Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞുമൂടിയ നന്ദി,സാഹസികരുടെ പ്രിയ ഇടമായ സാവൻദുർഗ, കാഴ്ചകൾ വേറെയും; ബാംഗ്ലൂരിലേക്ക് ഇപ്പോൾ പോകാം

ബാംഗ്ലൂരിൽ ഇപ്പോൾ മരംകോച്ചുന്ന തണുപ്പാണ്. ആ നഗരത്തേയും സമീപപ്രദേശങ്ങളേയും കാണാൻ പോകാൻ പ്ലാൻ ഉണ്ടെങ്കിൽ അത് ഇപ്പോൾ തന്നെയാക്കുന്നതാകും നല്ലത്. മറ്റൊന്നും കൊണ്ടല്ല, മഞ്ഞ് മൂടി നിൽക്കുന്ന ബംഗ്ലൂർ കാഴ്ചകൾക്ക് ഭംഗി ഒരൽപം കൂടുതലാണ്.
ഇനി ബാംഗ്ലൂരിൽ ഇപ്പോൾ കാണേണ്ട കുറച്ച് സ്ഥലങ്ങൾ കൂടി അറിയാം.

ബാംഗ്ലൂരിൽ പോയാൽ നിർബന്ധമായും കാണേണ്ട സ്ഥലം നന്ദി ഹിൽസ് ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മഞ്ഞ് കാലത്ത് പ്രഭാതത്തിലും അസ്തമയത്തിലും ഒരുപോലെ സുന്ദരമാണ് നന്ദി മലനിരകൾ.ബെംഗളൂരിൽ നിന്നും ഏകദേശം 60 കിമി ദൂരം സഞ്ചരിച്ചാൽ നന്ദിയിലെത്തും. സൂര്യോദയം കാണാനാണ് ഇവിടെ കൂടുതൽ പേരും എത്തുന്നത്. പ്രകൃതിയെ ഏറെ അടുത്തറിയാൻ ഇഷ്ടപ്പെടുന്നവരെങ്കിൽ മൂടൽ മഞ്ഞ് കുടചൂടി നിൽക്കുന്ന നന്ദി നിങ്ങളെ മോഹിപ്പിക്കും. സൺറൈസ് വ്യൂ പോയിന്റ്, ടിപ്പൂസ് ഡ്രോപ്പ്, ടിപ്പു സുൽത്താന്റെ വേനൽക്കാല വസതി, നന്ദി ക്ഷേത്രം, അമൃതസരോവർ,യോഗ നന്ദീശ്വര ക്ഷേത്രം, ബ്രഹ്മാശ്രമം തുടങ്ങിയവയെല്ലാം ഇവിടെ കാണാം.

nandhi-1

ബന്നാർഘട്ട നാഷ്ണൽ പാർക്ക്

ബാംഗ്ലൂരിൽ നിന്നും ഏറ്റവും എളുപ്പത്തിൽ പോകാനുന്ന ഇടങ്ങളിലൊന്നാണ് ബന്നാർഗട്ട. ഏത് പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഇവിടേക്ക് ബാംഗ്ലൂരിൽ നിന്ന് 22 കിമി ദൂരമേ ഉള്ളൂ. പാർക്കിനുള്ളിൽ വിവിധ സോണുകൾ വഴി ക്രമീകരിച്ചിരിക്കുന്ന സഫാരിയിൽ സിംഹം കടുവ, കരടി തുടങ്ങിയ വന്യജീവികളെ അതിന്റെ ആവാസ വ്യവസ്ഥയിൽ വളരെ അടുത്ത് തന്നെ കാണാൻ സാധിക്കും. ഇവിടുത്തെ ചിത്രശലഭ പാർക്ക്, ബയോളജിക്കൽ പാർക്ക് എന്നിവയെല്ലാം സന്ദർശകർക്ക് ആസ്വദിക്കാനാകും.

സ്കന്ദാഗിരി

നൈറ്റ് ട്രെക്കിങ്ങിന് പോകാൻ പറ്റിയ ഇടങ്ങളിലൊന്നാണ് സ്കന്ദാഗിരി. ബാംഗ്ലൂരിൽ നിന്ന് 50 കിമി അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നന്ദി ഹിൽസ് കഴിഞ്ഞാൽ ട്രക്കിംഗ് പ്രേമികൾ വളരെ അധികം എത്തുന്ന സ്ഥലം കൂടിയാണ് ഇത്. സൂര്യോദയം കാണാനാണ് ഇവിടെ കൂടുതൽ ആളുകൾ എത്തുന്നത്. എന്നാൽ വൈകീട്ട് മലകയറി ടെന്റ് അടിച്ച് രാത്രി താമസിച്ച് പിറ്റേന്ന് പുലർച്ചെ സൂര്യോദയം കണ്ട് മടങ്ങുന്ന വിധത്തിലും യാത്ര പ്ലാൻ ചെയ്യാം. അതേസമയം ട്രെക്കിംഗ് നടത്താൻ ഇവിടെ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്.

സാവൻദുർഗ

മരണത്തിന്റെ മല എന്നാണ് സാവൻദുർഗ അറിയപ്പെടുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽപാറയായ ഇവിടം സാഹസിക മലകയറ്റക്കാരുടെ പ്രിയ ലക്ഷ്യസ്ഥാനമാണ്. ബംഗ്ലൂരിൽ നിന്നും 60 കിമി ദൂരെയാണ് ഈ സ്ഥലം. സാഹസികതയും കായികക്ഷമതയും ഉണ്ടെങ്കിൽ മാത്രമേ ഇവിടേക്ക് പോകാവു.

മൈസൂരു

ബാംഗ്ലൂർ-മൈസൂർ എക്സ്പ്രസ് വേ വന്നതോടെ മൈസൂരിലേക്കുള്ള യാത്ര വളരെ എളുപ്പമായിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്ന് 150 കിമിയാണ് ഇവിടേക്കുള്ള ദൂരം. മൈസൂർ കൊട്ടാരം, മൃഗശാല, സെന്റ് ഫിലോമിന ചർച്ച്, ചാമുണ്ഡി ഹിൽസ്, ചാമുണ്ഡി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങൾ കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+