പുഴയുടെ മറുകരയിൽ നിന്ന് അതിരപ്പിള്ളി കാണാം; 4 മണിക്കൂർ കാട്ടിലൂടെ യാത്ര,ഏറുമാടത്തിൽ വിശ്രമം,പാക്കേജ് ഇതാ
അതിരപ്പിളളി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യത്തെ കുറിച്ച് പ്രത്യേകം വിവരിക്കേണ്ടതില്ലല്ലോ അല്ലേ. 80 അടി ഉയരത്തിൽ നിന്നും ഭൂമിയിലേക്ക് പതിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം കേരളത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്. പശ്ചിമ ഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗം കൂടിയാണിത്.
പൊതുവെ അതിരപ്പിള്ളി വെള്ളച്ചാട്ടം എന്നാൽ നമ്മുക്ക് അത് മുന്നിൽ നിന്നുളള കാഴ്ചയാണ്. എപ്പോഴെങ്കിലും വെള്ളച്ചാട്ടത്തെ പുഴയുടെ മറുകരയിൽ നിന്ന് കാണാനായെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? അങ്ങനെയൊരു ആഗ്രഹം മനസിൽ ഉണ്ടെഎങ്കിൽ ഇപ്പോൾ തന്നെ ബാഗ് പാക്ക് ചെയ്തേക്ക്. വനംവകുപ്പാണ് അത്തരമൊരു കാഴ്ച കാണാൻ നിങ്ങൾക്ക് അവസരം ഒരുക്കുന്നത്. അതിരിപ്പിള്ളി വനത്തിന് ഉള്ളിലൂടെ ജീപ്പിലായിരിക്കും ഈ യാത്ര. 'ആനക്കല്ല് ജംഗിൾ സഫാരി' എന്നാണ് പാക്കേജിന് പേര് നൽകിയിരിക്കുന്നത്. വിശദമായി അറിയാം

വാഴച്ചാല്‍ വനം ഡിവിഷനിലെ അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരാണ് ആനക്കല്ല് ജംഗിള്‍സഫാരി നടത്തുന്നത്. എറണാകുളം ജില്ലയിലെ കാലടി പ്ലാന്റേഷന്‍ മേഖലയില്‍ അതിരപ്പള്ളി ഡിവിഷനില്‍ പതിനഞ്ചാം ബ്ലോക്കിൽ നിന്നാണ് യാത്ര ആരംഭിക്കുക. തുടർന്ന് ഏകദേശം നാല് മണിക്കൂറോളമാണ് ജീപ്പിൽ യാത്ര ചെയ്യേണ്ടത്. -യാത്ര ആനക്കല്ല് മേഖലയിൽ എത്തുമ്പോൾ മരത്തിന് മുകളിൽ ഏറുമാടത്തിൽ അൽപ സമയം വിശ്രമിക്കാൻ അവസരം ലഭിക്കും. അവിടെ നിന്ന് ലഘുഭക്ഷണവും കഴിച്ച് തിരികെ പോരുന്ന തരത്തിലാണ് പാക്കേജ്. പോകുന്ന വഴിയിൽ കുന്നുകളും ചെറുതോടുകളും സഞ്ചാരികൾക്ക് അസ്വദിക്കാനാകും.
യാത്രയില്‍ ആന, മ്ലാവ്, മാന്‍, കാട്ടുപന്നി, കരടി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും മലമുഴക്കി വേഴാമ്പല്‍, കോഴിവേഴാമ്പല്‍ തുടങ്ങിയ വിവിധയിനം പക്ഷികളേയും സഞ്ചാരികൾക്ക് കാണാനാകും. അതോടൊപ്പം തന്നെ വൈവിധമ്യാർന്ന സസ്യലതാദികളും കാണാം.
പാക്കേജ് ചെലവ് എത്രയെന്ന് അറിയാം
ആറ് പേരടങ്ങുന്ന സംഘത്തിന് പതിനായിരം രൂപയാണ് പാക്കേജ് തുക. ലഘുഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയാണ് ഇത്. അതേസമയം ഒറ്റയ്ക്കാണ് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഒരാൾക്ക് 2500 രൂപയാണ് ചെലവ് വരിക. കാടിനെ കുറിച്ച് നന്നായി അറിയാവുന്ന വനപാലകരായിരിക്കും നിങ്ങളെ യാത്രയിൽ അനുഗമിക്കുക. അതുകൊണ്ട് തന്നെ കാടിനുള്ളിലൂടെ പോകുന്നുവെന്ന ആശങ്ക വേണ്ടേ വേണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാണ് അടുത്ത യാത്ര തീയതി എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് 8547601991 എന്ന നമ്പറിൽ ബന്ധപ്പെടാം.
അതിരപ്പിള്ളിയെ കുറിച്ച്
തൃശൂർ നഗരത്തിൽ നിന്നും 63 കിലോമീറ്റർ അകലെ ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി പഞ്ചായത്തിലാണ് കേരളത്തിന്റെ നയാഗ്ര എന്നറിയപ്പടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പശ്ചിമ ഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ്. ഷോളയാർ വനമേഖലയുടെ കവാടമാണ് അതിരപ്പിള്ളി.പശ്ചിമഘട്ട മലനിരയിലെ ഷോളയാർ റേഞ്ചിലെ ഏറ്റവും മനോഹരപ്രദേശം കൂടിയാണിത്. അതിരപ്പിള്ളിയിൽ നിന്നും കഷ്ടി അഞ്ചു കിലോമീറ്റർ അകലെയാണ് വിഖ്യാതമായ വാഴച്ചാൽ വെള്ളച്ചാട്ടം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications