ആഗ്ര, ജയ്പൂർ, വാരണാസി, ഡൽഹി തീർന്നില്ല...ഇന്ത്യ കറങ്ങാം കുറഞ്ഞ ചെലവിൽ; പാക്കേജ് ഇതാ
യാത്ര ചെയ്യാൻ താല്പര്യമുള്ളവർക്ക് നീണ്ട അവധികളുമായി ഓഗസ്റ്റ് മാസം വരുന്നുണ്ട്. അവധി വന്നാൽ പിന്നെ ബാഗും തൂക്കി ഇറങ്ങുകയാണല്ലോ അടുത്ത പ്ലാൻ. സ്വാതന്ത്ര്യ ദിനത്തിന്‍റെ നീണ്ട വാരാന്ത്യമടക്കം നിരവധി അവധികൾ ഓഗസ്റ്റിലുണ്ട്. എങ്ങോട്ടു പോകും എന്നോർത്ത് തലപുകയ്ക്കാതിരിക്കാൻ ഐആർസിടിസി ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ഇടങ്ങളിലേക്ക് ചെലവു കുറഞ്ഞ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
പുണ്യനഗരങ്ങളായ കാശിയും അയോധ്യയും വാരണാസിയും കണ്ടുവരുന്ന കാശി അയോധ്യ ദർശൻ പാക്കേജ്, സഞ്ചാരിളുടെ എവർഗ്രീൻ റൂട്ടായ ആഗ്ര, ഡൽഹി, ജയ്പൂർ എന്നീ മൂന്നു സ്ഥലങ്ങൾ സന്ദർശിക്കുന്ന ഗോൾഡൻ ട്രയാംഗിൾ പാക്കേജ് കൂടാതെ ആഗ്ര, അമൃത്സർ, ചണ്ഡിഗഡ്, ഡൽഹി, മഥുര എന്നിവിടങ്ങൾ സന്ദർശിക്കുന്ന നോർത്ത് ഇന്ത്യൻ ഹെറിറ്റേജ് പാക്കേജ് എന്നിവയാണവ. അപ്പോൾ ബുക്ക് ചെയ്യുവല്ലേ, പാക്കേജ് വിശദാംശങ്ങളറിയാം

കാശി അയോധ്യ ദർശൻ പാക്കേജ്
അലഹബാദ്, വാരണാസി, അയോധ്യ എന്നീ പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് വരാൻ സാധിക്കുന്നതാണ് പാക്കേജ്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്നതാണ് പാക്കേജ്. കൊച്ചിയിൽ നിന്ന് ഓഗസ്റ്റ് അഞ്ചിനാണ് യാത്ര ആരംഭിക്കുക. കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, അന്നപൂർണ ക്ഷേത്രം, സാരാനാഥ്, പ്രയാഗ്രാജ്, ത്രിവേണി സംഗമം, പതൽപുരി ഹനുമാൻ ക്ഷേത്രം, അയോധ്യ, രാമജന്മഭൂമി, ഹനുമാൻ ഘാട്ടി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങൾ പാക്കേജിൽ സന്ദർശിക്കും. 33,200 രൂപാ മുതലാണ് പാക്കേജ് തുക
ഗോൾഡൻ ട്രയാംഗിൾ പാക്കേജ് ഓഗസ്റ്റ്
ആറ് ദിവസം നീണ്ട് നിൽക്കുന്ന യാത്രയിൽ ആഗ്ര, ഡൽഹി, ജയ്പൂർ എന്നിവിടങ്ങൾ കാണാം. ജയ്പൂരിൽ ബിർലാ മന്ദിർ, സിറ്റി പാലസ്, ജന്തർ മന്തർ, ആൽബേർട്ട് ഹാൾ മ്യൂസിയം, ആമ്പർ ഫോർട്ട്, ജൽ മഹൽ, ഹവാ മഹൽ എന്നിവിടങ്ങളാണ് സന്ദർശിക്കുക.
ആഗ്രയിൽ ഫത്തേപൂർ സിക്രിയും താജ്മഹലും കാണാം. ഡൽഹിയിൽ അക്ഷരധാം, രാജ് ഘട്ട്, റെഡ് ഫോർട്ട്, ഗാന്ധി മെമ്മോറിയൽ ഇന്ദിരാഗാന്ധി മെമ്മോറിയൽ ഇന്ത്യ ഗേറ്റ്, കുത്തബ് മിനാർ, ലോട്ടസ് ടെമ്പിൾ എന്നിവിടങ്ങളും സന്ദർശിക്കാം. 40700 രൂപാ മുതലാണ് പാക്കേജ് തുക.
നോർത്ത് ഇന്ത്യൻ ഹെറിറ്റേജ്
ആഗ്ര, അമൃത്സർ, ചണ്ഡിഗഡ്, ഡൽഹി, മഥുര എന്നിവിടങ്ങൾ സന്ദർശിക്കുന്ന പാക്കേജാണ് ഇത്. തിരുവനന്തപുരത്ത് നിന്ന് ഓഗസ്റ്റ് 9 നാണ് യാത്ര പുറപ്പെടുക. ആറ് ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ , അമൃത്സർ- ജാലിയൻ വാലാബാഗ്, സുവർണ്ണ ക്ഷേത്രം, വാഗാ അതിർത്തി, ചണ്ഡീഗഢ്, സുഖ്ന തടാകം, റോക്ക് ഗാർഡന്‍, റോസ് ഗാർഡൻ, അക്ഷർധാം ക്ഷേത്രം, മുന്നോട്ട്. രാജ്ഘട്ട്, ചെങ്കോട്ട, ഇന്ത്യാ ഗേറ്റ്, കുത്തബ് മിനാർ, ലോട്ടസ് ടെമ്പിൾ, തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുക. 40570 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക്.












Click it and Unblock the Notifications