Get Updates
Get notified of breaking news, exclusive insights, and must-see stories!

അയ്യപ്പ ചരിത്രം തേടി പോകാം... അച്ചൻകോവിലും ആരങ്ക്യാവും ദർശനം.. അയ്യപ്പ ക്ഷേത്ര തീർത്ഥാടനവുമായി കെഎസ്ആർടിസി

മണ്ഡലകാലത്തിന് തുടക്കം കുറിക്കാറായി, ശബരിമല തീർത്ഥാടനത്തിനായി വിശ്വാസികൾ ഒരുങ്ങുന്ന സമയമാണിത്. അയ്യപ്പ ക്ഷേത്രദർശനങ്ങൾക്ക് പ്രാധാന്യമുള്ള ഈ സമയത്ത് ഒരു തീർത്ഥാടന യാത്ര പോയാലോ? അയ്യപ്പന്‍റെ ജീവിത്തിലെ മൂന്നു കാലഘട്ടങ്ങളെയും ജീവിതത്തെയും പ്രതിനിധീകരിക്കുന്ന നാല് ക്ഷേത്രങ്ങളിൽ ദർശനം നടത്തി അയ്യപ്പ ചരിതത്തിലൂടെ ഒരു തീർത്ഥാടന യാത്ര . പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാൻ സാധിക്കുന്ന യാത്ര കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ ആണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ഉടനീമുള്ള ബജറ്റ് സെല്ലുകളിൽ നിന്നും ഈ യാത്രയുണ്ട്.

കുളത്തൂപ്പുഴ ബാലശാസ്ത ക്ഷേത്രം , ആര്യങ്കാവ് ശാസ്താ ക്ഷേത്രം, അച്ചൻകോവിൽ ശ്രീധർമ്മശാസ്താക്ഷേത്രവും
പന്തളം വലിയകോയിക്കൽ ക്ഷേത്രവും ഉൾപ്പെടുത്തിയാണ് പാക്കജ്. ഇനി ഓരോ ക്ഷേത്രത്തിന്റേയും പ്രത്യേകത അറിയാം

ayyappan2

കുളത്തൂപ്പുഴ ബാലശാസ്തക്ഷേത്രം

കൊല്ലം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിൽ പരശുരാമൻ പ്രതിഷ്ഠ നടത്തിയ അഞ്ച് ക്ഷേത്രങ്ങളിൽ ഒന്നാണത്രേ ഇത്. ബാലശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. കേരളത്തിൽ അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രമാണ് ബാലശാസ്ത പ്രതിഷ്ഠയുള്ളത്.

ആര്യങ്കാവ് ക്ഷേത്രം

കൗമാരത്തിലുള്ള അയ്യപ്പനാണഅ ഇവിടുത്തെ പ്രതിഷ്ഠ. കൊല്ലം തിരുമംഗലത്താണ് ഈ ക്ഷേത്രം.35 അടി താഴ്ചയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. പടികൾ ഇറങ്ങി വേണം ക്ഷേത്രത്തിലെത്താൻ. ശബരിമല പോലെ തന്നെ ഇവിടെ സ്ത്രീ പ്രവേശനത്തിന് നിയന്ത്രണം ഉണ്ട്. നാലമ്പലത്തിനുള്ളിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശിക്കാനാകില്ല.

അച്ചൻകോവിൽ ശ്രീധർമ്മശാസ്താക്ഷേത്രം

കൊല്ലത്ത് പത്തനാപുരത്തെ തെൻമലയിലാണ്‌‌‌‌‌‌‌‌‌‌‌ പ്രസിദ്ധമായ ഈ അയപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാടിന് നടുിലാണ് ഈ ക്ഷേത്രം. ഗൃഹസ്ഥാശ്രമിയായ ശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ. മലയാളികളെക്കാൾ തമിഴ്നാട്ടിൽ നിന്നുളളവരാണ് ഇവിടെ കൂടുതലായി എത്താറുള്ളത്.

പന്തളം വലിയകോയിക്കൽ ക്ഷേത്രം

പന്തളം കൊട്ടാരത്തിന് സമീപത്ത് തന്നെയാണ് രാജവംശത്തിന്റെ കുടുംബക്ഷേത്രമായ ഈ വലിയകോയിക്കൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാണ് മകരവിളക്കിനായി തിരുവാഭരണ ഘോഷയാത്ര തൂടങ്ങുന്നത്. മണ്ഡലകാലത്ത് നിരവധി ഭക്തർ ഇവിടെ എത്താറുണ്ട്.

യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ്
ആരംഭിച്ചു കഴിഞ്ഞതായി കെഎസ്ആർടിസി അറിയിച്ചു. ഉല്ലാസയാത്രയുടെ വിവരങ്ങളെക്കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ജില്ലാ കോഡിനേറ്റർമാരേയാണ് ബന്ധപ്പെടേണ്ടത്. ഫോൺ

തിരുവനന്തപുരം -വി ജയകുമാർ- 9447479789

കൊല്ലം-മോനായി ജികെ- 9747969768

പത്തനംതിട്ട-സന്തോഷ് കുമാർ സി-9744348037

ആലപ്പുഴ-ഷഫീക്ക് ഐ - 9846475874

ആലപ്പുഴ-പ്രശാന്ത് വിപി- 9447223212

ഇടുക്കി-എറണാകുളം-രാജീവ് എൻആർ- 9446525773

പാലക്കാട്- ഇന്ദു ലാൽ സി -9495630127/9495450394

തൃശൂർ-ഉണ്ണികൃഷ്ണൻ-9074503720

മലപ്പുറം ഷിജിൽ എസ്- 8590166459

കോഴിക്കോട് -സൂരജ് ടി- 9544477954

വയനാട്-രായ്ജു ഐആർ- 8921185429

കണ്ണൂർ-കാസർഗോഡ് -തൻസീർ- 8089463675

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+