Get Updates
Get notified of breaking news, exclusive insights, and must-see stories!

കാപ്പിത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ..ബെംഗളൂരിൽ നിന്ന് ചിക്കമംഗളൂരിലേക്ക് ഒരു വെറൈറ്റി റോഡ് ട്രിപ്

പശ്ചിമഘട്ടത്തിന്‍റെ പച്ചപ്പ്, കാപ്പിത്തോട്ടങ്ങളുടെ ഭംഗി, മലമുകളിൽ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ..ഇത് കാണാനുള്ള യാത്രയാണെങ്കിൽ അതിലും ഗംഭീരം.. കർണ്ണാടകയുടെ നഗരങ്ങളെ പിന്നിലാക്കി, ഗ്രാമീണഭംഗി ആസ്വദിച്ച് വരാൻ പറ്റുന്ന റൂട്ട്.. ഇങ്ങനെ ഏത് ആംഗിളിൽ നോക്കിയാലും ഉറപ്പായും ഒന്നു വന്നിരിക്കേണ്ട സ്ഥലമാണ് കർണ്ണാടകയിലെ ഏറ്റവും മനോഹരമായ ഹിൽസ്റ്റേഷനുകളിലൊന്നായ ചിക്കമഗളൂരു.

ബെംഗളൂരുവിൽ നിന്ന് അടുത്ത വാരാന്ത്യത്തിലോ നീണ്ട അവധികളിലോ റോഡ് ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ചിക്കമഗളൂരു എന്തിന് മാറ്റിവയ്ക്കണം. ചിക്കമഗളൂരുനിനേക്കാൾ അടുത്തുള്ള സ്ഥലങ്ങൾ ബെംഗളൂരുവിൽ നിന്ന് യാത്രയ്ക്കായി പരിഗണിക്കുമ്പോഴും ഇവിടം വിട്ടുകളയുന്നത് സഞ്ചാരികളെന്ന നിലയിൽ നിങ്ങൾക്ക് ഒരു വലിയ നഷ്ടം തന്നെയായിരിക്കും. ഇതാ ബെംഗളൂരു- ചിക്കമഗളൂരു റോഡ് ട്രിപ്പ് എങ്ങനെ പ്ലാൻ ചെയ്യണമെന്നും ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിക്കണമെന്നും നോക്കാം.

tripn-1

ബെംഗളൂരു- ചിക്കമഗളൂരു റോഡ് ട്രിപ്പ്

ബെംഗളൂരുവിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണ് ചിക്കമഗളൂരു സ്ഥിതി ചെയ്യുന്നത്. റോഡ് മാർഗമാണ് യാത്രയെങ്കിൽ നാലര മണിക്കൂറിനടുത്ത് സമയം വേണ്ടി വരും. വഴിയിലെ കാഴ്ചകൾ കണ്ട് കർണ്ണാടകയുടെ മലിനമാകാത്ത വായു ശ്വസിച്ച് ഗ്രാമീണ കാഴ്ചകൾ ആസ്വദിച്ച് വരുമ്പോൾ സമയം ചിലപ്പോൾ കൂടുതലെടുത്തേക്കാം. നിങ്ങളുടെ സൗകര്യം പോലെ തിരഞ്ഞെടുക്കാൻ പറ്റിയ റൂട്ടുകൾ പലതുണ്ടെങ്കിലും നമ്മുടെ യാത്ര പോകുന്നത് ബെംഗളൂരു- കുനിഗൽ- ചന്നപട്ടണ- ഹാസൻ- ബേലൂർ വഴിയാണ്.

