Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ ദ്വീപിൽ ആഡംബര ജീവിതം നയിക്കാൻ റെഡിയാണോ? ശമ്പളമായി 1.5 കോടി ഇങ്ങോട്ട് കിട്ടും

ന്യൂയോർക്ക്: സ്വകാര്യ ദ്വീപിൽ ആഡംബര ജീവിതം നയിക്കാൻ പങ്കാളികളെ ക്ഷണിച്ച് കമ്പനി. ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്‌മെന്റ് ഏജൻസിയായ ഫെയർഫാക്സ് കെൻസിംഗ്ടൺ ആണ് ദമ്പതികളെ ക്ഷണിച്ചിരിക്കുന്നത്. ശമ്പളമായി 185,000 ഡോളറാണ് ഓഫർ. അതായത് ഇന്ത്യൻ രൂപ 1.5 കോടി.

ദ്വീപിനെ ആഡംബര പറുദീസയാക്കി മാറ്റുകയാണ് ലക്ഷ്യം. ദമ്പതികൾ സോഷ്യൽ മീഡിയയിൽ സ്വാധീനമുള്ള ഇൻഫ്ലുവൻസർമാരായിരിക്കണം. സമൂഹമാധ്യമത്തിലൂടെ ദ്വീപിനേയും അവിടുത്തെ ജീവിതത്തേയുമൊക്കെ ആളുകൾക്ക് പരിചയപ്പെടുത്തുകയാണ് ഇവരുടെ ജോലി.2024 ന് മുൻപ് ഇവിടുത്തെ പ്രവർത്തികൾ പൂർത്തിയാകും. നിക്ഷേപകരും അതിഥികളുമെല്ലാം എത്തിച്ചേരുന്നതിന് മുൻപ് തന്നെ അവിടുത്തെ ഇവന്റുകളുടെ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങളുടെ ചുമതല ദമ്പതികൾക്കായിരിക്കും.

 island

ദ്വീപിൽ നിലവിൽ ഇതിനകം തന്നെ ഒരു ജനറൽ മാനേജരും നിർമ്മാണ ചുമതലയുള്ള എഞ്ചിനീയർമാരും ഉണ്ട്, അതിനാൽ ദമ്പതികൾ നിർദ്ദേശങ്ങൾ മാത്രം നൽകിയാൽ മതിയാകും. ദ്വീപ് മേൽനോട്ടവും പരിപാലനവും,ലാൻഡ്‌സ്‌കേപ്പിംഗ്, ബീച്ചുകൾ, ഔട്ട്‌ഡോർ ഇടങ്ങൾ എന്നിവ മികച്ച നിലവാരത്തിലുളളതാണെന്ന് ഉറപ്പാക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തുക, അതിഥികളെ താമസിപ്പിക്കുന്നതിനായി ഭാവനാത്മകമായ രീതിയിൽ അവിടെയുള്ള കാര്യങ്ങൾ സജ്ജമാക്കുക, പ്രമോഷൻ, പബ്ലിക് റിലേഷൻ എന്നിവ മികച്ച നിലയിൽ നടത്തുക, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ദ്വീപിനെ കുറിച്ച് പ്രമോഷൻ നടത്തുക എന്നിവയാണ് ദമ്പതികൾക്കുള്ള പ്രധാന ഉത്തരവാദിത്തം.

അതേസമയം ഏത് ദ്വീപ് , എങ്ങനെയായിരിക്കും ജോലിയുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെങ്കിലും ദമ്പതികൾക്കായി കമ്പനി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ റീച്ച് ഉള്ളവരായിരിക്കണം ഇവർ. കൂടാതെ യാച്ചുകൾ അല്ലെങ്കിൽ ഉയർന്ന നിലവാരത്തിലുള്ള താമസസ്ഥലങ്ങൾ പോലുള്ള ആഡംബര വ്യവസായത്തിൽ പ്രവർത്തിച്ച് മുൻപരിചയം ഉണ്ടാകണം.

ആഴ്ചയിൽ ആറ് ദിവസമായിരിക്കും ഇവർക്ക് ജോലി ചെയ്യേണ്ടി വരിക. ജനവരിയിലായിരിക്കും ജോലി ആരംഭിക്കുക. തിരഞ്ഞെടുക്കപ്പെട്ട ദമ്പതികൾക്ക് കൃത്യമായി നാട്ടിലേക്ക് പോകാൻ അവധിയൊക്കെ നൽകും കേട്ടോ. അതായത് വർഷത്തിൽ 25 ദിവസമായിരിക്കും അവധി. അപേക്ഷ അയക്കുന്നവർ അപേക്ഷയ്ക്കൊപ്പം ഒരു ടിക് ടോക് വീഡിയോ കൂടി അയക്കണമെന്നും കമ്പനി നിർദ്ദേശിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+