റിവർ റാഫ്റ്റിംഗും ബംഗി ജംപിങ്ങുമെല്ലാം ആസ്വദിച്ചൊരു ഋഷികേശ് യാത്ര; ഇതാ പാക്കേജ്
ഡൽഹി: സാഹസിക സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഉറപ്പായും കാണും ഋഷികേശ്. കുത്തിയൊലിച്ചൊഴുകുന്ന ഗംഗ നദിയിലൂടെ ഉള്ള റിവർ റാഫ്റ്റിംഗും നൈറ്റ് ക്യാമ്പിങ്ങും പിന്നെ ബംഗി ജംപിങ്ങുമെല്ലാം ഏതൊരു സഞ്ചാരിയേയും ആവേശം കൊള്ളിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതൊക്കെ ആസ്വദിച്ചില്ലെങ്കിൽ പിന്നെ എന്ത് രസം അല്ലേ?.
ഇതിനൊക്കെ ഒരു പാക്കേജ് കണ്ട് പിടിച്ച് പോകാൻ മടിയുള്ള സഞ്ചാരിയാണ് നിങ്ങളെങ്കിൽ ഒരുഗ്രൻ പാക്കേജ് റെയിൽവേ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ സൗകര്യം പോലെ ഒരു തിയതി തിരഞ്ഞെടുത്ത് യാത്ര പ്ലാൻ ചെയ്യാം. ഐ ആർ സി ടി സിയുടെ ഡൽഹി-ഋഷികേശ് പാക്കേജിനെ കുറിച്ച് കൂടുതലായി അറിയാം.

റോഡ് മാർഗമാണ് ഈ യാത്ര.രാവിലെയോടെ ഡൽഹിയിൽ നിന്നും ഹരിദ്വാറിലേക്ക് യാത്ര പുറപ്പെടും. ഏകദേശം ആറ് മണിക്കൂർ യാത്ര ചെയ്താൽ ഹരിദ്വാറിലെത്താം. നേരെ ഹോട്ടലിൽ എത്തി വിശ്രമം. അതിന് ശേഷം നേരെ പോകുന്നന്നത് ഹോട്ടലിലേക്കാണ്. അൽപ സമയം വിശ്രമം. അതുകഴിഞ്ഞാൽ ആദ്യ സന്ദർശനം പ്രസിദ്ധമായ ലക്ഷ്മൺ ഝൂലയിലേക്കാണ്. ഋഷികേശിൽ ഗംഗ നദിക്ക് കുറുകേയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. പാലത്തിന് ഇരുവശങ്ങളിലുമുള്ള കടകളെല്ലാം കയറിയിറങ്ങി കറങ്ങി വന്നാൽ ഹോട്ടലിലേക്ക് മടങ്ങാം.
രണ്ടാം ദിവസമാണ് യാത്രയിലെ പ്രധാന ആകർഷണമായ സാഹസിക വിനോദങ്ങൾ സഞ്ചാരികൾക്ക് ആസ്വദിക്കാനുള്ള അവസരം ലഭിക്കുന്നത്.. ഗംഗാ നദിയിലൂടെ വിവിധ റേഞ്ചുകളിലുള്ള റിഫർ റാഫ്റ്റിംഗ് തന്നെയാണ് പ്രധാനം. ബംഗി ജംപിങ്ങും സഞ്ചാരികൾക്ക് പരീക്ഷിച്ച് നോക്കാം. പ്രദേശത്ത് നിരവധി ബംഗി ജംപിങ് സ്ഥലങ്ങളുണ്ട്. ഇതെല്ലാം ആസ്വദിക്കണമെങ്കിൽ സ്വന്തം കൈയ്യിൽ നിന്നും പൈസ ഇറക്കണം കേട്ടോ. ഇതൊക്കെ കഴിഞ്ഞാൽ ഉച്ചയോടെ ഡൽഹിയിലേക്ക് യാത്ര തിരിക്കും.രാത്രിയോടെ നിങ്ങൾക്ക് ഡൽഹിയിലെത്താം. കൂടുതൽ വിവരങ്ങൾക്ക്
https://www.irctctourism.com/pacakage_description?packageCode=NDH20
ഋഷികേശ്-സാഹസിക സഞ്ചാരികളുടെ പറുദീസ
ലോകത്തിന്റെ യോഗ തലസ്ഥാനം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. ആത്മീയത മാത്രമല്ല ഏവരേയം അമ്പരപ്പിക്കുന്ന സാഹസിക വിനോദകൾക്കും പേര് കേട്ട ഇടമാണത്. പെയിന്റ്ബോൾ, ക്യാമ്പിംഗ്, ബംഗീ ജമ്പിംഗ്, ക്ലിഫ് ജംപിങ്, കയാക്കിങ്, ഹൈക്കിങ്, റാപ്പലിങ്, വെള്ളച്ചാട്ടം ട്രെക്കിങ് തുടങ്ങി വൈവിധ്യമായ സാഹസിക വിനോദങ്ങൾ ഇവിടെ സഞ്ചാരികൾക്ക് ആസ്വദിക്കാനാകും.വർഷത്തിൽ ഏത് സമയത്തും ഇവിടേക്ക് യാത്ര ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത.












Click it and Unblock the Notifications