മറ്റു റൂട്ടുകളെയപേക്ഷിച്ച് കുറഞ്ഞ ദൂരവും യാത്രാ സമയവുമാണ് ഇതിന്‍റെ പ്രത്യേകത. കർണ്ണാടകയുടെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന ചന്നരായ പട്ടണയും ഇവിടുത്തെ കാഴ്ചകളും കണ്ട് ഹാസന്‍റെ മനോഹരമായ ഭൂമിയും കണ്ടുള്ള യാത്ര നിങ്ങളെ മടുപ്പിക്കാതെ ഇങ്ങെത്തിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ചില സ്ഥലങ്ങളിൽ റോഡ് പണികളും മറ്റ് നിർമ്മാണ പ്രവർത്തികളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ യാത്ര കുറച്ചുകൂടി നീണ്ടേക്കാം.

വരുന്ന വഴിയിലും ചിക്കമഗളൂരുവിലും നിങ്ങള്‍ക്ക് സന്ദർശിക്കാൻ സാധിക്കുന്ന കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

കോദണ്ഡരാമ ദേവസ്ഥാനം

ആത്മീയ ഇടങ്ങൾ സന്ദർശിക്കാൻ താല്പര്യമുള്ളവരാണെങ്കിൽ ചിക്കമഗളൂരു യാത്രയിൽ വിട്ടുകളയാൻ പാടില്ലാത്ത സ്ഥലമാണ് കോദണ്ഡരാമ ദേവസ്ഥാനം. ഹിരേമഗളൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ശ്രീരാമനാണ് സമർപ്പിച്ചിരിക്കുന്നത്. അത്രയും നേരം തിരക്കുള്ള വഴിയിലൂടെ വന്നിട്ട് ഇവിടെയെത്തുമ്പോൾ അതെല്ലാം പെട്ടന്ന് അപ്രത്യക്ഷമായ ഒരനുഭവമാണ് കിട്ടുന്നത്. അത്രയും ശാന്തതയാണ് ഇവിടെ അനുഭവിക്കുവാൻ സാധിക്കുക.

കുദ്രേമുഖ് ദേശീയോദ്യാനം

ചിക്കമഗളൂരു സന്ദർശിക്കുന്നുണ്ടെങ്കിൽ നിങ്ങൾ സമയം കണ്ടെത്തി, വിട്ടുപോകാതെ കാണേണ്ട, കയറിച്ചെല്ലേണ്ട ഒരിടമാണ് കുദ്രേമുഖ് ദേശീയോദ്യാനം. ചിക്കമഗളൂരുവിൽ സ്ഥിതി ചെയ്യുന്ന ഈ കുന്നിന് കുതിരയുടെ മുഖത്തിന്‍റെ ആകൃതിയാണത്രെ. കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായ ഇതിന് 1892 മീറ്ററാണ് ഉയരം. ട്രെക്കിങ് ആണ് ഇവിടുത്തെ പ്രധാന ആകർഷണം. ജൂൺ മുതൽ ഫെബ്രുവരി വരെയാണ് കുദ്രേമുഖ് സന്ദർശിക്കുവാൻ പറ്റിയ സമയമെങ്കിലും മറ്റവസരങ്ങളിലെ യാത്ര തീർത്തും നിരാശരാക്കില്ല. ഇവിടുത്തെ ജൈവവൈവിധ്യം നേരിട്ട് കാണേണ്ടത് തന്നെയാണ്,

ഭദ്ര വന്യജീവി സങ്കേതം
ചിക്കമഗളൂരുവിൽ തന്നെയുള്ള ഭദ്ര വന്യജീവി സങ്കേതം ചിക്കമഗളൂരുവിൽ പ്രകൃതിയും വന്യതയും ആസ്വദിക്കാന്‍ എത്തുന്നവര്‍ക്കുള്ള ഇടമാണ്. ട്രെക്കിങ്ങിനോ വലിയ യാത്രകൾക്കോ താല്പര്യമില്ലാത്തവർക്ക് ഇവിടുത്തെ പകൽ സഫാരിയിൽ പങ്കെടുക്കാം. സുരക്ഷിതമായി കാടിനകത്തെ കാഴ്ചകളും മൃഗങ്ങളെയും കണ്ടുമടങ്ങാം. 4932 ചതുരശ്ര കിലോമീറ്ററിലാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. കാട്, മരങ്ങൾ, ആനകൾ, കടുവ, മാൻ എന്നിങ്ങനെ വൈവിധ്യമാർന്ന ജീവലോകത്തെ ഇവിടെ കാണാം.

