Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിലൂടെ ഒരു ട്രെയിന്‍ യാത്ര; ഇന്ത്യയുടെ പൈതൃകം കണ്ടറിയാം: കുറഞ്ഞ നിരക്കില്‍ പാക്കേജ്

ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും കണ്ടും കേട്ടും അറിഞ്ഞൊരു ട്രെയിന്‍ യാത്ര. അതും താങ്ങാവുന്ന ചെലവില്‍. തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പ്രയോജനപ്പെടുന്ന നിരവധി മികച്ച ടൂര്‍ പാക്കേജുകളാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് അവതരിപ്പിക്കുന്നത്. അതിലൊന്നാണ് ദക്ഷിണ ഭാരത് യാത്ര.

വടക്കേ ഇന്ത്യയെ ദക്ഷിണേന്ത്യയുമായി ബന്ധിപ്പിച്ച് നടത്തുന്ന ഈ ട്രെയിന്‍ ടൂര്‍ പ്രധാനമായും തീര്‍ത്ഥാടകരെയാണ് ലക്ഷ്യമിടുന്നത്. ഭാരത് ഗൗരവ് സ്‌പെഷല്‍ ടൂറിസ്റ്റ് ട്രെയിനിലാണ് 13 ദിവസത്തെ യാത്ര നടത്തുന്നത്. സാധാരണ ട്രെയിന്‍ യാത്രകളില്‍ നിന്നു വ്യത്യസ്ഥമായി മികച്ച നിലവാരവും വൃത്തിയുമാണ് റെയില്‍വേ യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

Bharat Gaurav Tourist Train

ജൂലൈ 28 ന് പഞ്ചാബിലെ പത്താന്‍കോട്ട് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളും പുണ്യ സ്ഥലങ്ങളും ഉത്തരേന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും കാണാനാകും എന്നതാണ് ഈ ടൂറിന്റെ സവിശേഷത.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളായ തിരുപ്പതി, രാമേശ്വരം, മധുര, കന്യാകുമാരി, മല്ലികാര്‍ജുന എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. ഇതുകൂടാതെ പത്താന്‍കോട്ട് കന്റോണ്‍മെന്റ്, ജലന്ധര്‍ സിറ്റി, ലുധിയാന, ചണ്ഡീഗഡ്, അംബാല കന്റോണ്‍മെന്റ്, കുരുക്ഷേത്ര, കര്‍ണാല്‍, പാനിപ്പത്ത്, സോണിപത്ത്, ഹസ്രത്ത് നിസാമുദ്ദീന്‍, മഥുര, ആഗ്ര കന്റോണ്‍മെന്റ്, ഗ്വാളിയോര്‍ എന്നിവയുള്‍പ്പെടെ നിരവധി ബോര്‍ഡിങ് പോയിന്റുകള്‍ ഈ ടൂര്‍ പാക്കേജില്‍ ലഭ്യമാണ്.

13 പകലുകള്‍ നീളുന്ന യാത്ര

12 രാത്രികളും 13 പകലും നീണ്ടുനില്‍ക്കുന്ന ട്രെയിന്‍ ടൂര്‍ യാത്ര ജൂലൈ 28ന് പുറപ്പെട്ട് ഓഗസ്റ്റ് ഒന്‍പതിന് അവസാനിക്കും. രാമേശ്വരത്തെ രാമനാഥ സ്വാമി ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, കന്യാകുമാരിയിലെ വിനോദ കാഴ്ചകള്‍, ആന്ധ്രയിലെ മാര്‍ക്കപുരം മല്ലികാര്‍ജുന ജ്യോതിലിംഗ ക്ഷേത്രം, തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രം എന്നിവ ഒറ്റയടിക്ക് സന്ദര്‍ശിക്കാനുള്ള സുവര്‍ണാവസരം ഈ പാക്കേജില്‍ ലഭിക്കും.

ഇക്കോണമി സ്ലീപ്പര്‍ ക്ലാസില്‍ 640 സീറ്റുകള്‍ ആണുള്ളത്. ഇത് നോണ്‍ എസിയാണ്. സ്റ്റാന്‍ഡേര്‍ഡ് 3എസിയില്‍ 70 സീറ്റുകളും കംഫര്‍ട്ട് 2എസിയില്‍ 50 സീറ്റുകളും ആണുള്ളത്. ഇക്കോണമി സ്ലീപ്പര്‍ ക്ലാസില്‍ ഒരാള്‍ക്ക് 30,135 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം ഉള്‍പ്പെടെയുള്ള ചെലവാണിത്. 3എസി സ്റ്റാന്‍ഡേര്‍ഡ് ക്ലാസില്‍ ഒരാള്‍ക്ക് 43,370 രൂപയും 2എസി കംഫര്‍ട്ട് ക്ലാസില്‍ ഒരാള്‍ക്ക് 57,470 രൂപയുമാണ് നിരക്ക്.

രാവിലെ ചായ, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം ഉള്‍പ്പെടെ പാക്കേജില്‍ ലഭ്യമാണ്. ഷെയറിങ് അടിസ്ഥാനത്തിലാണ് താമസം. ഹൗസ് കീപ്പിങ്, സെക്യൂരിറ്റി, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരും ട്രെയിനില്‍ ഉണ്ടാകും. സ്‌റ്റോപ്പില്‍ ഇറങ്ങുമ്പോള്‍ ക്ഷേത്രങ്ങളിലേക്കു പോകാന്‍ ബസ് സൗകര്യവും ഉണ്ടായിരിക്കും.

റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. അതേസമയം തീര്‍ഥാടകര്‍ക്ക് വിലപ്പെട്ട ഒരു ഉപദേശവും റെയില്‍വേ നല്‍കുന്നുണ്ട് ട്രെയിനില്‍ കയറുന്നതിനു മുമ്പ് ആരോഗ്യവാന്‍ ആണെന്ന് ഒരു ഡോക്ടറെ കണ്ട് ഉറപ്പാക്കണമെന്ന് റെയില്‍വേ നിഷ്‌കര്‍ഷിക്കുന്നു. ട്രെയിനില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഈ മുന്‍കരുതല്‍. ഇതു കൂടാതെ റെയില്‍വേയുടെ ആരോഗ്യ നിര്‍ദേശങ്ങളും അനുസരിക്കണം. ടൂര്‍ ബുക്ക് ചെയ്യാനുള്ള വെബ്‌സൈറ്റ്: https://www.irctctourism.com/bharatgaurav

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+