ഈ ചൂടിന് അരിപ്പയിൽ കാട് കയറാൻ പോയാലോ? പ്രകൃതിഭംഗി വേറെ ലെവൽ ആണ് ഇവിടെ, പാക്കേജ് ഇതാ
കൊല്ലം; ചുടുകൊണ്ട് വെന്തുരുകയാണ് കേരളം, വരും ദിവസങ്ങളിലും ചൂട് കൂടുമെന്നുമുള്ള മുന്നറിയിപ്പുകൾ പലരുടേയും വേനൽക്കാല യാത്രപ്ലാനുകൾ മാറ്റി വെയ്ക്കാൻ കാരണമായിട്ടുണ്ട്. ഈ ചൂടിന് എങ്ങനെ പുറത്തിറങ്ങും അല്ലേ? എന്നാൽ ചൂടൊന്നും ഏശാതെ കാടിന്റെ കുളിര് തേടി ഒരു യാത്ര പോയാലോ? എന്നാൽ കൊട്ടാരക്കര കെ എസ് ആർ ടി സിയുടെ അരിപ്പ, കുടുക്കത്തുപ്പാറ യാത്ര പാക്കേജ് തിരഞ്ഞെടുക്കാം. ഏപ്രിൽ മാസത്തിൽ രണ്ട് തവണയാണ് ഇവിടെ നിന്ന് പാക്കേജുള്ളത്. സ്ഥലത്തെ കുറിച്ചും യാത്ര പാക്കേജിനെ കുറിച്ചും വിശദമായി വായിക്കാം.
തിരുവനന്തപുരം-കൊല്ലം അതിർത്തിയിലാണ് പശ്ചിമഘട്ടത്തിന്റെ ഭാഗമായ അരിപ്പ വനപ്രദേശം സ്ഥിതി ചെയ്യുന്നത്.ആയിരം ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന ഇവിടെ വിവിധ സസ്യ-ജന്തുജാലങ്ങൾ കൊണ്ട് അനുഗ്രഹീതമാണ്. 270 ൽ അധികം ഇനം പക്ഷികൾ ഉണ്ടത്രേ ഇവിടെ. അതുകൊണ്ട് തന്നെ പക്ഷിപ്രമേികൾ ഇവിടെ ധാരാളമായി എത്താറുണ്ട്.

അരിപ്പ യാത്രയിലെ പ്രധാന ആകർഷം സങ്കിലി വനത്തിലെ മിറിസ്റ്റിക്ക ചതുപ്പിലേക്കുള്ള യാത്രയാണ്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിന്റെ കീഴിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. ജീവജാലങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം.
കൊല്ലത്ത് അടയമൺ പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണ് കുടുക്കത്തുപാറ സ്ഥിതി ചെയ്യുന്നത്.. സഞ്ചാരികളെ അതിശയിപ്പിക്കുന്ന സമുദ്രനിരപ്പിൽനിന്ന് 840 മീറ്റർ ഉയരത്തിൽ മൂന്ന് പാറകൾ ചേർന്നതാണ് കുടുക്കത്തുപാറ. ഈ കാഴ്ചകളെല്ലാം ആസ്വദിക്കാൻ ഏപ്രിൽ 18 നാണ് കൊട്ടാരക്കരയിൽ നിന്നും ആദ്യ യാത്ര. രാവിലെ 6.30 ന് പോയി രാത്രി എട്ട് മണിക്ക് തിരികെ എത്തുന്ന രീതിയിലാണ് പേക്കാജ്. ഏപ്രിൽ 26 നും ഇതേ പാക്കേജ് ഫണ്ട്.
അതേസമയം ഈ മാസവും കേരളത്തിലെ അതിമനോരങ്ങളായ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പ്രത്യേക പാക്കേജുകൾ കൊട്ടാരക്കര ബജറ്റ് ടൂറിസം സെൽ നടത്തുണ്ട്. ഗവി-പരുന്തുംപാറ, മലക്കപ്പാറ, വണ്ടർലാ, ആഴിമല ചെങ്കിൽ തീർത്ഥ യാത്ര, വാഗമൺ- പരുന്തുംപാറ പാക്കേജ്, മൂന്നാർ-മറയൂർ യാത്രപ്പാകേജ്, ഇലവീഴാപൂഞ്ചിറ, കന്യാകുമാരി വിവേകാനന്ദപ്പാറ, രാമക്കൽമേട്, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പാക്കേജ്. പല യാത്രകളും ഒന്നോ രണ്ടോ തവണ നടത്തുന്നുണ്ട്. അന്വേഷണങ്ങൾക്കും ബുക്കിങ്ങുകൾക്കും 9657124271, 9447281459, 9656667669, 9447556006, 7592894643 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.












Click it and Unblock the Notifications