Get Updates
Get notified of breaking news, exclusive insights, and must-see stories!

കാടും മേടും വെള്ളച്ചാട്ടവും അണക്കെട്ടുമെല്ലാം കണ്ട് അതിശയങ്ങളുടെ അഞ്ചുരുളിയിലേക്ക്; പാക്കേജ് ഇതാ

വേനലവധിക്ക് ഒരു ഏകദിനയാത്ര ആയാലോ? കാടും മേടും വെള്ളച്ചാട്ടവും അണക്കെട്ടുമെല്ലാം കണ്ടൊരു യാത്ര? കെ എസ് ആർ ടി സിയുടെ കോട്ടയം ബജറ്റ് സെൽ ആണ് യാത്ര ഒരുക്കിയിരിക്കിയിരിക്കുന്നത്. വാഗമൺ, അഞ്ചുരുളിയെല്ലാം കണ്ട് മടങ്ങാവുന്ന തരത്തിലാണ് പാക്കേജ്.

ഏഴിനാണ് രാവിലെയോടെയാണ് കോട്ടയത്ത് നിന്നും യാത്ര പുറപ്പെടുക. ആദ്യം ഇടുക്കി ചെറുതോണി കുളമാവ് ഡാമുകളാണ് കാണുക. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച് ഡാമാണ് ഇടുക്കി ആര്‍ച് ഡാം. ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്താണ് ഡാം പണിതിരിക്കുന്നത്.ഡാം പോലെ തന്നെ സുന്ദരമാണ് ഇവിടുത്തെ സ്ഥലങ്ങളും.

travel2

ഇടുക്കിയിലെ ഡാമുകളിൽ സന്ദർശകർക്ക് യഥേഷ്ഠം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് ചെറുതോണി അണക്കെട്ട്. ഇത് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായായ മൂന്ന് അണക്കെട്ടുകളിൽ ഒന്നായാണ് നിർമ്മിച്ചിരിക്കുന്നത്. ബോട്ടിങ്ങിനാണ് ഇവിടെ സഞ്ചാരികളധികവും എത്തുന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മറ്റൊരു അണക്കെട്ടായ കുളമാവ് അണക്കെട്ടും ഈ യാത്രയിൽ സന്ദർശിക്കുന്നു. ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായാണ് ബോട്ടിങ് നടത്തുന്നത്.

ഡാമുകൾ കണ്ടുകഴിഞ്ഞാൽ കാൽവരി മൗണ്ടിലേക്കാണ് യാത്ര.
ഇടുക്കി ഡാമിന്റെ വിദൂര ദൃശ്യങ്ങളുടെ സുന്ദരമായ കാഴ്ച ആസ്വദിക്കാനായി കാൽവരി മൗണ്ട് മലനിരകൾ കയറിയാൽ മതി. ചെറുതും വലുതുമായ ഇരിപ്പിടങ്ങൾ പോലെയാണ് ഇവിടുത്തെ പാറകൾ. നിറയെ പുൽമേടുകളും മലനികളുമെല്ലാം കാൽവരി മൗണ്ടിന് കൂടുതൽ ഭംഗി നൽകുന്നു. ഇവിടെ നിന്ന് കുറവൻ കുറത്തി മലകളുടെ ദൃശ്യവും കാണാനാകും. തണുപ്പ് കാലത്ത് കോടമഞ്ഞ് മൂടുന്ന ഇവിടം ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടം കൂടിയാണ്.

കാൽവരി മൗണ്ടിൽ നിന്നും നേരെ അഞ്ചുരുളിയിലേക്കാണ് യാത്ര.
ഇന്ത്യയിൽ ഒറ്റപ്പാറയിൽ നിർമ്മിച്ച ഏറ്റവും വലിയ തുരങ്കങ്ങളിൽ ഒന്നാണ് അഞ്ചുരുളി. ഈ ടണൽ വഴിയാണ് ഇരട്ടയാർ ഡാമിൽ നിന്നുള്ള ജലം ഇടുക്കി ജലസംഭരണിയിൽ എത്തുന്നത്. വെള്ളച്ചാട്ടമാണ് ഇവിടുത്ത പ്രധാന ആകർഷണം. ഇവിടം കണ്ട് കഴിഞ്ഞാല്‌ വാഗമൺ മൊട്ടക്കുന്ന് പൈൻവാലി എന്നിവിടങ്ങൾ സന്ദർശിച്ച് കോട്ടയത്ത് തിരികെയെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. അഞ്ചുരുളി ട്രിപ്പിന് 580 രൂപയാണ് ചെലവ്.
ഭക്ഷണവും മറ്റു ചിലവുകളും യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+