മലേഷ്യക്ക് ഇതിലും വലിയൊരു ഓഫർ വേറേയില്ല: കോഴിക്കോട് നിന്നും വെറും ആറായിരം രൂപ മാത്രം
മലേഷ്യ അടക്കമുള്ള വടക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് വിനോദ സഞ്ചാരത്തിന് പോകുന്നവരുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ഈ മേഖലയിലെ വിമാനയാത്രക്കൂലി വലിയ തോതില്‍ വർധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ മലേഷ്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്ര പ്രഖ്യാപിച്ചിരിക്കുകയാണ് മലേഷ്യന്‍ ബജറ്റ് എയർലൈനായ എയർ ഏഷ്യ.
കോഴിക്കോട് നിന്നും വെറും ആറായിരം രൂപയ്ക്ക് മലേഷ്യക്ക് പറക്കാനുള്ള അവസരമാണ് എയർ ഏഷ്യ ഒരുക്കുന്നത്. മെയ് മാസം മുതലായിരിക്കും കോഴിക്കോട് നിന്നും മലേഷ്യയിലേക്കുള്ള കുറഞ്ഞ നിരക്കിലുള്ള സർവ്വീസ് ആരംഭിക്കുക. ഏപ്രില്‍ പാതിയോടെ ബുക്കിങ് ആരംഭിക്കും. ആദ്യ ബുക്കിങ്ങുകാർക്ക് മറ്റ് ചില ഓഫറുകളും പ്രഖ്യാപിച്ചേക്കുമെന്നുമാണ് സൂചന.

കോഴിക്കോട് നിന്നും സർവ്വീസ് നടത്താന്‍ ആവശ്യമായ ടൈം സ്ലോട്ടുകള്‍ കഴിഞ്ഞ ദിവസം കമ്പനിക്ക് കിട്ടിയിട്ടുണ്ടെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് ആറായിരം രൂപയായിരിക്കും. അതിന് മുകളിലുള്ള ടിക്കറ്റുകളും ലഭ്യമായിരിക്കും. കോഴിക്കോട് -ക്വലാലംപുർ റൂട്ടിലാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.
സർവ്വീസിനായി ഉപയോഗിക്കുക . 180 പേർക്ക് യാത്രചെയ്യാവുന്ന എ320 വിമാനമായിരിക്കും. ഇന്ത്യക്കാർ വിസ ആവശ്യമില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു രാജ്യമാണ്. അതുകൊണ്ട് തന്നെ കോഴിക്കോട് നിന്നും വളരെ കുറഞ്ഞ ചിലവില്‍ മലേഷ്യക്ക് യാത്ര ചെയ്യാന്‍ സാധിക്കും. കോഴിക്കോട് -ക്വലാലംപുർ റൂട്ടിന് പുറമെ കോഴിക്കോട് -തായ്‌ലൻഡ് സർവീസും എയർ ഏഷ്യയുടെ പരിഗണിക്കുന്നുണ്ട്.
മലേഷ്യക്ക് മാത്രമല്ല, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം, ചൈന, ജപ്പാൻ, ബാലി, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും. മലബാർ മേഖലയിലുള്ളവർക്ക് പുറമെ കോയമ്പത്തൂർ, മംഗളൂരു, മൈസൂരു മേഖലയിലുള്ളവർക്കും സർവ്വീസ് ഗുണകരമായി മാറിയേക്കും.
നിലവില്‍ ടൂറിസം, പഠനം അടക്കമുള്ള ആവശ്യങ്ങള്‍ക്കായി നിരവധി ആളുകള്‍ ഈ മേഖലയില്‍ നിന്നും മലേഷ്യയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. കോഴിക്കോട് നിന്നും മലേഷ്യക്ക് നേരിട്ട് സർവ്വീസ് ഇല്ലാത്തതിനാല്‍ കൊച്ചി, ചെന്നൈ, തിരുവനന്തപുരം, ബെംഗളൂരു, കോയമ്പത്തൂർ വിമാനത്താവളങ്ങളെയാണ് ഇവർ ആശ്രയിക്കുന്നത്.
നേരത്തെ ഫെബ്രുവരി 21 മുതലായിരുന്നു എയർ ഏഷ്യ തിരുവനന്തപുരത്ത് നിന്നുള്ള സർവ്വീസ് ആരംഭിച്ചത്. ഫെബ്രുവരി 21 മുതൽ പുതിയ സർവീസ് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ചു. ആഴ്ചയിൽ നാല് ദിവസമാണ് സർവീസുള്ളത്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിട്ടാണ് തിരുവനന്തപുരത്ത് നിന്നും സർവീസ്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications