Get Updates
Get notified of breaking news, exclusive insights, and must-see stories!

വേമ്പനാടും പുന്നമടയുമെല്ലാം ബോട്ടിൽ കറങ്ങാം;വെറും 400 രൂപക്ക് ഒരു കിടിലൻ യാത്ര,ഉഗ്രനൊരു ഊണും

ആലപ്പുഴ: പോക്കറ്റ് കാലിയാക്കാതെ ഒരു ദിവസം ചെലവഴിക്കണം... ചെലവിന്‍റെയും ഭക്ഷണത്തിന്‍റെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല എന്നു മാത്രമല്ല, പോകുന്ന സ്ഥലം 'ഒരൊന്നൊന്നര' ഇടമായിരിക്കുകയും വേണം! ഇങ്ങനെയൊരു യാത്ര ഈ നാട്ടില്‍ നടക്കില്ല എന്നാണോ? ഒരിക്കലുമല്ല! നേരേ ആലപ്പുഴയിലേക്ക് വിട്ടോ..ചെലവു കുറഞ്ഞ ഒരു കിടിലൻ യാത്ര ഇവിടെ നിങ്ങളെ കാത്തിരിപ്പുണ്ട്, ആലപ്പുഴ വേഗ 2 ബോട്ട് യാത്ര.

ആലപ്പുഴയിലെ ഏറ്റവും ചെലവ് കുറഞ്ഞ യാത്രകളിലൊന്നാണ് ജലഗതാഗ വകുപ്പിന്‍റെ വേഗ 2 ബോട്ട് യാത്ര. പുന്നമട കായൽ കണ്ട് വേമ്പനാട്ട് കായലിലൂടെ പാതിരാമണലും കുട്ടനാടും ആർ ബ്ലോക്കും കണ്ട് ഒരുപാട് നല്ല നിമിഷങ്ങൾ മനസ്സിലും ക്യാമറയിലും പകർത്തി മടങ്ങാന് പറ്റിയ വേഗാ ബോട്ട് യാത്രയെക്കുറിച്ച് വിശദമായി വായിക്കാം.

vempanadu1-170

ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും രാവിലെ 11 മണിക്കാണ് യാത്ര ആരംഭിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്താൽ മാത്രമേ സീറ്റ് ലഭിക്കൂ എന്നതിനാൽ ബുക്കിങ് മറക്കരുത്. എസിയിൽ 40 സീറ്റും നോൺ എസിയിൽ 80 സീറ്റും ഉള്‍പ്പെടെ ആകെ 120 സീറ്റാണുള്ളത്. എസിക്ക് 600 രൂപയും നോണ് എസിക്ക് 600 രൂപയുമാണ് നിരക്ക്. ബോട്ട് ജെട്ടിയിൽ നിന്നും വാടനാലിലൂടെ കയറി പുന്നമടക്കായയിൽ എത്തുമ്പോൾ വള്ളംകളി മത്സരത്തിന്‍റെ ഫിനിഷിംഗ് പോയിന്‍റും സ്റ്റാർട്ടിംഗ് പോയിന്‍റും കണ്ട് വേമ്പനാട്ട് കായലിലേക്ക് എത്തും.

കായലിന്‍റെ കാഴ്ചകൾ കണ്ട് രസം പിടിച്ചിരിക്കുമ്പോഴേയ്ക്കും അടുത്തയിടമായ പാതിരാമണൽ എത്തും. കായലിനു നടുവിലെ തുരുത്തായ പാതിരാമണലിൽ കാടിന്‍റെയും പക്ഷികളുടെയും അതിമനോഹരമായ കാഴ്ചയാണ് കാത്തിരിക്കുന്നത്. 50 ഏക്കർ വിസ്തൃതിയുള്ള ഈ ദ്വീപ് ദേശാടനപക്ഷികളുടെ അപൂർവ്വ കാഴ്ചയാണ് ഒരുക്കുന്നത്. അരമണിക്കൂർ സമയമാണ് പാതിരാമണൽ കണ്ടുതീർക്കാനായുള്ളത്. ചുറ്റിക്കറങ്ങി കണ്ടുകഴിഞ്ഞ് ബോട്ടിലെത്തുമ്പോഴേയ്ക്കും ഉച്ചയൂണ് കഴിക്കാം. നൂറ് രൂപയ്ക്ക് മീൻകറി ഉൾപ്പെടെയുള്ള വിഭവങ്ങൾ ആണ് കുടുംബശ്രീ വഴി ഒരുക്കിയിരിക്കുന്നത്. സ്പെഷ്യലായി കുട്ടനാടൻ കരിമീൻ ഫ്രൈയും ലഭിക്കും. ഇതൊക്കെ കഴിച്ച് വിശ്രമിക്കുമ്പോഴേയ്ക്കും ബോട്ട് കുമരകത്തെത്തും. ഇവിടെ കാഴ്ചകൾ കണ്ട് ആർ ബ്ലോക്ക് വഴി തിരികെ നാലു മണിയോടെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

വേഗ 2 ബോട്ട് യാത്ര മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് ഫോൺ നമ്പർ - 9400050325, 9400050326

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+