1900 രൂപയ്ക്ക് 6 മണിക്കൂർ ഹൗസ്ബോട്ട് യാത്രയും കരിമീൻ കൂട്ടി ഊണും; അവധി ആലപ്പുഴയിൽ
യാത്രകൾ വികാരമാണോ? എങ്കിൽ ഇനി സമയം കളയേണ്ട, ഈ മെയ് മാസത്തിൽ നീണ്ട യത്രകൾ പോകാനുള്ള മികച്ച അവസരമാണ് നിലമ്പൂർ കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ ഒരുക്കിയിരിക്കുന്നത്. ഈ വേനൽകാലത്ത് കേരളത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് പാക്കേജ്. വിശദമായി നോക്കാം
ആലപ്പുഴയിലേക്ക്
കിഴക്കിന്റെ വെനീസായ ആലപ്പുഴ സഞ്ചാരികളുടെ പറുദീസയാണ്. ഏത് കാലത്തും സ്വദേശികളും വിദേശികളും ഒരുപോലെ എത്തുന്ന സ്ഥലമാണ് ആലപ്പുഴ. കായലിലൂടെയുള്ള മടുപ്പിക്കാത്ത യാത്രയും വയറ് നിറയെ കായൽ രുചി കഴിക്കാനുള്ള അവസരവും ഇവിടെ ഉണ്ട്. മെയ് 10 നാണ് ആലപ്പുഴയിലേക്ക് നിലമ്പൂരിൽ നിന്നും പാക്കേജ് ഉള്ളത്. ആറ് മണിക്കൂറോളം ഹൗസിൽ ബോട്ടി കറങ്ങി, കായൽ കാഴ്ചകൾ കണ്ട് കരിമീൻ കൂട്ടി ഉച്ചയൂണും കഴിച്ച് ഒരുദിനം ഗംഭീരമാക്കി മടങ്ങാം. ഒരു ദിവസം നീണ്ട് നിൽക്കുന്ന ഈ പാക്കേജിന് ഒരാൾക്ക് വരുന്ന ചെലവ് 1900 രൂപയാണ്.

11 ന് മലക്കപ്പാറ വഴി കറങ്ങി വരാം
തൃശൂർ ജില്ലയുടെ അതിർത്തി ഗ്രാമമാണ് മലക്കപ്പാറ, മനോഹരമായ ഈ ഹിൽസ്റ്റേഷനിലേക്കുള്ള യാത്ര തന്നെ രസകരമായ അനുഭവമായിരിക്കും, പ്രത്യേകിച്ച് കെ എസ് ആർ ടി സിയിൽ. അതിരപ്പിള്ളി-വാഴച്ചാൽ വഴി മലക്കപ്പാറയിലേക്ക് എത്താൻ 86 കിമിയാണ് സഞ്ചരിക്കേണ്ടത്. പോകുന്ന വഴിയിൽ കാടും വന്യമൃഗങ്ങളും തേയില തോട്ടങ്ങളുമെല്ലാം സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. മെയ് 11 ന് രാവിലെ നാല് മണിയോടെയാണ് യാത്ര പുറപ്പെടുക. ഫാസ്റ്റ് പാസഞ്ചർ ബസിലായിരിക്കും യാത്ര. 1050 രൂപയാണ് ഇവിടേക്ക് വരുന്ന ചെലവ്.
ഇല്ലിക്കൽ കല്ലും ഇലവീഴാപൂഞ്ചിറയും
സാഹസികത ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എന്നാൽ കണ്ണും പൂട്ടി ഈ പാക്കേജിന് ബുക്ക് ചെയ്യാം. കോട്ടയം ജില്ലയിലാണ് ഈ രണ്ട് ഹിൽസ്റ്റേഷനുകളും സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്ന് 57 കിമി സഞ്ചരിച്ചാൽ ഇല്ലിക്കൽ കല്ലിൽ എത്താം. സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ട്രക്കിങ് ഇഷ്ടപ്പെടുന്നവരാണ് ഇവിടെ കൂടുതലായി എത്താറുള്ളത്. മലമുകളിലെ പുലർകാല കാഴ്ചകൾ ഏവരേയും അത്ഭുതപ്പെടുത്തുമെന്ന കാര്യത്തിൽ തർക്കമില്ല.
ഇലവീഴാപൂഞ്ചിറയും ഇത് പോലെ തന്നെ മനോഹരമായ ഇടമാണ്. മരങ്ങൾ ഇല്ലാത്തതിനാലാണത്രേ ഇലവീഴാപൂഞ്ചിറ എന്ന പേരിന് കാരണം. സമുദ്രനിരപ്പിൽ നിന്ന് 3200 അടി ഉയരത്തിലാണ് ഈ സ്ഥലം. ശൈത്യകാലത്ത് ഇവിടം സന്ദർശിക്കുന്നതാണ് നല്ലത്. മഴക്കാലത്തും അതീവ സുന്ദരിയാണ് ഇല്ലിക്കൽ കല്ല്, അതുപോലെ തന്നെ അപകടകരവുമാണ്. നിലമ്പൂരിൽ നിന്നുള്ള ഈ ഏകദിന പാക്കേജിന് ആയിരം രൂപയാണ് ചെലവ് വരുന്നത്.
വാഗമണും ചതുരംഗപ്പാറയും കറങ്ങാം
ഏഷ്യയുടെ സ്കോട്ട്ലാന്റ് എന്ന് അറിയപ്പെടുന്ന ഇടമാണ് വാഗമൺ. ഇവിടുത്തെ മൊട്ടക്കുന്നും പൈൻ കാടുകളും ചില്ല് പാലവുമൊക്കെ കാണാൻ ഏത് സമയത്തും സഞ്ചാരികളുടെ ഒഴിക്കാണ്.
ഇടുക്കിയിലെ ചതുരംഗപ്പാറ ഏത് സമയത്തും കാറ്റ് വീശിക്കോണ്ടിരിക്കുന്ന ഇടമാണ്. മെയ് 23 ന് പോകുന്ന ഈ യാത്രക്ക് 3220 രൂപയാണ് ചെലവ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications