ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റെയില്‍വേയുടെ പുതിയ ഉത്തരവ്; ട്രെയിനില്‍ ഈ സാധനങ്ങള്‍ കൊണ്ടുപോകരുത്
ദീപാവലി നാളുകള്‍ ആഘോഷത്തിന്റെയും യാത്രകളുടെയും കാലം കൂടിയാണ്. പലരും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒക്കെ കാണാനും വിനോദ യാത്രകള്‍ക്കും തിരഞ്ഞെടുക്കുന്ന സമയം കൂടിയാണിത്. ട്രെയിനുകളില്‍ വലിയ തിരക്കാണ് ഉത്സവ സീസണില്‍ അനുഭവപ്പെടുന്നത്. പലരും ദീപാവലി നാളുകളില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ബുക്കിംഗ് മുന്‍കൂട്ടി ആരംഭിച്ചിട്ടുണ്ട്.
അവസാന നിമിഷത്തെ തിരക്കൊഴിക്കാന് ടിക്കറ്റുകള്‍ നേരത്തെ ഉറപ്പാക്കണം എന്ന് റെയില്‍വേ അധികൃതരും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന മുന്നറിയിപ്പാണ് റെയില്‍വേ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ട്രെയിനുകളില്‍ ദീപാവലിക്കാലത്ത് യാത്ര ചെയ്യുന്നവരുടെ കൈവശം ആറ് പ്രത്യേക സാധനങ്ങള്‍ ഉണ്ടാകരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് റെയില്‍വേ മന്ത്രാലയം ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഉത്സവ സീസണില്‍ യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കാനും തിരക്ക് നിയന്ത്രിക്കാനും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും ആണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രക്കാര്‍ ട്രെയിനുകളില്‍ പടക്കങ്ങളോ തീപിടിക്കുന്ന വസ്തുക്കളോ കൊണ്ടുപോകരുതെന്ന് റെയില്‍വേ മന്ത്രാലയം പ്രത്യേകം അറിയിച്ചു. പടക്കങ്ങള്‍ കൂടാതെ മണ്ണെണ്ണ, ഗ്യാസ് സിലിണ്ടര്‍, സ്റ്റൗ, തീപ്പെട്ടി, സിഗരറ്റ് എന്നിവയും യാത്രാ വിലക്ക് നേരിടുന്ന സാധനങ്ങളുടെ പട്ടികയില്‍ ഉണ്ട്.
പടക്കങ്ങളും തീപിടിക്കുന്ന വസ്തുക്കളും ട്രെയിനില്‍ കൊണ്ടുപോകുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് റെയില്‍വേയുടെ മുന്നറിയിപ്പില്‍ പറയുന്നു. ട്രെയിന്‍ അപകടങ്ങളും കുറ്റകൃത്യങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ആര്‍പിഎഫ് സമഗ്രമായ സുരക്ഷ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
ട്രെയിനുകളിലോ സ്റ്റേഷനുകളിലോ പടക്കങ്ങളും തീ പിടിക്കുന്ന വസ്തുക്കളും കൊണ്ടുപോകരുത്. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ അറിയിക്കണം. അതുപോലെ സംശയാസ്പദമായ വസ്തുക്കള്‍, വ്യക്തികള്‍ എന്നിവ കണ്ടാലും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തണം.
വിലപിടിപ്പുള്ള വസ്തുക്കള്‍ യാത്രക്കാരുടെ അരികില്‍ തന്നെയും എപ്പോഴും കാണാന്‍ പാകത്തിലും സൂക്ഷിക്കുക. കൂടുതല്‍ സുരക്ഷയ്ക്കായി ലഗേജുകള്‍ കുറച്ച് യാത്ര ചെയ്യുക. പണം വലിയ നോട്ടുകെട്ടുകളായി കൈയില്‍ കരുതാതെ ഡിജിറ്റല്‍ പെയ്മെന്റുകള്‍ തിരഞ്ഞെടുക്കുക.
മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ എപ്പോഴും അരികില്‍ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
റെയില്‍വേയില്‍ നിന്നുള്ള അപ്ഡേഷനുകള്‍ ശ്രദ്ധിക്കുകയും റെയില്‍വേ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യുക.
ഇക്കുറി ഉത്സവ സീസണില്‍ ട്രെയിനുകളിലെ തിരക്ക് ഒഴിവാക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് റെയില്‍വേ ഒരുക്കിയിട്ടുള്ളത്. നിരവധി സ്പെഷ്യല്‍ ട്രെയിനുകളാണ് ദീപാവലി സീസണില്‍ പ്രത്യേക സര്‍വീസ് നടത്തുന്നത്. ദീപാവലി സീസണുകളില്‍ പടക്കങ്ങള്‍ കൊണ്ടുപോകുന്ന പ്രവണത മുന്‍പ് ഉണ്ടായിട്ടുള്ളതു കൊണ്ടാണ് റെയില്‍വേ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുകൂടാതെ ഉത്സവ സീസണിലെ തിരക്കിനിടെ ട്രെയിനുകളിലും സ്റ്റേഷനുകളിലും പിടിച്ചുപറിയും മോഷണവും നടക്കാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ടു കൊണ്ടാണ് ആര്‍പിഎഫ് സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം












Click it and Unblock the Notifications