Get Updates
Get notified of breaking news, exclusive insights, and must-see stories!

പച്ചപുതച്ച് നിൽക്കുന്ന മല, കൈയ്യെത്തും ദൂരത്ത് മേഘങ്ങൾ; അഞ്ചുമലപ്പാറ,പത്തനംതിട്ടക്കാരുടെ മീശപ്പുലിമല

പത്തനംതിട്ടയെന്ന് കേട്ടാൽ ആദ്യം മനസിലേക്ക് ഓടി വരിക, ഗവിയും അടവിയുമെല്ലാനാണ്. എന്നാൽ ഇവ കൂടാതെ സഞ്ചാരികളെ ഏറെ ആകർഷിക്കാൻ കഴിയുന്ന ഉഗ്രനൊരു സ്ഥലം കൂടിയുണ്ട് പത്തനംതിട്ടയിൽ, അഞ്ചുമലപ്പാറ. ആകാശം തൊട്ടുരുമ്മി നിൽക്കുന്ന മലമടക്കുകളും പച്ച പുതച്ച് നിൽക്കുന്ന പ്രകൃതിയുമൊക്കെയാണ് ഇവിടുത്ത പ്രധാന കാഴ്ചകൾ. സാഹസിക സഞ്ചാരികളാണ് നിങ്ങളെങ്കിൽ തീർച്ചയായും അഞ്ചുമലപ്പാറ നിങ്ങളെ ഏറെ സന്തോഷിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

ഏനാദിമംഗലം പഞ്ചായത്തിന്റെ ഭാഗമാണ് അഞ്ചുമലപ്പാറ സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ടക്കാരുടെ മീശപ്പുലിമലയെന്ന പേരും ഈ സ്ഥലത്തിനുണ്ട് കേട്ടോ. ഡിസംബർ മുതൽ മഞ്ഞ് പുതച്ചുനിൽക്കുന്ന മലനിരകളും കയ്യെത്തിപ്പിടിക്കാൻ പറ്റുമെന്ന് തോന്നിപ്പിക്കുന്ന മേഘങ്ങളും പ്രകൃതിയൊരുക്കുന്ന ദൃശ്യവിരുന്നുമൊക്കെയാണ് അഞ്ചുമലപ്പാറയ്ക്ക് ഈ പേര് വരാൻ കാരണം.

anchumala-

അഞ്ചുമലപ്പാറ, കൊടക്കണ്ണാമല, മുട്ടിയാക്കോട്ട്, പുലിമല, ആക്കമല എന്നീ അഞ്ച് മലകള്‍ ചേർന്നാണ് അഞ്ചുമലപ്പാറ എന്ന പേരുവന്നത്. എങ്ങോട്ട് നോക്കിയാലും മനോഹരമായ ദൃശ്യവിരുന്നൊരുക്കി നിൽക്കും അഞ്ചുമലപ്പാറ, ചുറ്റും പച്ചോട് പച്ചപ്പാണ്. അഞ്ചുമലപ്പാറയിൽ നിന്നും നോക്കിയാൽ മറ്റ് കുന്നുകളും വേണ്ടുവോളം ആസ്വദിക്കാനാകും.

അഞ്ചുമലപ്പാറയ്ക്ക് ആയിരംതുണിപ്പാറയെന്ന പേരും ഉണ്ട്. ആ കഥ ഇങ്ങനെ-മലവെട്ടി വിത്തുവിതച്ച് കരനെല്‍കൃഷി നടത്തിയ സ്ഥലമായിരുന്നത്രേ അഞ്ചുമലപ്പാറ. വിത്ത് പാകമായപ്പോള്‍ നെല്ലിന് പകരം കർഷകർക്ക് മങ്ക് ലഭിച്ചു. ഇതോടെ അതവിടെ ഉപേക്ഷിച്ച് അവർ പോയി. എന്നാൽ മൂന്ന് നാളുകള്‍ക്ക് ശേഷം കർഷകർ മടങ്ങിയെത്തിയപ്പോൾ കണ്ടതാകട്ടെ ആ മങ്കെല്ലാം നെല്ലായി കിടക്കുന്നതാണ്. ആ നെല്ലുകൾ ആയികം തുണിപ്പറ അളന്നിട്ടും തീർന്നില്ല, ഇതോടെയാണ് ആയിരംതുണിപ്പാറയായത്.

ഒരിക്കലും വറ്റാത്ത കുളമാണ് അഞ്ചുമലപ്പാറയിലെ ഏറ്റവും കൗതുകകരമായ കാഴ്ചകളിലൊന്ന്. സൂര്യോദയം ആസ്വദിക്കാനാണ് പ്രധാനമായും ആളുകൾ ഇവിടെ എത്താറുള്ളത്. മേഘങ്ങൾക്കിടയിലൂടെ സൂര്യവെളിച്ചം വരുന്ന കാഴ്ച അത് പറഞ്ഞറിയിക്കാനാകില്ല. ഈ കാഴ്ചകൾ ആസ്വദിക്കാനുള്ള സജ്ജീകരണങ്ങളെല്ലാം തന്നെ അവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് നോക്കിയാൽ പത്തനംതിട്ട, കൊല്ലം ജില്ലകളുടെ ദൂരക്കാഴ്ചയും സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. അഞ്ചുമലപ്പാറയുടെ മുകളിൽ കയറിയെത്തിയാൽ വിശ്രമിക്കാൻ രണ്ട് പാറകൾ കാണാനാകും. ഡിസംബർ, ജനവരി മാസങ്ങളിലാണ് ഇവിടേക്ക് കൂടുതൽ ആളുകൾ എത്താറുള്ളത്. എന്ന് വെച്ച് ഈ സമയത്തും അഞ്ചുപാറയിലേക്ക് ധൈര്യമായി പോകാം കേട്ടോ, വെയിൽ ഇറങ്ങുന്ന നേരത്താകണമെന്ന് മാത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+