Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിരപ്പിള്ളിയിലെ പതഞ്ഞ് വീഴുന്ന ചില്ലുവെള്ളം കാണണ്ടേ? മലക്കാപ്പറയിലെ കോടമൂടിയ കാഴ്ചകളും; പാക്കേജ് ഇതാ

മലപ്പുറം: പ്രകൃതിയെ അറിഞ്ഞ് കൊണ്ടൊരു യാത്ര, ആദ്യം മനസിലേക്ക് ഓടിവരുന്ന ചിത്രം എന്താണ്? കാടുകൾക്ക് നടുവിലൂടെ, കാടും കാട്ടാറും ആസ്വദിച്ച്, വന്യമൃഗങ്ങളെ കണ്ട്, വെള്ളച്ചാട്ടവും വനപാതകളും കടന്ന്... അല്ലേ? വൈകേണ്ട, വേഗം തന്നെ യാത്രക്കൊരുങ്ങിക്കോളൂ, അത്തരമൊരു കിടിൽ യാത്ര ഒരുക്കുകയാണ് മലപ്പുറം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ. അതിരപ്പള്ളിയും വാഴച്ചാലും മലക്കപ്പാറയുമാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 100 കിമി വനത്തിലൂടെയുള്ള ഈ യാത്ര എല്ലാ ഞായറാഴ്ചകളിലുമാണ് നടത്തുന്നത്.

മലപ്പുറത്ത് നിന്നും രാവിലെ പുറപ്പെട്ട് ഒറ്റ ദിവസത്തിൽ പൂർത്തിയക്കുന്ന രീതിയിലാണ് യാത്ര. പുലർച്ചെ നാല് മണിയോടെയാണ് ബസ് പുറപ്പെടുക. അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് ആദ്യ കാഴ്ച. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ അതിരപ്പിള്ളി ഷോളാർ വനമേഖലയുടെ കവാടമാണ്. പശ്ചിമഘട്ട മലനിരയിൽ ഷോളാർ റേഞ്ചിലുള്ള ഏറ്റവും മനോഹരമായ പ്രദേശം കൂടിയാണ് അതിരപ്പള്ളി. ആർത്തലച്ച് വീഴുന്ന അതിസുന്ദരിയായ അതിരപ്പള്ളിയെ ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ അത് വലിയ നഷ്ടമായിപ്പോകും.

athira-1

പരന്ന പാറപ്പുറത്തിന് മുകളിൽ നിന്നും 24 മീറ്റർ താഴേക്കാണ് വെള്ളം പതിക്കുക. അതിരപ്പള്ളി എത്തും മുൻപ് തന്നെ വെള്ളം കുതിച്ച് വീഴുന്ന ശബ്ദം കേൾക്കാം. മഴക്കാലത്താണെങ്കിൽ പിന്നെ പറയുകയേ വേണ്ട. അതിരപ്പിള്ളിയെ ആസ്വദിച്ച് കഴിഞ്ഞാൽ പിന്നെ തൊട്ടടുത്തുള്ള വാഴച്ചാൽ വെള്ളച്ചാട്ടം കാണാതെ പോകുന്നതെങ്ങനെ. നിബിഡ വനങ്ങൾക്കുള്ളിലൂടെ അതിരപ്പള്ളിയിൽ നിന്നും കഷ്ടിച്ച് അഞ്ച് കിമി കഴിഞ്ഞാൽ വാഴച്ചാൽ വെള്ളച്ചാട്ടമായി. അതിരപ്പള്ളിയെ പോലെ രൗദ്ര ഭാവത്തിലല്ല, മുകളിൽ നിന്നും ഉയരത്തിൽ പതിക്കുന്നതുമല്ല വാഴച്ചാൽ.

ഇത് കഴിഞ്ഞാൽ യാത്രയിലെ പ്രധാന ആകർഷണം മലക്കപ്പാറ തന്നെ. അതിരപ്പിള്ളിയിൽ നിന്നും മലക്കപ്പാറയിലേക്ക് 53 കിമി ഉണ്ട്. തമിഴ്നാട്-കേരള അതിർത്തിയിലുള്ള ഈ തേയില പൊതിഞ്ഞ ഗ്രാമത്തിലേക്കുള്ള യാത്ര നേരിട്ട് തന്നെ ആസ്വദിക്കണം.മാനും മയിലും, കാട്ടുപോത്തും കരിങ്കൊരങ്ങും മലയണ്ണാനും കാട്ടാനകളും ഒപ്പം തേയില തോട്ടങ്ങളും കടന്നാണ് മലക്കപ്പാറയുടെ മടിത്തട്ടിൽ എത്തുക. മലക്കപ്പാറയെ ആവോളം ആസ്വദിച്ച് കഴിഞ്ഞാവ്‍ വണ്ടി നേരെ മലപ്പുറത്തേക്ക് തിരിക്കും. രാത്രി 12 മണിയോടെ തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര.

അതേസമയം പാക്കേജിൽ അതിരപ്പള്ളിയും മലക്കപ്പാറയും മാത്രമല്ല കേട്ടോ. ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, റിസർവോയർ, ആനക്കയം പാലം , വാൽവ് ഹൗസ് , പെൻസ്റ്റോക്ക് നെല്ലിക്കുന്ന് ഷോളയാർ ഡാം എന്നിങ്ങനെ മറ്റ് ചില സ്ഥലങ്ങളും കാണാനാകും. യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും 9446389823, 9995726885 എന്നീ നമ്പറുകളിൽ വാട്സ്ആപ്പ് വഴി ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം ബജറ്റ് ടൂറിസം സെൽ കോർഡിനേറ്ററുമായി ബന്ധപ്പെടാം. ഫോൺ. 9447203014

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+