കല്ലാറിന്റെ കുളിരിൽ കുട്ടവഞ്ചി തുഴയാം, ആനക്കൂട് കാണാം, കുംഭാവരുട്ടി വെള്ളച്ചാട്ടവും
ഈ മഴക്കാലത്ത് വനഭംഗി ആസ്വദിച്ച് ഒരു കുട്ടവഞ്ചി സവാരി നടത്തിയാലോ? കൊള്ളാമായിരിക്കും അല്ലേ? സംശയമേ വേണ്ട, സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ഇഷ്ട യാത്രകളിൽ ഒന്നായി മാറും ഇതെന്ന് തീർച്ച. എവിടെയാണ് ഈ സവാരിയെന്നല്ലേ അടുത്ത ചോദ്യം? നമ്മുടെ സ്വന്തം അടവി ഇക്കോ ടൂറിസം സെന്റിൽ തന്നെ.
കുട്ടവഞ്ചി സവാരി മാത്രമല്ല കേട്ടോ, കോന്നി ആന വളർത്തൽ കേന്ദ്രം, കുംഭാവുരുട്ടി വെള്ളച്ചാട്ടം, അച്ചൻകോവിൽ ശാസ്താക്ഷേത്രം എന്നീ സ്ഥലങ്ങളും വേണ്ടുവോളം കണ്ട് ആസ്വദിക്കാം. കൊല്ലം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് ഇത്തരമൊരു യാത്ര സംഘടിപ്പിക്കുന്നത്.

സപ്റ്റംബർ 24ന് രാവിലെ ആറ് മണിക്കാണ് കൊല്ലത്ത് നിന്ന് യാത്ര ആരംഭിക്കുക. അടവിയിലെത്തി അവിടെ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷം ആദ്യം യാത്ര അച്ചൻകോവിൽ ആറിന്‍റെ കൈവഴിയായ കല്ലാറിന്‍റെ തീരത്തുള്ള അടവി ഇക്കോ ടൂറിസം സെന്‍ററിലേക്കാണ്. സംസ്ഥാനത്തെ അറിയപ്പെടുന്ന മഴക്കാല ടൂറിസം കേന്ദ്രമാണ് അടവി. ഇവിടം കണ്ട് കഴിഞ്ഞാൽ നേരെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക്.
കോന്നി ഇക്കോ ടൂറിസത്തിന് കീഴിൽ വനം വകുപ്പ് നേരിട്ടാണ് അടവി വിനോദസഞ്ചാര കേന്ദ്രം നിയന്ത്രിക്കുന്നത്. കേരളത്തിൽ ആദ്യമായി കുട്ടവഞ്ചി സവാരി ആരംഭിച്ചതും ഇവിടെയാണ്. സാഹസികരുടെ പ്രിയ ഇടമായ ഇവിടെ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് കുട്ടവഞ്ചി സവാരി നടത്തുക.
വന ഭംഗിയും കല്ലാറിന്റെ കുളിരുമൊക്കെ ആസ്വദിച്ച് കല്ലാറിൽ മുണ്ടോംമുഴി മുതൽ ഇരട്ടയാർ വരെയുള്ള നാല് കിമി ദൂരമാണ് കുട്ടവഞ്ചിയിലുള്ള സാഹസിക യാത്ര. ഈ മഴക്കാലത്ത് കുട്ടവഞ്ചിയിലൂടെയൊരു യാത്ര ഏതൊരു സാഹസികരും തീർച്ചയായും ഇഷ്ടപ്പെടും. കുട്ടവഞ്ചി യാത്ര കഴിഞ്ഞാൽ യാത്ര നേരെ കോന്നി ആനത്താവളത്തിലേക്ക് പോകും. ആനകളെ കാണാനും അവയെ പറ്റി കൂടുതലായി മനസിലാക്കാനുമെല്ലാം സഞ്ചാരികൾക്ക് സാധിക്കും.കോന്നി ആനക്കൂടും അവിടുത്തെ ഫിലിം പ്രദർശനവും, ആന മ്യൂസിയവും കണ്ട ശേഷം അച്ചൻകോവിൽ വനത്തിലൂടെ കുംഭാവുരുട്ടി വെളളച്ചാട്ടത്തിലേക്കാണ് അടുത്ത യാത്ര.
പൈതൽ മലയിൽ നിന്ന് ഉത്ഭവിക്കുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ് കുംഭ വുരുട്ടി. കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ ഒരു കുളിയും കഴിഞ്ഞ് മടങ്ങി വരുന്ന വഴിക്ക് അച്ചൻകോവിൽ ക്ഷേത്രദർശനം നടത്തേണ്ടവർക്ക് അതിനുള്ള സൗകര്യവും നൽകുന്നതാണ്. തിരികെ അച്ചൻകോവിൽ വനത്തിലൂടെയുള്ള യാത്രയിൽ സന്ധ്യാ സമയത്ത് ധാരാളം മൃഗങ്ങളെ കാണാനുള്ള സാധ്യത ഉള്ളതിനാൽ ശരിക്കും ഒരു ജംഗിൾ സഫാരി എന്നു വേണമെങ്കിൽ പറയാം... കൊല്ലം ഡിപ്പോയിൽ തിരിച്ചെത്തും. യാത്രക്കൂലിയായി 600 രൂപയാണ് ഈടാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9747969768, 9496110124 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications