Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു വഴി സൗദി അറേബ്യ; ജിദ്ദയിലേക്കുള്ള ആകാശ എയര്‍ വിമാനം ഉച്ചയ്ക്ക്, പിന്നെ തായ്‌ലാന്റിലേക്കും

ബെംഗളൂരു: ആഭ്യന്തര സര്‍വീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആകാശ എയര്‍ രാജ്യാന്തര സര്‍വീസുകളും വിപുലീകരിക്കുന്നു. ബെംഗളൂരുവില്‍ നിന്ന് കൂടുതല്‍ സര്‍വീസ് തുടങ്ങാനാണ് കമ്പനിയുടെ തീരുമാനം. രണ്ട് സര്‍വീസുകള്‍ നിലവില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സൗദി അറേബ്യയിലെ ജിദ്ദയിലേക്കും തായ്‌ലാന്റിലെ ഫുകേതിലേക്കുമാണ് സര്‍വീസ്.

ബെംഗളൂരു കേന്ദ്രമായി പുതിയ സര്‍വീസുകള്‍ തുടങ്ങിയാല്‍ ദക്ഷിണേന്ത്യ മൊത്തം നേട്ടമുണ്ടാക്കാമെന്നാണ് ആകാശ എയറിന്റെ ആലോചന. കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ബെംഗളൂരു വിമാനത്താവളം ഉപയോഗിക്കുന്നവരാണ്. കൂടുതല്‍ പ്രവാസികള്‍ യാത്ര ചെയ്യുന്ന സൗദി വിമാനം ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഉംറ തീര്‍ഥാടകര്‍ക്കും നേട്ടമാകും.

bengaluru saudi arabia akasa air flight-

സെപ്തംബര്‍ 21 മുതലാണ് ജിദ്ദയിലേക്ക് ബെംഗളൂരുവില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ആഴ്ചയില്‍ രണ്ട് ദിവസമാണ് ആദ്യഘട്ടത്തില്‍ സര്‍വീസുണ്ടാകുക. പിന്നീട് ആള്‍ത്തിരക്ക് നോക്കി എണ്ണം കൂട്ടും. ക്യുപി 576 എന്ന നമ്പറിലുള്ള വിമാനം ഉച്ചയ്ക്ക് 12.15നാണ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുക. ജിദ്ദയില്‍ പ്രാദേശിക സമയം 3.40ന് എത്തും.

ക്യുപി 575 എന്ന നമ്പറിലുള്ള തിരിച്ചുള്ള വിമാന സര്‍വീസ് ഉച്ചയ്ക്ക് ശേഷം 4.40ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ച 1.30ന് ബെംഗളൂരുവിലെത്തും. മക്കയിലേക്കും മദീനയിലേക്കും തീര്‍ഥാടനത്തിന് പോകുന്നവര്‍ ജിദ്ദ വിമാനത്താവളത്തിലാണ് ഇറങ്ങാറ്. അവര്‍ക്ക് നേട്ടമാകുന്ന സര്‍വീസ് ആണ് ആകാശ എയര്‍ ബെംഗളൂരുവില്‍ നിന്ന് ആരംഭിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് ഇതേ റൂട്ടില്‍ ഇന്‍ഡിഗോയും സൗദിയ എയര്‍ലൈന്‍സും സര്‍വീസ് നടത്തുന്നുണ്ട്.

തായ്‌ലാന്റ് വിനോദ കേന്ദ്രത്തിലേക്ക് സര്‍വീസ്‌

തായ്‌ലാന്റിലെ ഏറ്റവും വലിയ ദ്വീപ് ആയ ഫുകേതിലേക്ക് ബെംഗളൂരുവില്‍ നിന്ന് യാത്രക്കാര്‍ ഏറിവരികയാണ്. ഇക്കാര്യം മനസിലാക്കിയാണ് ആകാശ എയര്‍ തായ്‌ലാന്റ് സര്‍വീസ് തുടങ്ങിയിരിക്കുന്നത് ഒക്ടോബര്‍ ഒന്ന് മുതലാകും ഫുകേതിലേക്കുള്ള സര്‍വീസ്. ടൂറിസ്റ്റുകളാണ് പ്രധാനമായും ഇവിടെ സന്ദര്‍ശിക്കുക.

ബെംഗളൂരുവില്‍ നിന്ന് രാവിലെ 6.25ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40ന് ഫുകേതില്‍ എത്തുന്ന രീതിയിലാണ് വിമാനത്തിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 1.40ന് ഫുകേതില്‍ നിന്ന് മടങ്ങും. വൈകീട്ട് 4.40ഓടെ ബെംഗളൂരുവില്‍ എത്തും. ടൂറിസ്റ്റുകള്‍ക്ക് ഉപകാപ്പെടുന്ന രീതിയിലാണ് യാത്രാ സമയം നിശ്ചയിച്ചിരിക്കുന്നത്.

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് ഫുകേതിലേക്ക് കൂടുതല്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ എത്തുക. ഇന്ത്യക്കാര്‍ക്ക് വിസ രഹിത യാത്ര വാഗ്ദാനം ചെയ്ത രാജ്യം കൂടിയാണ് തായ്‌ലാന്റ്. വിസയില്ലാതെ എത്തിയാലും 30 ദിവസം വരെ തങ്ങാന്‍ തായ്‌ലാന്റ് അനുമതി നല്‍കുന്നുണ്ട്.

ഇതേ റൂട്ടില്‍ ഇന്‍ഡിഗോയും സര്‍വീസ് നടത്തുന്നുണ്ട്. യാത്രക്കാര്‍ കൂടി വരുന്നത് പരിഗണിച്ചാണ് ആകാശ എയര്‍ കൂടി സര്‍വീസ് നടത്താന്‍ പോകുന്നത്. ജിദ്ദ, ഫുകേത് എന്നിവയ്ക്ക് പുറമെ യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലേക്കും ആകാശ എയര്‍ ബെംഗളൂരുവില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+