'ആനയും വഞ്ചിയും കാനനയാത്രയും'..വേഗം ബാഗ് പാക്ക് ചെയ്തോളൂ..ആനവണ്ടി റെഡി
കൊല്ലം: കാടും കാട്ടാറും കണ്ട്, കുട്ടവഞ്ചി തുഴഞ്ഞ് ഗജവീരൻമാരേയും കണ്ട് ഒരു ദിവസം അടിപൊളിച്ചാലോ? തയ്യാറാണെങ്കിൽ വൈകേണ്ട, ഉടൻ തന്നെ കെഎസ്ആർടിസിയുടെ വിതുj ബജറ്റ് ടൂറിസം സെല്ലിലേക്ക് വിളിക്കാം. ഈ കാഴ്ചകളെല്ലാം ഒരു ദിവസം കാണാനാകുന്ന വിധത്തിലുള്ള പാക്കേജാണ് സെൽ അവതരിപ്പിച്ചിരിക്കുന്നത്. യാത്രയെ കുറിച്ച് കൂടുതൽ അറിയാം
'ആനയും വഞ്ചിയും കാനനയാത്രയും' എന്നാണ് യാത്രയ്ക്ക് പേരിട്ടിരിക്കുന്നത്. സ്ഥലങ്ങൾ എവിടെയൊക്കെയാണെന്നല്ലേ?കേരളത്തിലെ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ കോന്നി-കുംഭാവുരുട്ടി വെള്ളച്ചാട്ടം, അടവി കുട്ടവഞ്ചി യാത്ര, കോന്നി ആനത്താവളം, പിന്നെ കൊല്ലത്തെ പ്രധാന കാഴ്ചകളിൽ ഒന്നായ പുനലൂർ തൂക്കുപാലം എന്നിവയെല്ലാമാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുനലൂർ തൂക്കുപാലം-കൊല്ലത്ത് തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് പുനലൂർ തൂക്കുപാലം. മുഖം മിനുക്കിയെത്തിയ തൂക്കുപാലം 1877 ഇൽ നിർമിച്ച പുനലൂർ തൂക്കുപാലം ഒറ്റനോട്ടത്തിൽ കണ്ടാൽ വിദേശത്തുള്ളൊരു സ്ഥലമാണോയെന്ന് അത്ഭുതപ്പെട്ടേക്കാം. പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് ഇത്. കിഴക്കൻ മലയോരമേഖലയെ ആറ്റിന് മറുകരയിലുള്ള പ്രദേശവുമായിരുന്നു ബന്ധപ്പിച്ചിരുന്നതായിരുന്നു ഈ തൂക്കുപാലം. 2212 ദിവസം എടുത്താണത്രേ പാലം പൂർത്തിയാക്കിയത്. തേക്കിൻ തടിയിൽ നിർമ്മിച്ച ഇതിന്‍റെ ശക്തി തെളിയിക്കാൻ ആറ് ആനകളെ പാലത്തിന് മുകളിലൂടെ നടത്തിയെന്നാണ് ചരിത്രം പറയുന്നത്.
കുംഭാരവുട്ടി വെള്ളച്ചാട്ടം-അച്ചൻകോവിൽ ചെങ്കോട്ട പാതയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ വനത്തിന് നടുവിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പൈതൽ മലയാണ് അതിമനോഹരമായ വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം .കുംഭത്തിന്റെ ആകൃതിയിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന പാറക്കെട്ടുകളുടെ ഇടയിൽനിന്ന് താഴേക്ക് പതിക്കുന്നതാണ് വെള്ളച്ചാട്ടം.50 അടി ഉയരത്തിൽ നിന്നാണ് വെള്ളം പതിക്കുന്നത്.
അടവി കുട്ടവഞ്ചി യാത്ര-പാക്കേജിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് അടവിയിലെ കുട്ടവഞ്ചിയിൽ അതിസാഹസികമായൊരു യാത്രയാണ്. സാഹസികരുടെ പ്രിയ ഇടമായ ഇവിടെ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് കുട്ടവഞ്ചി സവാരി നടത്തുക.വന ഭംഗിയും കല്ലാറിന്റെ കുളിരുമൊക്കെ ആസ്വദിച്ച് കല്ലാറിൽ മുണ്ടോംമുഴി മുതൽ ഇരട്ടയാർ വരെയുള്ള നാല് കിമി ദൂരമാണ് കുട്ടവഞ്ചിയിലുള്ള സാഹസിക യാത്ര.
കോന്നി ആന പരിശീലന കേന്ദ്രം-' ആനകളെ കാണാനും അവയെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും സാധിക്കുന്ന പാഠശാലയാണ് കോന്നി. ചരിത്രാതീതകാലം മുതല്‍ കോന്നിയില്‍ ആനവളര്‍ത്തലും പരിശീലനവും ഉണ്ടായിരുന്നുവത്രേ. അതിന്റെ ശേഷിപ്പുപോലെ ഒരു പുരാതന ആനക്കൂട് ഇവിടെ സംരക്ഷിച്ചുപോരുന്നുണ്ട്. പൂര്‍ണമായും തടിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ആനക്കൂട് ഇവിടുത്തെ മുഖ്യ ആകര്‍ശണങ്ങളിലൊന്നാണ്. അതും കണ്ട്അവിടത്തെ ഫിലിം പ്രദർശനവും ആന മ്യൂസിയവും കണ്ടതിനുശേഷം അച്ചൻകോവിൽ വനത്തിലൂടെകുംഭാവുരുട്ടിയിൽ പോകും.
നവംബർ 25 ശനിയാഴ്ച രാവിലെ 5 നാണ് ഡിപ്പോയിൽ നിന്ന് ബസ് പുറപ്പെടുക.
630 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് .കൂടുതൽ വിവരങ്ങൾക്ക് 9496650304 നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications