Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും 1,947 രൂപ മുതൽ വിമാന ടിക്കറ്റ്; 'ഫ്രീഡം സെയിൽ' ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

ടാറ്റ ഗ്രൂപ്പിൻ്റെ കീഴിലുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് "ഫ്രീഡം സെയിൽ" ആരംഭിച്ചു. സെയിലിന്റെ ഭാഗമായി 1,947 രൂപ മുതൽ കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ലഭിക്കും. എയർലൈനിൻ്റെ വെബ്‌സൈറ്റായ airindiaexpress.com വഴി മാത്രം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കായിരിക്കും ഇളവ് ലഭിക്കുക. ആഭ്യന്തര, അന്തർദേശീയ സെക്ടറുകളിൽ സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായി ഓഗസ്റ്റ് 1 മുതൽ 5 വരെയാണ് ബുക്ക് ചെയ്യാനാകുക.

ബുക്ക് ചെയ്യുന്നവർക്ക് സീറോ-ചെക്ക്-ഇൻ ബാഗേജ് എക്സ്പ്രസ് ലൈറ്റ് നിരക്കുകളിലേക്കും ആക്‌സസ് ലഭിക്കും. എക്സ്പ്രസ് ലൈറ്റ് വിഭാഗത്തിൽ 3 കിലോ കാബിൻ ബാഗ് മുൻകൂടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. കൂടാതെ ആഭ്യന്തര യാത്രയിൽ 15 കിലോ ചെക്ക് ഇൻ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര യാത്രയ്ക്ക് 20 കിലോ ചെക്ക് ഇന് ബാഗേജ് 1300 രൂപയ്ക്കും കൊണ്ടുപോകാം.

airindia-

ഡൽഹി-ജയ്പൂർ, ബെംഗളൂരു-ഗോവ, ഡൽഹി-ഗ്വാളിയോർ എന്നിവയുൾപ്പെടെയുള്ള റൂട്ടുകളിലും 15 അന്താരാഷ്‌ട്ര, 32 ആഭ്യന്തര റൂട്ടുകളിലും ഫ്രീഡം ഓഫർ ലഭ്യമാകും. എയർ ഇന്ത്യ എക്‌സ്‌പ്രസ് ലോയൽറ്റി അംഗങ്ങൾക്ക് എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും എയർലൈനിൻ്റെ വെബ്‌സൈറ്റിൽ 8 ശതമാനം വരെ ന്യൂകോയിനുകൾ നേടാനും കഴിയും. ബിസിനസ്, പ്രൈം സീറ്റുകൾക്ക് 47 ശതമാനം വരെ കിഴിവ്, 'Gourmair' ഭക്ഷണങ്ങൾ പാനീയങ്ങൾ, ആഡ്-ഓൺ പായ്ക്കുകൾ പോലുള്ള എക്സ്ക്ലൂസീവ് ഡീലുകൾ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, എസ്എംഇകൾ, ഡോക്ടർമാർ, നഴ്സുമാർ, സായുധ സേനയിലെ അംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്ക് പ്രത്യേക കിഴിവുകൾ എന്നിവയും ആസ്വദിക്കാം.

ഓഫറുകൾ പരിമിതമാണ്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും സീറ്റുകൾ ലഭിക്കുക. ഈ ഓഫറിനായി അനുവദിച്ച സീറ്റുകൾ വിറ്റുതീർന്നാൽ, പതിവ് നിരക്കുകളും വ്യവസ്ഥകളും ബാധകമാകുമെന്നും എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+