ബാംഗ്ലൂർ പൊളിയല്ലേ മച്ചാ; 3 ദിവസം, കിടിലൻ യാത്ര, തകർപ്പൻ ഷോപ്പിങ്; പാക്കേജ് ഇതാ
'ബാംഗ്ലൂർ ഡേയ്സ് കണ്ട ഓരോ മലയാളിയും ഒരിക്കലെങ്കിലും പോകണം എന്ന് കരുതുന്ന മെട്രോ നഗരമാണ് ബാംഗ്ലൂർ. അടിച്ച് പൊളിക്കാൻ ഇതുപോലെ ഒരു നഗരം ഇന്ത്യയിൽ വേറെയില്ല. ഷോപ്പിങ്ങ്, മാളുകൾ, അഡ്വെഞ്ചറസ് സ്പോട്ടുക്കൾ, കൊതിയൂറുന്ന രുചികൾ, വൈവിധ്യമാർന്ന സംസ്കാരങ്ങൾ, കൈയെത്തും ദൂരത്ത് കിടക്കുന്ന നന്ദി പോലുള്ള ട്രെക്കിങ് സ്പോട്ടുകൾ, പോരാത്തതിന് തൊട്ടടുത്ത് മൈസൂർ പാലസ്...ഹോ പറയാനും കാണാനും കേൾക്കാനും ഒരുപാട് ഉണ്ട് ബാംഗ്ലൂരിൽ.
എത്ര കണ്ടാലും മടുക്കാത്ത നഗരത്തിലേക്ക് ഒന്ന് പോയിവന്നാലോ? മൂന്ന് ദിവസത്തെ ബാംഗ്ലൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐആർസിടിസി. ഒക്ടോബർ 16 നാണ് യാത്ര. ബാംഗ്ലൂരിൽ മതിവരുവോളം കാഴ്ചകൾ കണ്ട് ഷോപ്പിങ്ങ് നടത്തി ഉല്ലസിച്ച് തിരിച്ചുവരാൻ സാധിക്കുന്നതാണ് യാത്ര. പാക്കേജിനെ കുറിച്ചുള്ള വിശദവിവരങ്ങൾ അറിയാം.

ബാംഗ്ലൂരിൽ നിങ്ങളെത്തണം. അതായത് റെയിൽവേയിലോ ബസ്റ്റാന്റിലോ എയർപോർട്ടിലോ എങ്ങനെ ആയാലും അവിടെ വന്ന് നിങ്ങളെ പിക്ക് ചെയ്യും. നേരേ ഗോട്ടൽ മുറിയിൽ എത്തി ഫ്രഷ് ആയാൽ ആദ്യം പോകുന്നത് ബൊട്ടാനിക്കൽ ഗാർഡനിലേക്കാണ്. 240 ഓളം ഏക്കറിൽ വ്യാപിച്ച് കിടക്കുന്നതാണ് ഈ ഗാർഡൻ. വൈവിധ്യമാർന്ന് പൂക്കളും മരങ്ങളും ചെടികളുമെല്ലാം സഞ്ചാരികൾക്ക് ഇിടെ കാണാം. ഇവിടുത്തെ ഗ്ലാസ് ഹൗസും പ്രസിദ്ധമാണ്. ലാൽബാഗിൽ നിന്നും നേരെ പോകുന്നത് ബ്രിഗേഡ് റോഡിലും എംജി റോഡിലേക്കുമാണ്. ഷോപ്പിങ്ങ് ഇഷ്ടമുള്ളവരാണെങ്കിൽ നിങ്ങളുടെ കൈയ്യിൽ നിന്നും ധാരാളം പണം പൊടിയും എന്ന കാര്യത്തിൽ തർക്കമില്ല. അത്രയും വൈവിധ്യമായ ഷോപ്പിങ് സ്പേസ് ആണ് ഇവിടം. മാത്രമോ ഒരിക്കൽ രുചിച്ചാൽ വീണ്ടും വീണ്ടും കൊതിപ്പിക്കുന്ന രസകരമായ രുചികളും ഇവിടെ ആസ്വദിക്കാനാകും. ഷോപ്പിങ് കഴിഞ്ഞാൽ നേരെ മുറിയിലേക്ക്.
രണ്ടാം ദിനം പ്രഭാത ഭക്ഷണത്തിന് ശേഷം ആദ്യം പോകുക മൈസൂർ പാലസിലേക്കാണ്. വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം. നൂറ്റാണ്ടുകൾക്ക് മുൻപ് പണി കഴിപ്പിച്ച ഈ കൊട്ടത്തരത്തിലെ കാഴ്ചകൾ കണ്ട് തന്നെ ആസ്വദിക്കണം. കൊട്ടാര സന്ദർശനത്തിന് ശേഷം നേരെ ഹോട്ടലിലേക്ക് പോകും. വിശ്രമത്തിന് ശേഷം വൈകീട്ടോടെ പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രം കാണും. ചാമുണ്ഡേശ്വരി കുന്നിൽ നിന്നുള്ള മൈസൂർ കൊട്ടാരത്തിന്റെ വിദൂര കാഴ്ച പറഞ്ഞറിയിക്കാനാകാത്തതാണ്. വൈകീട്ട് ബൃന്ദാവൻ ഗാർഡനും കണ്ടശേഷം മൈസൂരിൽ തന്നെയുള്ള ഹോട്ടലിലേക്ക് തിരികെ.
മൂന്നാം ദിനം പ്രഭാത ഭക്ഷണം കഴിഞ്ഞാൽ ഹോട്ടലിൽ നിന്നും ചെക്കൗട്ട് ചെയ്ത് നേരെ ഫിലോമിന ചർച്ചിലേക്കായിരിക്കും യാത്ര. മൈസൂർ മാർക്കറ്റിലെ പ്രാദേശിക കരകൗശല വസ്തുക്കളും വാങ്ങിയതിന് ശേഷം ബാംഗ്ലൂരിലേക്ക് മടങ്ങും. സമയം അനുവദിക്കുകയാണെങ്കിൽ ഇസ്കോൺ അല്ലെങ്കിൽ കബൻ പാർക്ക് കൂടി സന്ദർശിച്ച ശേഷം തിരികെ നിങ്ങളെ ഡ്രോപ്പ് ചെയ്യും.
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഈ പാക്കേജിന് സിംഗിൾ ഷെയറിങ്ങിന് 25,480 രൂപയാണ് വരുന്നത്. ഡബിൾ ഷെയറിങ്ങിന് 13,370 രൂപയും ട്രിപ്പിൾ ഷെയറിങ്ങിന് 9830 രൂപയുമാണ് ചെലവ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications