'തുർക്കിയിൽ വെച്ച് ദുരനുഭവം, ലിഫ്റ്റ് നൽകിയ കാറുടമ മോശമായി പെരുമാറി', വീഡിയോ പങ്കുവെച്ച് ബാക്ക്പാക്കര്‍ അരുണിമ
മലയാളികള്‍ക്കിടയില്‍ വൈറലാണ് ട്രാവല്‍ വ്‌ളോഗറായ ബാക്ക്പാക്കര്‍ അരുണിമ. വിദേശ രാജ്യങ്ങളിലൂടെയടക്കം അരുണിമ നടത്തുന്ന തനിച്ചുളള സാഹസിക യാത്രകള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്. പലപ്പോഴും വഴിയില്‍ കാണുന്ന വാഹനങ്ങളില്‍ ലിഫ്റ്റ് അടിച്ചൊക്കെ യാത്ര ചെയ്യാറുണ്ട് അരുണിമ. തുര്‍ക്കിയില്‍ വെച്ച് അത്തരമൊരു യാത്രയില്‍ നേരിട്ട ദുരനുഭവം വീഡിയോ സഹിതം അരുണിമ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.
ലിഫ്റ്റ് ലഭിച്ചപ്പോള്‍ കാറിനകത്ത് വെച്ച് വീഡിയോ ചിത്രീകരിക്കവേ കാറുടമയായ ആള്‍ തനിക്ക് മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്യുന്ന ഞെട്ടിക്കുന്ന അനുഭവം ആണ് അരുണിമ പങ്കുവെച്ചത്. ഇയാള്‍ അശ്ലീലം പറയുകയും ചെയ്യുന്നുണ്ട്. സംഭവത്തെ കുറിച്ചുളള കുറിപ്പും അരുണിമ പങ്കുവെച്ചിട്ടുണ്ട്.
'' കാറിൽ വച്ച് ഇത്രയും മോശമായ അനുഭവം ആദ്യമായിട്ടാണ്. ഒരു രാജ്യത്ത് വെച്ച് തന്നെ നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായി. ഒരുപാട് ചിന്തിച്ചതിനുശേഷം ആണ് ഞാൻ ഈ ഒരു വീഡിയോ ഇട്ടത്, എൻറെ നല്ലതു മോശവുമായ അനുഭവങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ ഇടുന്നു. ഈ വീഡിയോ ഇടുമ്പോൾ ഒരുപാട് ആളുകൾ എന്നെ കുറ്റപ്പെടുത്താനും നെഗറ്റീവ് പറയാനും ഉണ്ടാകുമെന്ന് അറിയാം എന്നിട്ടും ഞാൻ ഇട്ടത് ഞാൻ എന്തിന് എൻറെ മോശമായ അനുഭവങ്ങൾ ആരെയും അറിയിക്കാതെ മറച്ചുവയ്ക്കുന്നു എന്ന് തോന്നിയതുകൊണ്ടാണ്.

പിന്നെ ഇൻസ്റ്റഗ്രാമിൽ പൈസ ഒന്നും കിട്ടില്ല വീഡിയോ ഇട്ടാൽ... യൂട്യൂബിൽ ആണേൽ ഇങ്ങനെയുള്ള വീഡിയോകൾക്ക് മോണിറ്റൈസേഷൻ ഉണ്ടാകില്ല... കുറേപേർ റീച്ചിനുവേണ്ടി ഇതൊക്കെ ഇടുന്നു എന്ന് പറഞ്ഞു വരുന്നവർക്ക് വേണ്ടിയിട്ടുള്ള മറുപടിയാണിത്... ഞാൻ എന്തിന് അയാളുടെ വണ്ടിയിൽ കയറി അതുകൊണ്ടല്ലേ ഇത് സംഭവിച്ചേ എന്ന് പറഞ്ഞു വരും ഒരുപാട് ആളുകൾ.
ഈയടുത്ത് തന്നെ നമ്മുടെ നാട്ടിലെ കെഎസ്ആർടിസി ബസ്സിൽ വച്ചു ഇതിന് സമാനമായ അനുഭവങ്ങൾ ഒരുപാട് പേർക്ക് ഉണ്ടായി. അതിനെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം??അത് ഒരു പബ്ലിക് ട്രാൻസ്പോർട്ടേഷൻ ആണ്, അതിൽ വച്ചാണ് അങ്ങനെ സംഭവിച്ചത്..പിന്നെ ഞാൻ യാത്ര ചെയ്യുന്നത് കാണുന്ന വണ്ടികൾ എല്ലാം കൈകാണിച്ചു അവർ നിർത്തുമ്പോൾ അതിൽ കയറിയാണ് പോകുന്നത്. അത് അഞ്ചുവർഷമായി അങ്ങനെ തന്നെയാണ് യാത്രകൾ ചെയ്യുന്നത്.
എൻറെ യാത്രയിൽ ഏറ്റവും കൂടുതൽ നല്ല അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്.. ഞാനിപ്പോ ഇട്ട ഈ വീഡിയോയിൽ പോലും. രണ്ടാമത് വീഡിയോയിൽ നല്ല അനുഭവം ഉണ്ടായതും ഞാൻ കയറിയ വണ്ടിയിൽ നിന്നുതന്നെയാണ്. അതിനെപ്പറ്റി ആരും ഒന്നും പറയുന്നില്ല. ആർക്കും അത് അറിയുകയും വേണ്ട. എല്ലാവരും ആ നെഗറ്റീവ് അനുഭവത്തെ മാത്രം ചൂണ്ടിക്കാണിക്കുന്നു. എന്തുകൊണ്ട്??? ആളുകൾക്ക് എപ്പോഴും താൽപര്യം നെഗറ്റീവ് കഥകളാണ്. എന്നാൽ എനിക്ക് എല്ലാം എൻറെ യാത്രയിൽ ഉണ്ടാവുന്ന അനുഭവങ്ങളാണ്.
ഓരോ മോശമായ അനുഭവങ്ങൾ ഉണ്ടാകുമ്പോഴും ഞാൻ അതിൽ നിന്നും കൂടുതൽ സ്ട്രോങ്ങ് ആയി യാത്ര ചെയ്യുകയാണ് ചെയ്യുന്നത്. അല്ലാതെ തളരുന്നില്ല... പിന്നെ ഇതിൽ വന്ന് ഓരോ ആളുകൾ മോശം രീതിയിൽ കമന്റ് ഇടുമ്പോൾ അവരവരുടെ സ്റ്റാൻഡേർഡും ചിന്താഗതിയും ആണ് നിങ്ങൾ പബ്ലിക്കായി ഇവിടെ വന്ന് കമൻറ് ആയി രേഖപ്പെടുത്തുന്നത്... നിങ്ങൾ മോശം കമന്റ് ഇടുന്നതിലൂടെ നിങ്ങൾ തന്നെയാണ് നാട്ടുകാർക്ക് മുന്നിൽ മോശമാകുന്നത് അല്ലാതെ ഞാനല്ല ഞാൻ എന്താണെന്ന് അറിയുന്ന വ്യക്തികൾക്ക് എന്നെ അറിയാം... പിന്നെ ഇതുപോലെ അനുഭവങ്ങൾ വസ്ത്രധാരണം കൊണ്ടാണെന്ന് പറയുന്ന കേട്ടിട്ടുണ്ട് ഞാൻ ഇതിൽ ഫുൾകൈ ഫുൾ കാൽ വസ്ത്രമാണ് ധരിച്ചിട്ടുള്ളത്.












Click it and Unblock the Notifications