Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തിൽ നിന്നുള്ള കണ്ണൂർ,കോഴിക്കോട് സർവീസുകൾ പുനഃരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ

കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കും. മാര്‍ച്ച് 28 മുതൽ കോഴിക്കോടേക്ക് ആഴ്ചയില്‍ അഞ്ച് ദിവസവും ഏപ്രിൽ ഒന്നു മുതൽ കണ്ണൂരിലേക്ക് ആഴ്ചയിൽ രണ്ട് ദിവസവുമാണ് സര്‍വീസ്. മധ്യവേനൽ അവധിക്കാലത്തിന് മുന്നോടിയായി മലബാർ മേഖലയിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

കോഴിക്കോട് നിന്ന് രാവിലെ 9.15ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 11.55 ന് കുവൈത്തിൽ എത്തും. കുവൈത്തിൽ നിന്ന് ഉച്ചയ്ക്ക് 12.55 ന് പുറപ്പെട്ട് രാത്രി 8.2 5ന് കരിപ്പൂരിൽ എത്തും. കണ്ണൂരിൽ നിന്ന് വൈകിട്ട് 5.40 ന് പുറപ്പെടുന്ന വിമാനം കുവൈത്തിൽ രാത്രി 8.20 ന് എത്തും. തിരിച്ച് 9.20 ന് കുവൈത്തിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 4.50 ന് കണ്ണൂരിൽ എത്തിച്ചേരും.

ai-176

കഴിഞ്ഞ ഏതാനും മാസങ്ങളായി, ദുബായ്, അബുദാബി, ഷാർജ, ദോഹ, ജിദ്ദ, റിയാദ്, ബഹ്‌റൈൻ, മസ്‌കറ്റ് തുടങ്ങിയ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ എയര്‍ ഇന്ത്യ വെട്ടിച്ചുരുക്കിയിരുന്നു. സീസണൽ ക്രമീകരണങ്ങളുടെയും വിപുലമായ നെറ്റ്‌വർക്ക് പുനഃസംഘടനയുടെയും ഭാഗമായിരുന്നു ഈ നടപടി. ആയിരക്കണക്കിന് യാത്രക്കാരെയാണ് തീരുമാനം ദുരിതത്തിലാക്കിയത്. തുടര്‍ന്ന് പലരും കേരളത്തിന് പുറത്ത് നിന്ന് ഇരട്ടി ടിക്കറ്റ് തുക നല്‍കിയാണ് ഗള്‍ഫ് നാടുകളിലേക്ക് യാത്ര ചെയ്തിരുന്നു.

ഗൾഫിലെ വിവിധ കേരള പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും തുടർച്ചയായ ഇടപെടലും മധ്യവേനൽ അവധി ആവശ്യകത കണക്കിലെടുത്തുമാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോള്‍ സർവീസുകൾ വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചത്. വടക്കൻ-മധ്യ കേരളത്തിലെ പ്രവാസി കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് ഈദുൽ ഫിത്വർ അവധിക്കാലത്തിന് ഈ തീരുമാനം വലിയ ആശ്വാസമാകും.

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.18,000 മുതൽ 24,000 രൂപ വരെയും റിട്ടേൺ 34,000 മുതൽ 42,000 രൂപ വരെയുമാണ് (20 കിലോ ചെക്ക്-ഇൻ ബാഗേജ് + 7 കിലോ ഹാൻഡ് ബാഗ് ഉൾപ്പെടെ) ടിക്കറ്റ് നിരക്ക് അവധിക്കാലം അടുക്കുന്തോറും നിരക്ക് ഉയരാൻ സാധ്യതയുണ്ട്. അതുകൊണ്ട് നേരത്തെ ബുക്ക് ചെയ്യുന്നത് ഗുണം ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+