Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇല്ലിക്കൽക്കല്ല് യാത്രയിലെ മറ്റൊരു ഇടം; പാറക്കെട്ടുകൾക്ക് മുകളിലെ അയ്യമ്പാറ

കോട്ടയത്തേയ്ക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ എവിടെയൊക്കെ പോകണമെന്ന് സഞ്ചാരികൾക്ക് ഒരു സംശയം കാണില്ല. കുമരകം, വാഗമൺ, മലരിക്കൽ ആമ്പൽപ്പാടം എന്നിങ്ങനെ എത്ര കണ്ടാലും മതിയാകാത്ത ഇടങ്ങള്‌ ഇവിടെയുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽ കല്ലും മാർമല വെള്ളച്ചാട്ടവും അടക്കം മറ്റിടങ്ങൾ വേറെയും. ഇത്തവണ കോട്ടയം യാത്രയിൽ പുതിയൊരു ഇടം തേടി പോയാലോ.. അതാണ് അയ്യമ്പാറ

പാറക്കെട്ടുകൾക്കു മുകളിലെ ലോകമാണ് അയ്യമ്പാറ എന്നു പറയാം.
ഈരാറ്റുപേട്ടയ്ക്ക് സമീപം തലനാടിനടുത്താണ് അയ്യമ്പാറ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും രണ്ടായിരം അടി ഉയരത്തിൽ ഏക്കറു കണക്കിന് സ്ഥലത്ത് പരന്നു കിടക്കുകയാണ് അയ്യമ്പാറ എന്ന പാറക്കൂട്ടം. പച്ചപ്പിനു നടവിലെ പാറക്കൂട്ടമായ ഇവിടേക്ക് വൈകുന്നേരങ്ങൾ ചെലവഴിക്കുവാനാണ് സഞ്ചാരികൾ എത്തുന്നത്.

Ayyampara

നാല്പത് ഏക്കറോളം സ്ഥലത്ത് നീണ്ടു വിശാലമായി കിടക്കുന്ന പാറക്കെട്ടിന്റെ മൂന്നു വശങ്ങളും കൊക്കയാണ്. റോഡിൽ നിന്നും അയ്യമ്പാറയിലേക്ക് കയറുന്ന ഭാഗം മാത്രമാണ് നേരെയുള്ളത്. ചെന്നു കയറുന്നതു തന്നെ പാറക്കൂട്ടത്തിലേക്കാണ്. നീണ്ട വിശാലമായ പാറപ്പുറത്ത് വന്നിരുന്ന് വിശ്രമിക്കാനും കളിക്കാനും വൈകുന്നേരങ്ങൾ ചെലവഴിക്കാനും ഒക്കെ ഇഷ്ടംപോലെ ആളുകളാണ് ഇവിടെ എത്തുന്നത്.

സൂര്യോദയം കാണാനും വൈകിട്ട് അസ്തമയ കാഴ്ചകൾ ആസ്വദിക്കുവാനുമാണ് കൂടുതലും ആളുകൾ ഇവിടേക്ക് വരുന്നത്. കൂടുതലും പ്രാദേശിക സഞ്ചാരികളാണ് ഇവിടെ വരുന്നതെങ്കിലും ഇല്ലിക്കൽ കല്ല് യാത്രയിൽ ഇവിടം കൂടി സന്ദർശിക്കുന്ന വിധത്തില്‍ പ്ലാൻ ചെയ്താൽ മികച്ച ഒരനുഭവമായിരിക്കും.

ഇവിടെ നിന്നാൽ ഈരാറ്റുപേട്ട ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ വിദൂര കാഴ്ച കാണാം. ഏറ്റവും രസം മഴ പെയ്യുന്ന സമയമാണ്.അടുത്തുള്ള സ്ഥലങ്ങളിൽ മഴ പെയ്യുന്നതും ദൂരെ നിന്നും മഴമേഘങ്ങൾ പെയ്ത് ഇവിടേക്ക് വരുന്നതും ഒക്കെ ഇവിടെ നിന്നാൽ ആസ്വദിക്കാം. തെളിഞ്ഞ ആകാശമാണെങ്കിൽ ഇല്ലിക്കല്ഡ കല്ല് വരെ ഇവിടെ നിന്നു ദൃശ്യമാകും.

ഈരാറ്റുപേട്ടയിൽ നിന്നും അയ്യമ്പാറയിലേക്ക് 10 കിലോമീറ്ററാണ് ദൂരം. ഈരാറ്റുപേട്ടയിൽ നിന്ന് തീക്കോയി വഴി തലനാട്- മൂന്നിലവ് റോഡ് വഴി ഇവിടേക്ക് വരാം. കളത്തൂക്കടവ് - മൂന്നിലവ് -തലനാട് റോഡ് വഴിയും അയ്യമ്പാറയിലെത്താം. കോട്ടയത്തു നിന്ന് അയ്യമ്പാറയിലേക്ക് 48.3 കിലോമീറ്റർ ആണ് ദൂരം. ഇല്ലിക്കൽ കല്ല്, മർമല വെള്ളച്ചാട്ടം, കട്ടിക്കയം വെള്ളച്ചാട്ടം, അയ്യമ്പാറ എന്നിവ ഒരുമിച്ച് കാണാൻ കഴിയുന്ന വിധത്തിൽ ഇവിടേക്ക് വരുന്നതാണ് നല്ലത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+