Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിയ കാട് താണ്ടി, കടൽ താണ്ടി, മഴ കണ്ട് അവധി പൊളിക്കാം; കെഎസ്ആർടിസിയുടെ പാക്കേജ്

ആലപ്പുഴ: സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. സ്കൂൾ തിരക്കുകളും പെരുമഴയുമെല്ലാമായി വരാനിരിക്കുന്നത് പുറത്തിറങ്ങാൻ പോലും കഴിയാത്ത ദിവസങ്ങളാണ്. അതുകൊണ്ട് യാത്ര വല്ലതും പോകണമെന്ന് പ്ലാൻ ഉണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ല. ഇപ്പോൾ തന്നെ പ്ലാൻ ചെയ്താൽ മെയ് മാസത്തിൽ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒരു അടിപൊളി യാത്ര പോകാം.

ചെലവിനെ കുറിച്ചാണ് ആശങ്കയെങ്കിൽ ഭയമേ വേണ്ട. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ നിങ്ങൾക്ക് കുറഞ്ഞ ചിലവിൽ യാത്രയ്ക്ക് അവസരമൊരുക്കും. മെയ് മാസത്തിൽ ആലപ്പുഴ കെ എസ് ആർ ടി സി സഞ്ചാരികൾക്കായി വൈവിധ്യമാർന്ന യാത്രകളാണ് ഒരുക്കിയിരിക്കുന്നത്. മലയോരങ്ങളിലേക്കും ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്കും കപ്പൽ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഒരുപോലെ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ് യാത്രകൾ. ഒറ്റക്കും, കൂട്ടമായും ഉല്ലാസയാത്രയിൽ പങ്കു ചേരാവുന്നതാണ്. രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്ന രീതിയിലും, കുറഞ്ഞ ചെലവിൽ താമസ സൗകര്യങ്ങൾ ഒരുക്കിയും ദ്വിദിന, ത്രിദിന യാത്രകളും ലഭ്യമാക്കിയിട്ടുണ്ട്.

travel2

യാത്രയുടെ വിശദാംശങ്ങൾ അറിയാം

1 ആലപ്പുഴ

മലക്കപ്പാറ,ചതുരംഗപ്പാറ, മാമലക്കണ്ടം ജംഗിൾ സഫാരി, ഗവി
ബുക്കിങ്ങിന് :9895505815

2 ചേർത്തല

മലക്കപ്പാറ,ആഡംബര ക്രൂയിസ് യാത്ര,
ചതുരംഗപ്പാറ, വാഗമൺ,
മാമലക്കണ്ടം, ജംഗിൾ സഫാരി,
തിരുവനന്തപുരം ആഴിമല,
വയനാട് (3 ദിവസം),
ഗവി
ബുക്കിങ്ങിന് : 8848082089, 9447708368

3 ചെങ്ങന്നൂർ

മലക്കപ്പാറ,വാഗമൺ,
തിരുവനന്തപുരം, ജില്ലയിലെ പ്രധാന ക്ഷേത്രങ്ങൾ, മൂന്നാർ,
ഗവി, ആഡംബര ക്രൂയിസ് യാത്ര,
വയനാട് (3 ദിവസം)
ബുക്കിങ്ങിന് : 9846373247

4 മാവേലിക്കര

വയനാട്, സാഗരറാണി കടൽ യാത്ര,
ആഴിമല ചെങ്കൽ ക്ഷേത്രം,വണ്ടർലാ
മൂകാംബിക, ഉടുപ്പി, പറശ്ശിനിക്കടവ്,
ഇലവീഴാ പൂഞ്ചിറ, ഇല്ലിക്കൽ കല്ല്,
മൂന്നാർ,വാഗമൺ,അടവി കുംഭപുരുട്ടി
ഗവി,ആഡംബര ക്രൂയിസ് യാത്ര,
പൊൻമുടി,കൊട്ടിയൂർ
റോസ് മല, പാലരുവി
ബുക്കിങ്ങിന് :9446313991, 9447952127

5 ഹരിപ്പാട്

തിരുവനന്തപുരത്തെ വിവിധ ക്ഷേത്ര ദർശനം,വാഗമൺ, പരുന്തുംപാറ
ഗവി, ഇല്ലിക്കൽ കല്ല്, ഇലവീഴാപ്പൂഞ്ചിറ
തിരുവനന്തപുരം, പൊൻമുടി
മാമലക്കണ്ടം, മൂന്നാർ,
മൂന്നാർ മറയൂർ,
ഗുരുവായൂർ
ബുക്കിങ്ങിന് :9746394739

6 കായംകുളം

വാഗമൺ, വണ്ടർലാ,
മാമലക്കണ്ടം ജംഗിൾ സഫാരി,
ഗവി, മലക്കപ്പാറ, ആഴിമല
ബുക്കിങ്ങിന് : 9400441002

7 എടത്വ

തിരുവനന്തപുരത്തെ വിവിധ ക്ഷേത്രങ്ങൾ
മലക്കപ്പാറ, വാഗമൺ
ഗവി
ബുക്കിങ്ങിന് :9846475874

മഴ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുമല്ലോ

സംസ്ഥാനത്ത് മഴ കനത്തതോടെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. പ്രത്യേകിച്ച് റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ. നിലവിൽ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി , കോട്ടയം ജില്ലകളിലാണ് നിയന്ത്രണം ഉളളത്. അതുകൊണ്ട് യാത്രകൾ ജാഗ്രതയോടെ തിരഞ്ഞെടുക്കാം. "ഉല്ലാസയാത്രകളെ" കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ജില്ലാ കോ-ഓർഡിനേറ്ററേയും ബന്ധപ്പെടാവുന്നതാണ്. ഫോൺ:9846475874.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+