2025 ലെ ട്രിപ്പ് പ്ലാന്‍ ചെയ്തില്ലേ? എങ്കില്‍ ഇവിടേക്ക് വിട്ടോ, ട്രെന്‍ഡിംഗാകുമെന്ന് ഉറപ്പ്!
പുതുവര്‍ഷം പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ ഉള്ളൂ. 2025 ല്‍ എന്തൊക്കെ വിസ്മയങ്ങളാണ് കാത്തുവെച്ചിരിക്കുന്നത് ആര്‍ക്കും അറിയില്ല. എന്നാല്‍ യാത്രകളെ ഇഷ്ടപ്പെടുകയും അതിനായി സമയവും പണവും മാറ്റി വെക്കുകയും ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കായിതാ പുതുവര്‍ഷത്തില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക പങ്കുവെക്കുകയാണ് ഇവിടെ.
അമേരിക്കന്‍ എക്സ്പ്രസ് ട്രാവല്‍ ആണ് അടുത്ത വര്‍ഷത്തെ ട്രെന്‍ഡിംഗ് യാത്രാ ഡെസ്റ്റിനേഷനുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പുതുവര്‍ഷത്തില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ എന്ന ടാഗ്‌ലൈനോടെയാണ് അമേരിക്കന്‍ എക്സ്പ്രസ് ട്രാവല്‍ ഈ ഡെസ്റ്റിനേഷനുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. അവ ഏതൊക്കെയാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം.

കോ സാമുയി (തായ്‌ലാന്‍ഡ്)
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് തായ്‌ലാന്‍ഡ്. മലയാളികള്‍ കൂട്ടത്തോടെ സന്ദര്‍ശിക്കുന്ന വിദേശരാജ്യങ്ങളിലൊന്നുമാണിത്. ഇവിടത്തെ കോ സാമുയി എന്ന വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികള്‍ 2025 ല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. ഉഷ്ണമേഖലാ പറുദീസ എന്നാണ് കോ സാമുയിയെ വിശേഷിപ്പിക്കുന്നത്. അതിമനോഹരമായ ബീച്ചുകള്‍, തിങ്ങിനിറഞ്ഞ കാടുകള്‍ എന്നതിനൊപ്പം സ്വതന്ത്രമായ നൈറ്റ് ലൈഫും ഇവിടം വാഗ്ദാനം ചെയ്യുന്നു.
12 മീറ്റര്‍ ഉയരമുള്ള ബുദ്ധ പ്രതിമയുള്ള വാട്ട് ഫ്രായായി പോലുള്ള ക്ഷേത്രങ്ങളും വാട്ട് പ്ലെയ് ലാം പോലുള്ള സാംസ്‌കാരിക സ്ഥലങ്ങളും ആഡംബര റിസോര്‍ട്ടുകള്‍, യോഗ റിട്രീറ്റുകള്‍, ലോകോത്തര സ്പാകള്‍ എന്നിവയും ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.
മക്കാവു (ചൈന)
ഇതിനോടകം തന്നെ സഞ്ചാരികളുടെ ഇഷ്ടനഗരങ്ങളിലൊന്നാണ് മക്കാവു. 2025 ലും ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനായി ഏഷ്യയിലെ ലാസ് വെഗാസ് എന്നറിയപ്പെടുന്ന മക്കാവു മാറും എന്നാണ് അമേരിക്കന്‍ എക്‌സ്പ്രസ് ട്രാവലിന്റെ പ്രവചനം. നൂറ്റാണ്ടുകളുടെ പോര്‍ച്ചുഗീസ് കൊളോണിയല്‍ ചരിത്രമുള്ള നഗരമാണിത്. ഈ ചരിത്ര പ്രാധാന്യത്തോടൊപ്പം തന്നെ കാസിനോകളും ആഡംബര റിസോര്‍ട്ടുകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്.
നിക്കോ (ജപ്പാന്‍)
ഏഷ്യയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ നിക്കോയാണ് 2025 ല്‍ ട്രെന്‍ഡിംഗാകാന്‍ പോകുന്ന മറ്റൊരു നഗരം. ചൂടുനീരുറവകള്‍ ആണ് നിക്കോയിലെ പ്രധാന ആകര്‍ഷണം. നിക്കോ ടോഷോ-ഗോ ദേവാലയത്തിലെ ഷോഗണ്‍ ടോകുഗാവ ഇയാസുവിന്റെ ശവകുടീരവും ചുസെന്‍ജി തടാകവും കെഗോണ്‍ വെള്ളച്ചാട്ടവും സഞ്ചാരികളെ ആകര്‍ഷിക്കും എന്നുറപ്പാണ്.
ബ്രിട്ടാനി (ഫ്രാന്‍സ്)
വിദേശ വിനോദസഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ മുന്‍നിരയിലായിരിക്കും ഫ്രാന്‍സിന്റെ സ്ഥാനം. ഫ്രാന്‍സിലെ ബ്രിട്ടാനി രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ പ്രദേശങ്ങളിലൊന്ന് എന്നാണ് അറിയപ്പെടുന്നത്. വന്യമായ തീരപ്രദേശങ്ങളാണ് ബ്രിട്ടാനിയുടെ പ്രധാന ആകര്‍ഷണം.
സാവോ പോളോ (ബ്രസീല്‍)
നൈറ്റ് ലൈഫ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മനോഹരമായി അത് ആസ്വദിക്കാന്‍ സാധിക്കുന്ന നഗരമാണ് സാവോ പോളോ. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ഇത് ബ്രസീലിന്റെ സാമ്പത്തിക ശക്തികേന്ദ്രം എന്നാണ് അറിയപ്പെടുന്നത്. സ്ട്രീറ്റ് മാര്‍ക്കറ്റുകളും സാവോ പോളോ ഫാഷന്‍ വീക്കും കാര്‍ണിവലും എല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.












Click it and Unblock the Notifications