ബാബാ ബുധഗിരി
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായി ചിക്കമഗളൂരുവിൽ സ്ഥിതി ചെയ്യുന്ന
ബാബാ ബുധഗിരിയുടെ ഉയരം സമുദ്രനിരപ്പിൽ നിന്ന് 1895 മീറ്ററാണ്. ബാബ ബുഡാൻ പർവതനിരയിലെ ഒരു കൊടുമുടിയാണ് ബാബ ബുഡാൻഗിരി. മുസ്ലീം സന്യാസിയായ ബാബ ബുഡന്റെ പേരിൽ അറിയപ്പെടുന്ന ഈ സ്ഥലം ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരുപോലെ പ്രാധാന്യമുള്ളതാണ്. കാപ്പിത്തോട്ടങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇവിടേക്ക് ആളുകൾ ട്രെക്കിങ്ങിനായും എത്തുന്നു. സമാധാനത്തിൽ ചിക്കമഗളൂരുവിൽ സമയം ചെലവഴിക്കാൻ പറ്റിയ സ്ഥലങ്ങളിലൊന്നും ഇതാണ്.

മുല്ലയാനഗിരി

ബാബാ ബുധഗിരിയിൽ സ്ഥിതി ചെയ്യുന്ന മുല്ലയാനഗിരി കർണ്ണാടകയിലെ ഏറ്റവും മനോഹരമായ ട്രെക്കിങ് സ്പോട്ടുകളിൽ ഒന്നാണ്. സമുദ്രനിരപ്പിൽ നിന്ന് 1,925 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം മൗണ്ടന്‍ ബൈക്കിംഗിനു അനുയോജ്യമായ ഇടം കൂടിയാണ്. ഇന്ത്യയിൽ തന്നെ വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് മൗണ്ടൻ ബൈക്കിങ് സാധ്യമാവുക. ട്രെക്കിങ്ങിനായാണ് സഞ്ചാരികൾ പൊതുവേ ഇവിടേക്ക് വരുന്നത്. ഇവിടേക്കുള്ള യാത്രയും യാത്രയ്ക്കൊടുവിലെ പശ്ചിമഘട്ട കാഴ്ചകളുടെ വിശാലതയുമാണ് ഇവിടെ കാണാനുള്ളത്.

ഹെബ്ബെ വെള്ളച്ചാട്ടം
ഈ ട്രെക്കിങ്ങും സാഹസികതയും മാത്രമേയുള്ളോ ഇവിടെ എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? അല്ല.. ഹെബ്ബെ വെള്ളച്ചാട്ടം എന്ന മനോഹരമായ കാഴ്ച ഇവിടെ കാണാം. ഇവിടുത്തെ മറ്റു സ്ഥലങ്ങളെപ്പോലെ വലിയ സാഹസികതകളോ നടത്തമോ ഒന്നും വേണ്ട ഇവിടേക്കെത്തുവാനെങ്കിലും വനങ്ങളും പച്ചപ്പും നിറഞ്ഞ വഴിയിലൂടെ ട്രെക്കിങ് പോലൊരു യാത്ര വേണം. കാടിന്‍റെയും കോടമഞ്ഞിന്‍റെയും ഒക്കെ ആംബിയൻസിൽ ഇവിടെ വന്ന് വെള്ളച്ചാട്ടം കണ്ടില്ലെങ്കിൽ അതൊരു നഷ്ടമായേക്കാം

