വർക്കല ബീച്ചിന് അപൂർവ്വ നേട്ടം: ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഒന്നായി അംഗീകാരം
തിരുവനന്തപുരം: സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഒന്നായി തിരുവനന്തപുരം വർക്കലയിലെ പാപനാശം ബീച്ച്. സഞ്ചാരികളുടെ ബൈബിളെന്ന് അറിയപ്പെടുന്ന ലോൺലി പ്ലാനറ്റ് പ്രസിദ്ധീകരണത്തിന്റെ ബീച്ച് ഗൈഡ് ബുക്കിലാണ് പാപനാശം ബീച്ചിനെ ഉൾപ്പെടുത്തിയത്. ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കാൻ വിനോദസഞ്ചാര വകുപ്പ് വർക്കലയിൽ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതികൾക്ക് ആവേശം പകരുന്നതാണ് ഈ നേട്ടമെന്ന് സ്ഥലം എം എല്‍ എ വി ജോയി വ്യക്തമാക്കി.
തിരുവനന്തപുരത്തുനിന്ന് 45 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന വർക്കലയിലെ ക്ലിഫ് ബീച്ച് സംസ്ഥാനത്തെ ഒട്ടേറെ സവിശേഷതകളുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്. ശ്രീനാരായണഗുരു സ്ഥാപിച്ച ശിവഗിരി മഠം ഉൾപ്പെടുന്ന പ്രധാന തീർഥാടന കേന്ദ്രംകൂടിയാണ് വർക്കല.

ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിൽ വർക്കല ബീച്ചിന് ഇടം നേടാനായത് ശ്രദ്ധേയമായ അംഗീകാരമാണ് . ലോൺലി പ്ലാനറ്റ് നൽകുന്ന അംഗീകാരം പാപനാശം ബീച്ചിന്റെ പ്രശസ്‌തി വർധിപ്പിക്കും. വർക്കലയെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കും. വർക്കലയുടെ പ്രകൃതി മനോഹാരിതയ്ക്കും പരിസ്ഥിതി ഘടനയ്ക്കും കോട്ടമുണ്ടാക്കാതെയുള്ള പ്രവർത്തനങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും എം എല്‍ എ ജോയി പറഞ്ഞു.
ലോകോത്തര സൗകര്യങ്ങളാണ് പാപനാശം ബീച്ചില്‍ ഉള്ളത്. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള സ്ഥലം കൂടിയാണ് പാപനാശം ബീച്ച്. ഭൗമശാസ്ത്രജ്ഞർക്കിടയിൽ 'വർക്കല രൂപവൽക്കരണം' എന്ന് വിളിക്കപ്പെടുന്ന മനോഹരമായ പാറക്കെട്ടുകൾ ഉൾപ്പെട്ട ഭൂഗർഭ സ്മാരകം പാപനാശത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. മികച്ച പ്രകൃതി - ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിലൂടെ വെൽനസ് ടൂറിസം കേന്ദ്രമായും വർക്കല അറിയപ്പെടുന്നു
പാരാസെയിലിങ്, സ്കൂബ ഡൈവിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കും വർക്കലയിൽ അവസരമുണ്ട്. സാഹസിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാർച്ച് 29, 30, 31 തീയതികളിൽ കേരള ടൂറിസം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിനും വർക്കല വേദിയാവുകയാണ്. കഴിഞ്ഞ ഡിസംബറിൽ ഫ്ലോട്ടിങ് ബ്രിഡ്ജും സ്ഥാപിച്ചിട്ടുണ്ട്. സാഹസികതയും വിനോദവും ആഗ്രഹിക്കുന്ന ഏവർക്കും വർക്കലയിലേക്ക് സ്വാഗതമെന്നും സ്ഥലം എം എല്‍ എ കൂട്ടിച്ചേർത്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications