്തിയായാൽ വന്ദേഭാരത് എക്സ്പ്രസ് ഈ റൂട്ടിൽ തുടങ്ങുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന ആവശ്യകതയും തന്ത്രപരമായ പ്രാധാന്യവുമുള്ള റൂട്ടുകളിൽ വന്ദേഭാരത് സർവീസുകൾ വ്യാപിപ്പിക്കാനാണ് റെയിൽവേ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. തീരദേശ കർണാടകയുടെ സാമ്പത്തിക, ടൂറിസം, തുറമുഖ സാധ്യതകൾ ഈ പദ്ധതിക്ക് അനുയോജ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവിലേക്ക് വളരെ വേഗത്തിലുള്ള റെയിൽവെ സർവ്വീസുകൾ വേണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ട്. നിലവിൽ യാത്രക്കാർ പരമ്പരാഗത എക്സ്പ്രസ്, രാത്രികാല ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. ഘട്ട് സെക്ഷനിലെ പരിമിതികളും കുറഞ്ഞ വേഗതയും കാരണം ഏറെ സമയമെടുത്താണ് യാത്ര പൂർത്തിയാക്കാറുള്ളത്. വന്ദേഭാരത് എക്സ്പ്രസ് വരുന്നതോടെ യാത്രാസമയം ഗണ്യമായി കുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരു-മംഗളൂരു-ഉടുപ്പി-കാർവാർ റൂട്ടിൽ വന്ദേഭാരത് സർവീസ് ടൂറിസത്തിനും സാമ്പത്തിക പ്രവർത്തനങ്ങൾക്കും വലിയ ഉത്തേജനം നൽകുമെന്ന് റെയിൽവേ വിദഗ്ധരും വിലയിരുത്തുന്നുണ്ട്. വേഗതയേറിയ കണക്റ്റിവിറ്റി വ്യവസായ ആരോഗ്യമേഖലയ്ക്ക് ഗുണം ചെയ്യും.

വൈദ്യുതീകരണം പൂർത്തിയാകണം

സകലേശ്പൂർ ഘട്ട് സെക്ഷനിലെ വൈദ്യുതീകരണ ജോലികൾ പൂർത്തിയായാൽ മാത്രമേ റെയിൽവെ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ. ജോലികൾ പൂർത്തിയാക്കി സുരക്ഷാ വിലയിരുത്തലുകൾ നടത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ. ബെംഗളൂരു-ഹാസൻ തിരക്കേറിയ ഇടനാഴിയിലെ പ്രവർത്തനക്ഷമത, റേക്കുകളുടെ ലഭ്യത, സമയക്രമീകരണം എന്നിവയും പുതിയ സർവീസുകളുടെ ആസൂത്രണത്തിന് പ്രധാനമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+