മൂന്നാറിനോട് കട്ടക്ക് നിൽക്കുന്ന അമ്പനാടൻ മലനിരകൾ;കണ്ട് വരാം അല്ലേ? ചെലവ് കുറഞ്ഞ പാക്കേജ് ഇതാ
കൊല്ലം: മൂന്നാറിനോട് കട്ടക്ക് നിൽക്കുന്ന കൊല്ലത്തെ വിനോദ സഞ്ചാരികളുടെ പറുദീസയാണ് അമ്പനാടൻ മലനിരകൾ. സഹ്യപര്‍വ്വതത്തിന്റെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ കാഴ്ചകൾ അതിമനോഹരമെന്ന് ഒറ്റവാക്കിൽ പറയാം. തെൻമലയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന അമ്പനാടൻ മലനിരകൾ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമ്പൂ എസ്റ്റേറ്റുള്ള പ്രദേശങ്ങളിലൊന്ന് കൂടിയാണ്.
കൊല്ലം ജില്ലയിലെ ഏക തേയില തോട്ടമായ അമ്പനാട് പക്ഷേ അത് മാത്രമല്ല കേട്ടോ കാഴ്ച. പ്രകൃതിരമണീയ സ്ഥലങ്ങളും വെള്ളച്ചാട്ടങ്ങളും അരുവികളും വ്യൂപോയിന്റുകളുമെല്ലാമുണ്ട്. എന്നാൽ പിന്നെ ഈ രസകരമായ കാഴ്ചയെല്ലാം ഒന്ന് കണ്ട് വന്നാലോ? കൊല്ലം കെഎസ്ആർടിസിയുടെ ബജറ്റ് പാക്കേജിൽ ചെലവ് കുറഞ്ഞ് അമ്പനാടൻ മലനിരകൾ കണ്ട് വരാം. മറ്റ് നിരവധി സ്ഥലങ്ങളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശദമായി അറിയാം.

രാവിലെ ആറുമണിക്ക് കൊല്ലത്തുനിന്ന് തിരിച്ച് ആദ്യം പുനലൂർ തൂക്കുപാലത്തേക്കാണ് യാത്ര. 1877 ഇൽ നിർമിച്ച പുനലൂർ തൂക്കുപാലം പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ്. കിഴക്കൻ മലയോരമേഖലയെ ആറ്റിന് മറുകരയിലുള്ള പ്രദേശവുമായിരുന്നു ബന്ധപ്പിച്ചിരുന്നതായിരുന്നു ഈ തൂക്കുപാലം. പാലം കണ്ട് കഴിഞ്ഞാൽ കൊല്ലത്തിന്റെ ഗവി എന്നറിയപ്പെടുന്ന ചാലിയക്കരയും അവിടെ നിന്ന് മാമ്പഴത്തറ റൂട്ടിലൂടെ അമ്പനാട് എസ്റ്റേറ്റ് ലേക്ക് പോകും.
കൊല്ലം ജില്ലയിൽ തേയില തോട്ടവും ഫാക്ടറിയും സ്ഥിതി ചെയ്യുന്ന സ്വകാര്യ എസ്റ്റേറ്റ് ആണ് അമ്പനാട്. കാഴ്ചയ്ക്ക് അതിമനോഹരമായ അമ്പനാടൻ മലനിരകളുടെ ദൃശ്യം ആരെയും വിസ്മയിപ്പിക്കും. ചാലിയേക്കര - മാമ്പഴത്തറ റൂട്ട് വന്യ മൃഗങ്ങളുടെ വിഹാര ഭൂമി ആണ്. ആന, കാറ്റുപോത്ത്, മാൻ, മലയണ്ണാൻ എന്നിവ നിത്യ കാഴ്ചകളാണ്. ഇവ കൂടാതെ കൊല്ലത്തു ഏറ്റവും അധികം മയിലുകളെ കാണാൻ കഴിയുന്ന പ്രദേശം കൂടിയാണ് ചാലിയേക്കര - അമ്പനാട് റോ.
ചാലിയേക്കര വ്യൂ പോയിന്റ്, അമ്പനാടൻ വ്യൂ പോയിന്റ് എന്നിവ കണ്ട ശേഷം കഴുതുരുട്ടി വഴി പാലരുവിയും സന്ദർശിക്കും.ഇന്ത്യയിലെ തന്നെ നാലാമത്തെ വലിയ വെള്ളച്ചാട്ട പാലരുവി 300 അടിയോളം ഉയരത്തില്‍ നിന്നാണ് പുഴ താഴേക്കു പതിക്കുന്നത്. പാറക്കെട്ടുകൾക്കിടയിലൂടെയാണ് വെള്ളച്ചാട്ടത്തിന് അടുത്തെത്തേണ്ടത്. പാലരുവിയിലെ ഔഷധ വെള്ളത്തിൽ കുളിച്ചു എല്ലാ ക്ഷീണവും മാറ്റിയ ശേഷം തെന്മല ഇക്കോ ടൂറിസം സെന്റർ കണ്ടു മടങ്ങും. യാത്ര ചാർജ്, എൻട്രി ഫീസുകൾ എല്ലാം ചേർത്ത് 770 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുന്നത്.












Click it and Unblock the Notifications