താപനില പൂജ്യത്തിലെത്തി; മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്, ന്യൂയര്‍ ആഘോഷിക്കാന്‍ വിട്ടോളൂ..
മൂന്നാറിലേക്ക് ടൂർ പ്ലാൻ ചെയ്തിരിക്കുകയാണോ. എന്നാൽ ഇനിയും വൈകേണ്ട. ഇത് തന്നെയാണ് നിങ്ങൾക്ക് മൂന്നാറിലേക്ക് ടൂർ പോകാൻ പറ്റിയ സമയം. അതി മനോഹരമായ കാഴ്ചയാണ് നിങ്ങളെ കാത്തിരിക്കുന്നത്. മൂന്നാർ മഞ്ഞിൽ പൊതിഞ്ഞ് കിടക്കുകയാണ്. താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ എത്തി. യുണൈറ്റഡ് പ്ലാൻ്റേഴ്‌സ് അസോസിയേഷൻ ഓഫ് സതേൺ ഇന്ത്യ (ഉപാസി)യാണ് ഈ കണക്ക് പുറത്ത് വിട്ടത്.
കണ്ണൻ ദേവൻ കമ്പനി ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. താപ നില പൂജ്യത്തിൽ എത്തിയതോടെ ക്രിസ്മസ് ന്യൂയർ അവധി ആഘോഷിക്കാനാണ് സഞ്ചാരികൾ ഇവിടേക്ക് കൂടുതലായിഎത്തിക്കാെണ്ടിരിക്കുകയാണ്.

സൈലന്റ് വാലിയിൽ 2 ഡിഗ്രി സെൽഷ്യസും ദേവികുളം 3 ഡിഗ്രി സെൽഷ്യസും ലെച്ച്മിയിൽ 4 ഡിഗ്രി സെൽഷ്യസും ഏഴുമലയിൽ 7 ഡിഗ്രി സെൽഷ്യസും മാട്ടുപ്പെട്ടിയിൽ 3 ഡിഗ്രി സെൽഷ്യസും നുള്ളത്തണ്ണിയിൽ 2 ഡിഗ്രി സെൽഷ്യസുമാണ് താപനില.
മഞ്ഞാൽ മൂടിക്കിടക്കുകയാണ് മൂന്നാർ. താപനില മൈനസ് ഡിഗ്രിയിൽ എത്തുമെന്നാണ് ടൂറിസവുമായി ബന്ധപ്പെട്ട ആളുകൾ പറയുന്നത്.
ശനിയാഴ്ച മുതൽ മൂന്നാറിന് സമീപമുള്ള എല്ലാ ടൂറിസം പോയിന്റുകളിലും സന്ദർശകരുടെ വലിയ തിരക്കാണ്. മൂന്നാറിലേക്ക് ദിവസന്തോറും സഞ്ചാരികൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഡിസംബർ 20 മുതൽ 31 വരെ മിക്ക ഹോട്ടലുകളിലും 90 ശതമാനം ബുക്കിംഗ് ഉള്ളതായാണ് റിപ്പോർട്ട്.
താപനില പൂജ്യത്തിൽ എത്തിയതോടെ അപൂർവമായി ലഭിക്കുന്ന കാലവസ്ഥ അനുഭവിക്കാനായി സഞ്ചാരികൾ ഇനിയും ഇങ്ങോട്ട് എത്താൻ ആണ് സാധ്യത. കുടുബവുമായി എത്തുന്നവർക്ക് പുറമെ സാഹസിക പ്രേമികളും ട്രെക്കിംഗിനായി എത്തുന്നവരുമൊക്കെയുണ്ട്. ഒരാഴ്ചയായി താപനില അഞ്ച് മുതൽ എട്ട് ഡിഗ്രി സെൽഷ്യസിനിടയിലായിരുന്നു. കഴിഞ്ഞ വർഷം ജനുവരി മാസത്തിലാണ് മൂന്നാറിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത്. അന്ന് ചെണ്ടുവരൈയിൽ താപനില മൈനസ് ഒന്നിലെത്തിയിരുന്നു.
അതേ സമയം 2023 ൽ 16. 72 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് മൂന്നാർ സന്ദർശിച്ചത്. ഇത് സംസ്ഥാനത്തെ മൊത്തം ആഭ്യന്തര സഞ്ചാരികളുടെ 7 ശതമാനം ആിരുന്നു. ഈ വർഷവും സഞ്ചാരികളുടെ കൂടുതലായെത്തും എന്നാണ് പ്രതീക്ഷുന്നത്. ഡിസംബർ അവസാനവും
ജനുവരിയിലും മഞ്ഞ് കാലം ആസ്വദിക്കാൻ സഞ്ചാരികൾ എത്തിയേക്കും,












Click it and Unblock the Notifications