Get Updates
Get notified of breaking news, exclusive insights, and must-see stories!

വയറ് നിറയെ വള്ളസദ്യയും കഴിച്ച് ആർപ്പോ വിളിച്ച് ആറൻമുള പോയി വരാം; ചെലവ് കുറഞ്ഞ പാക്കേജ്

തിരുവനന്തപുരം: നാവിൽ രുചിയുടെ മേളം തീർക്കുന്ന 64 വിഭവങ്ങൾ കൂട്ടി ഗംഭീര സദ്യ. ആറന്മുള വള്ളസദ്യയെന്നു കേള്‍ക്കുമ്പോൾ തന്നെ മനസ്സിലെത്തുന്നത് ഇതാണ്. വഞ്ചിപ്പാട്ടിന്‍റെ താളത്തിൽ വിഭവങ്ങൾ ഓരോന്നായി വിളമ്പുന്ന ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹമുണ്ടോ? ഒന്നും ആലോചിക്കേണ്ട, നേരെ വിളിച്ച് സീറ്റ് ബുക്ക് ചെയ്തോ. ഇത്തവണ ആറന്മുള വള്ളസദ്യ കഴിക്കാൻ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസത്തിനൊപ്പം യാത്ര പോകാം

കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ആറന്മുള വള്ളസദ്യയും പഞ്ചപാണ്ഡവക്ഷേത്രം ഒപ്പം മറ്റനേകം ക്ഷേത്രങ്ങളും ദർശിച്ച് വരുന്ന പാക്കേജാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. വള്ളസദ്യയുടെ പാസോ എങ്ങനെ പോകുമെന്ന ആശങ്കയോ ഒന്നുമില്ലാതെ കണ്ണൂരിൽ നിന്ന് പോയി സുഖമായി മടങ്ങിയെത്താവുന്ന പാക്കേജിനെക്കുറിച്ച് വിശദമായി അറിയാം.

aranmulanew-1

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര എന്ന ടാഗ് ലൈനിൽ ഈ യാത്ര സംഘടിപ്പിക്കുന്നത്.

ജൂലായ് 27 ശനി രാവിലെ 5.30 ന് കണ്ണൂരിൽ നിന്നും യാത്ര ആരംഭിക്കും. ആദ്യ ദിവസം വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, തൃചെങ്ങന്നൂർ മഹാദേവ ക്ഷേത്രം എന്നിവടങ്ങളിൽ ദർശനം. രണ്ടാം ദിവസം പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും വള്ള സദ്യയയിലും പങ്കെടുക്കാം. ജൂലൈ 29 തിങ്കൾ രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരികെയെത്തും. റൂം ചാർജും വള്ള സദ്യയും ഉൾപ്പെടെ ഒരാൾക്ക് 3100 രൂപയാണ് ചാർജ്.

കൊല്ലൂർ - മൂകാംബിക തീർത്ഥാടനം

ജൂലായ് 26 വെള്ളി രാത്രി 8 :30 ക്കു പുറപ്പെട്ട് വൈകുന്നേരം ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് തിരിച്ചെത്തുന്ന കൊല്ലൂർ - മൂകാംബിക തീർത്ഥാടന പാക്കേജിൽ കുടജാദ്രി, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, അനന്തപുരം പദ്മനാഭ ക്ഷേത്രം , മധുർ ക്ഷേത്രം എന്നിവ ദർശിക്കുന്നു .താമസവും ജീപ്പ് സഫാരിയും ഉൾപ്പെടെ ഒരാൾക്ക് 2850 രൂപയാണ് ചാർജ്. ഫോൺ : 8089463675, 9497007857

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+