Get Updates
Get notified of breaking news, exclusive insights, and must-see stories!

കെട്ടുവള്ളത്തിൽ ഒരു പകൽ, കരിമീനടക്കം വിഭവസമൃദ്ധമായ ഊണ്; അതും കുറഞ്ഞ ചെവിലല്‍, ഇതാ പാക്കേജ്

കായലിലൂടെ കെട്ടുവള്ളത്തില്‍ ഒരു യാത്ര. മലയാളികളേക്കാള് മറുനാട്ടിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും കേരളം കാണാനെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ആക്ടിവിറ്റികളിലൊന്നാണ് കെട്ടുവള്ള യാത്ര. പലരും ഉയർന്ന ചെലവ് ഭയന്ന് മാറ്റിവെച്ചിരുന്ന കെട്ടുവള്ളത്തിലെ കായൽയാത്ര എന്ന സ്വപ്നം സഫലമാക്കാൻ ഒരവസരം ഇതാ വന്നിരിക്കുകയാണ്. പാറശ്ശാല കെഎസ്ആർടിസിയാണ് കുറഞ്ഞ ചെലവിൽ ഹൗസ് ബോട്ട് യാത്ര ഒരുക്കുന്നത്.

അഷ്ടമുടിക്കായൽ കെട്ടുവള്ളത്തിൽ കണ്ടുവരിക മാത്രമല്ല, രാവിലെ കയറി വൈകിട്ട് വരെ വള്ളത്തിൽ ആഘോഷമായി സമയം ചെലവഴിക്കുവാനുള്ള അവസരമാണ്പാറശ്ശാല ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നത്. അപരിചിതരായ ഒരുകൂട്ടം ആളുകൾക്കൊപ്പം യാത്ര തുടങ്ങി യാത്ര അവസാനിക്കുമ്പോൾ ഏറ്റവും അടുത്ത ആളുകളായി മാറുന്ന ഒരു മാജിക്കും ഈ യാത്രയ്ക്കുണ്ട്.

ashttamudilake

കൊല്ലം ഹൗസ് ബോട്ട് യാത്രയി ഡിസംബർ 7 ശനിയാഴ്ച രാവിലെ 6.30ന് പാറശാലയിൽ നിന്ന് പുറപ്പെടും. കൊല്ലത്ത് എത്തി അഷ്ടമുടിക്കയലിലെ ഹൗസ് ബോട്ടിൽ കയറുന്നതോടെ ആഘോഷങ്ങളും തുടങ്ങും. കാഴ്ച കണ്ടിരിക്കാതെ ഡാൻസും പാട്ടും ഒക്കെയായി ഒരു പകൽ മുഴുവൻ ഇതിൽ ചെലവഴിക്കാം. ഉച്ചയ്ക്ക് കരിമീനും ചിക്കൻ കറിയും ഒപ്പം മറ്റു പത്ത് കറികളും ചേർത്ത് ഗംഭീര ഊണും പാക്കേജിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഊണു കഴിഞ്ഞ് അഷ്ടമുടിയുടെ വൈകുന്നേരക്കാഴ്ചകളുംവൈകുന്നേരത്തെ ചായയും പലഹാരവും കൂടി കഴിച്ചു യാത്ര അവസാനിപ്പിക്കും. വയറും മനസ്സും ഒരുപോലെ നിറയ്ക്കുന്ന ഈ പാക്കേജിന്‍റെ ബുക്കിങ് തുടങ്ങി.

വെൽക്കം ഡ്രിങ്കും ഉച്ചയൂണും വൈകിട്ടത്തെ ചായയും അടക്കം 1590 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. കൂടാതെ, മണ്‍റോത്തുരുത്ത്, സാമ്പ്രാണി കോടി എന്നിവിടങ്ങളിൽ ഇറങ്ങുന്നതിന് വള്ളം ചാർജായി 250രൂപ അധികം നല്കണം. വൈകിട്ടോടെ തിരികെ പാറശ്ശാലയിൽ എത്തുന്ന വിധത്തിലാണ് ക്രമീകരണം. കൂടുൽ വിവരങ്ങൾക്ക്- 98952664676, 9633115545, 9446704784

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+