മസിനഗുഡി വഴി മോയാറിലേക്കൊരു യാത്ര, ഫുള്‍ വൈബ് ഉറപ്പ്
കേരളത്തില്‍ ഇപ്പോള്‍ ചൂട് കൂടി വരികയാണ്. പരീക്ഷാക്കാലം കഴിയുന്നതോടെ വേനലവധിയുടെ സമയമായി. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ യാത്ര പ്ലാന്‍ ചെയ്യുന്നത് ഈ സമയത്താണ്. കൊടുംചൂടില്‍ നിന്ന് മോചനം തേടിയാണ് യാത്ര പ്ലാന്‍ ചെയ്യുന്നത് എങ്കില്‍ എന്തുകൊണ്ടും ബെസ്റ്റ് ഓപ്ഷന്‍ മോയാറാണ്. ഊട്ടിയിലേതിന് സമാനമായ കാലാവസ്ഥയും കാഴ്ചകളുമാണ് ഇവിടത്തെ ആകര്‍ഷണം.
എന്നാല്‍ ഊട്ടിയിലേത് പോലെ തിരക്കുമില്ല. അതിനാല്‍ തന്നെ ശാന്ത സുന്ദരമായ സ്ഥലമാണിത്. ഗൂഡല്ലൂര്‍- മുതുമല- മസിനഗുഡി വഴിയാണ് മോയാറിലേക്ക് പോകേണ്ടത്. തേയിലത്തോട്ടങ്ങള്‍ക്കും വനങ്ങള്‍ക്കും ഇടയിലൂടെയാണ് വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡുകള്‍ നല്ല വൈബ് സമ്മാനിക്കും എന്നതില്‍ സംശയമില്ല. ഈ യാത്രയ്ക്കിടെ മാനുകളേയും സിംഹവാലന്‍ കുരങ്ങുകളേയും ആനകളേയും കടുവകളേയും എല്ലാം കാണം എന്നത് മറ്റൊരു ആകര്‍ഷണമാണ്.

മസിനഗുഡിയില്‍ നിന്ന് സഫാരി ടാക്‌സി യാത്രയാണ് മോയാറിലേക്കുള്ളത്. ഏഴ് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന തുറന്ന ജീപ്പിന് ഒരു മണിക്കൂര്‍ സഫാരിക്ക് 700 രൂപയാണ് ചാര്‍ജ്. സഞ്ചാരികള്‍ക്കായി രണ്ട് പാക്കേജുകളാണ് ഇവിടെ ഉള്ളത്. എട്ട് കിലോമീറ്റര്‍ വനത്തിലൂടെ മോയാര്‍ അണക്കെട്ട് വരെ നീളുന്ന യാത്രയാണ് ആദ്യത്തേത്. മറ്റൊന്ന് വ്യുപോയിന്റ് കയറി രണ്ട് ണിക്കൂര്‍ നീളുന്ന യാത്രയും.
സ്വന്തം വാഹനത്തിലാണ് എത്തുന്നത് എങ്കില്‍ ടാക്‌സിക്കാരെ ആശ്രയിക്കാതെ തനനെ മോയാറിലേക്കെത്താവുന്നതാണ്. ഇവിടേക്കുള്ള റോഡിന്റെ ഒരു വശം പുഴയാണ്. അതിനാല്‍ തന്നെ പുഴയില്‍ വെള്ളം കുടിക്കാനെത്തുന്ന വന്യജീവികളെ യഥേഷ്ടം കാണാനാകും. അതിനാല്‍ തന്നെ വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുന്നതാണ് ബുദ്ധി. മസിനഗുഡിയില്‍ നിന്നും മോയാര്‍ അണക്കെട്ട് എത്തുന്നത് വരെ മനുഷ്യവാസമുള്ള ഗ്രാമങ്ങള്‍ ഒന്നുമില്ല.
മോയാര്‍ അണക്കെട്ടില്‍ എത്തിയാലും സമീപത്ത് അധികം വീടുകളൊന്നുമില്ല. നൂറില്‍ താഴെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മോയാറിലേക്ക് പോകുന്ന വഴിയിലുള്ള കാടിനുള്ളിലായിരുന്നു കാട്ടുകള്ളന്‍ വീരപ്പന്‍ തന്റെ പ്രാര്‍ഥനക്കായി ഒരുക്കിയ മോയാര്‍ ചിക്കമന്‍ കോവില്‍ ഉള്ളത്












Click it and Unblock the Notifications