കാപ്പിത്തോട്ടങ്ങള്‍ ചിക്കമഗളൂരുവിന്‍റെ സൗന്ദര്യത്തിന് പ്രധാന കാരണം ഇവിടുത്തെ കാപ്പിത്തോട്ടങ്ങളാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലൊക്കെ ഇവിടെ നിറയെ കാപ്പിപൂക്കുന്ന മണമാണ്. പുലരികളിലെ കോടമഞ്ഞും ഈ സുഗന്ധവും ചേരുന്ന കോംബോ ..ഹൊ.. അതൊരു വല്ലാത്ത സുഖം തന്നെയാണ്. ബാബ ബുദാൻ ഹിൽസിലാണ് ഇന്ത്യയിൽ കാപ്പി കൃഷി ആദ്യമായി ആരംഭിച്ചത് എന്നു കേൾക്കുമ്പോൾ തന്നെ അറിയാമല്ലോ ഇവിടുത്തെ കാപ്പിക്ക് ഒരു ചരിത്രരുചി കൂടി കാണുമെന്ന്.

കാപ്പിത്തോട്ടങ്ങൾ വെറുതേ കണ്ടുനടക്കുവാൻ മാത്രമല്ല, രാത്രിയിൽ ഇവിടെ താമസിക്കാനും സാധിക്കും. കാപ്പിക്കുരു വറുത്ത് പൊടിച്ച് കാപ്പിപ്പൊടിയാക്കുന്നതും അത് രുചിയിലേക്ക് പല രീതിയിൽ മാറുന്നത് ആസ്വദിക്കാൻ സാധിക്കുന്ന ഇടങ്ങളുമുണ്ട്. നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ചിലപ്പോൾ കോഫിയുടെ രുചിവഴി പരിചയപ്പെടുത്തുന്ന ഗൈഡഡ് ടൂർ ഉണ്ടെങ്കിൽ അത് നഷ്ടമാക്കേണ്ട.

ചിക്കമഗളൂരു സന്ദർശിക്കാൻ പറ്റിയ സമയം
സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് ചിക്കമഗളൂരു സന്ദർശിക്കാന് യോജിച്ചത്. തണുപ്പുകാലമാണ് ഈ സമയം. ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഈ സമയത്ത് ചൂടായിരിക്കുന്നതിനാല് രക്ഷപെട്ട് വരാൻ പറ്റിയ നേരമാണിത്. എന്നാൽ ഓഗസ്റ്റിൽ ചിക്കമഗളൂർ സന്ദർശിക്കുന്നത് ഒഴിവാക്കണം, കാരണം ഈ മാസത്തിൽ ഇവിടെ നല്ല മഴ ലഭിക്കും.

അതേസമയം ജൂൺ മുതൽ ജൂലൈ വരെ മഴയാണെങ്കിലും പച്ചപ്പും വെള്ളച്ചാട്ടങ്ങളും കാണാന്‍ ഈ സമയമാണ് നല്ലത്. എന്നാൽ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ചിക്കമഗളൂരിലെ വേനൽക്കാല മാസങ്ങളിൽ ശരാശരി 32 വരെ ഉയരും. എന്നാൽ പകൽ ഇവിടെ എക്സ്പ്ലോർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ നേരമാണ്. വെറുതേ നടക്കാനും സ്ഥലം പരിചയപ്പെടാനുമെല്ലാം ഇത് നല്ല നേരമാണ്.

ബെംഗളൂരു- ചിക്കമഗളൂരു മറ്റു റൂട്ടുകൾ
ബാംഗ്ലൂരിൽ നിന്ന് ബാംഗ്ലൂരിൽ നിന്ന് കുനിഗൽ-തിപ്റ്റൂർ-അർസിക്കെരെ-ഹാലെബിഡു വഴി ദേശീയപാത 75, 73 എന്നിവയിൽ എത്തിച്ചേർന്ന് ചിക്കമഗളൂരുവിൽ എത്താം.
മറ്റൊന്ന് ബെംഗളൂരുവിൽ നിന്ന് നിന്ന് തുംകൂർ-ഹിരിയൂർ-ഹൊസദുർഗ-കഡൂർ വഴി ദേശീയപാത 48 ൽ എത്തി ചിക്കമഗളൂരുവിലക്ക് എത്താം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+