Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ വഴിയോടുന്ന ഈ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും; ക്രമീകരണം ഇങ്ങനെ

എറണാകുളം ജങ്ഷൻ യാർഡിൽ ട്രാക്ക് നവീകരണ ജോലികൾ നടക്കുന്നതിനാൽ അടുത്ത ദിവസങ്ങളിൽ ചില ട്രെയിൻ സർവീസുകളിൽ താത്കാലിക തടസം നേരിടുമെന്ന് റെയിൽവെ അറിയിച്ചു. ചില ട്രെയിനുകൾ പതിവ് റൂട്ടിന് പകരം കോട്ടയം വഴി ഓടും. ചില സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഒഴിവാക്കുകയും പകരം പുതിയ സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ചില ട്രെയിനുകൾ വൈകിയോടാനും സാധ്യതയുണ്ടെന്ന് റെയിൽവേ അറിയിച്ചു.

പ്രധാനമായും ആലപ്പുഴ റൂട്ടിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളെയാണ് ഈ മാറ്റങ്ങൾ ബാധിക്കുക. അതിനാൽ യാത്രക്കാർ ട്രെയിൻ സമയം മുൻകൂട്ടി പരിശോധിച്ച ശേഷം യാത്ര പ്ലാൻ ചെയ്യണമെന്ന് റെയിൽവെ അറിയിപ്പിൽ പറഞ്ഞു.

Gallery Links train1-

ഗുരുവായൂർ-ചെന്നൈ എഗ്മോർ ഡെയ്‌ലി എക്സ്പ്രസ് (16128) ഒന്‍പതിനും 11 മുതല്‍ 23 വരെയും 25, 26 തീയതികളിലും കോട്ടയം വഴിയാകും സർവീസ് നടത്തുക.യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസിൻ്റെ (16603) സമയത്തിലും മാറ്റമുണ്ട്. 15ന് കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.

ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22207) സർവ്വീസിലും താൽക്കാലിക റൂട്ട് ക്രമീകരണം നടപ്പാക്കും. 15 നും 22 നും എറണാകുളം ജങ്ഷനിലും ആലപ്പുഴയിലും ഈ ട്രെയിൻ നിർത്തില്ല. അതിനാൽ ആ റൂട്ടിലെ യാത്രക്കാർ എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ നിന്ന് ട്രെയിൻ പിടിക്കേണ്ടിവരും.

കൊച്ചുവേളി-മംഗളൂരു ജങ്ഷൻ അന്ത്യോദയ എക്സ്പ്രസ് (16355) 14, 16, 21, 23 തീയതികളില്‍ കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക.ആലപ്പുഴയും എറണാകുളം ജങ്ഷനും ഒഴിവാക്കി സർവീസ് നടത്തുന്നതിനാൽ ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

റൂട്ടുമാറ്റങ്ങൾക്ക് പുറമെ ചില ട്രെയിനുകളുടെ സമയക്രമത്തിലും വ്യത്യാസമുണ്ടാകും.മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത് അന്ത്യോദയ എക്സ്പ്രസ് (16356) ഏകദേശം ഏകദേശം അരമണിക്കൂർ മുതൽ 40 മിനിറ്റ് വരെ വൈകിയാകും ലക്ഷ്യസ്ഥാനത്തെത്തുക.15, 22 തീയതികളിലാണ് ട്രെയിൻ വൈകിയോടുക. മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസും (16603) ഏകദേശം 40 മിനിറ്റ് വരെ വൈകിയോടും. 9, 11, 12, 13, 14, 16, 18, 19, 20, 21, 23, 25, 26 തീയതികളിലായിക്കും വൈകിയോടുക.

എറണാകുളം ജങ്ഷനിൽ നടക്കുന്ന യാർഡ് നവീകരണ ജോലികൾ പൂർത്തിയാകുന്നതോടെ ട്രെയിൻ സർവീസുകൾ കൂടുതൽ സുഗമമാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. എന്നാൽ അതുവരെ യാത്രക്കാർ ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാനിടയുണ്ട്. അതിനാൽ യാത്രയ്ക്ക് മുമ്പ് ട്രെയിൻ സമയം, റൂട്ട് മാറ്റങ്ങൾ, സ്റ്റോപ്പുകൾ എന്നിവ ഔദ്യോഗിക റെയിൽവേ സംവിധാനങ്ങളിലൂടെ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+