യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സമയങ്ങളിൽ മാറ്റം, ഈ ട്രെയിനുകൾ റദ്ദാക്കി
വിവിധ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി പാലക്കാട് റെയിൽവെ ഡിവിഷൻ. പാളം അറ്റകുറ്റപ്പണികളെത്തുടർന്നാണ് നടപടി. ചില ട്രെയിനുകൾ പൂർണമായും ചിലത് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾ വൈകിയോടുമെന്നും അധികൃതർ അറിയിച്ചു.
റദ്ദാക്കിയ സർവീസുകൾ
ജൂൺ 9-ന് ഷൊർണൂർ ജംഗ്ഷനിൽ നിന്ന് പുറപ്പെടേണ്ട 56604 നമ്പർ ഷൊർണൂർ ജംഗ്ഷൻ-കോയമ്പത്തൂർ ജംഗ്ഷൻ പാസഞ്ചർ സർവീസ് പൂർണ്ണമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
ജൂൺ 18-ലെ 16307 നമ്പർ ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് ഇത് കണ്ണൂർ സൗത്തിൽ യാത്ര അവസാനിപ്പിക്കും. കണ്ണൂർ സൗത്തിനും കണ്ണൂരിനും ഇടയിലുള്ള റൂട്ടിലാണ് സർവീസ് മുടങ്ങുക. അതേ ദിവസം 12082 നമ്പർ തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തലശ്ശേരിയിൽ യാത്ര നിർത്തും.
യാത്രാമധ്യേ നിയന്ത്രിക്കുന്ന ട്രെയിൻ സർവീസുകൾ
ജൂൺ 6-ന് ഷൊർണൂർ ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന 56604 നമ്പർ ഷൊർണൂർ ജംഗ്ഷൻ-കോയമ്പത്തൂർ ജംഗ്ഷൻ പാസഞ്ചർ 30 മിനിറ്റ് വൈകിയോടും.
12618 നമ്പർ ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവ ഒരു മണിക്കൂർ വൈകിയോടും .ജൂൺ 6, 8, 10, 13, 15, 17, 20, 22, 24, 27, 29, ജൂലൈ 1 എന്നീ തീയതികളിലാണ് ഈ നിയന്ത്രണം.
കൂടാതെ, 22638 നമ്പർ മംഗലാപുരം സെൻട്രൽ-ഡോ. എം ജി ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് 2026 ജൂൺ 7, 11, 14, 18, 21, 25, 28, ജൂലൈ 2 എന്നീ ദിവസങ്ങളിലും ഒരു മണിക്കൂർ വഴിയിൽ വൈകിയെത്തും.
അതുപോലെ, 12218 നമ്പർ ചണ്ഡിഗഡ്-തിരുവനന്തപുരം നോർത്ത് കേരള സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 2026 ജൂൺ 10, 17, 24, ജൂലൈ 1 തീയതികളിൽ 35 മിനിറ്റും, 16329 നമ്പർ നാഗർകോവിൽ ജംഗ്ഷൻ-മംഗലാപുരം ജംഗ്ഷൻ പ്രതിവാര അമൃത് ഭാരത് എക്സ്പ്രസ് ജൂൺ 23-ന് 40 മിനിറ്റും വൈകിയോടുമെന്ന് റെയിൽവെ അറിയിച്ചു.












Click it and Unblock the Notifications