Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ നിന്ന് വിമാനം കയറാം; കെഎസ്ആര്‍ടിസി ബസ് എയര്‍പോര്‍ട്ടിലേക്ക്, ഫ്‌ളൈ ബസ് ഹിറ്റ്

കര്‍ണാടക സ്‌റ്റേറ്റ് ആര്‍ടിസി നടത്തുന്ന ബെംഗളൂരു-കോഴിക്കോട് ഫ്‌ളൈ ബസിന് മികച്ച പ്രതികരണം. ഓഗസ്റ്റ് 15ന് സര്‍വീസ് തുടങ്ങിയ ബസില്‍ കൂടുതല്‍ പേര്‍ കയറുന്നത് കോഴിക്കോട്, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്നാണ്. കോഴിക്കോട് നിന്ന് ബെംഗളൂരു എയര്‍പോര്‍ട്ടിലേക്കാണ് ഈ ബസ് സര്‍വീസ് നടത്തുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ വിമാന യാത്ര സാധ്യമാകുന്ന ബെംഗളൂരു എയര്‍പോര്‍ട്ടിലേക്ക് ബസ് സര്‍വീസ് തുടങ്ങിയത് പ്രവാസികള്‍ക്കും നേട്ടമായി.

വിഡി സതീശന്‍ ഉള്ളുകൊണ്ട് ബിജെപി; ശ്രമിക്കുന്നത് അവരെ തൃപ്തിപ്പെടുത്താന്‍, തുറന്നടിച്ച് ടികെ ഹംസ
വിഡി സതീശന്‍ ഉള്ളുകൊണ്ട് ബിജെപി; ശ്രമിക്കുന്നത് അവരെ തൃപ്തിപ്പെടുത്താന്‍, തുറന്നടിച്ച് ടികെ ഹംസ

കേരളത്തിലെ വിമാനത്താവളങ്ങളിലേക്കാള്‍ ടിക്കറ്റ് നിരക്ക് മിക്കപ്പോഴും കുറവാണ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ക്ക്. മലബാറില്‍ നിന്നുള്ള പലരും ബെംഗളൂരു വിമാനത്താവളം വഴിയാണ് ഗള്‍ഫ്, യൂറോപ്പ് യാത്ര നടത്തുന്നത്. നേരത്തെ ഇത്തരക്കാര്‍ മൈസൂരുവില്‍ എത്തിയാണ് ബെംഗളൂരു എയര്‍പോര്‍ട്ടിലേക്ക് പോയിരുന്നത്.

bengaluru airport kozhikode ksrtc fly bus

ഇനി മുതല്‍ അതിന്റെ ആവശ്യമില്ല. കോഴിക്കോട് നഗരത്തില്‍ നിന്ന് കര്‍ണാടക ആര്‍ടിസിയുടെ ഫ്‌ളൈ ബസ് കിട്ടും. താമരശേരി, കല്‍പ്പറ്റ, മാനന്തവാടി, കുട്ട, ഗോണിക്കൊപ്പ, മൈസൂരു, ബെംഗളൂരു നായന്തഹള്ളി മെട്രോ സ്‌റ്റേഷന്‍ എന്നിവ പിന്നിട്ടാണ് ബസ് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ എത്തുന്നത്. 48 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ബസിലെ ടിക്കറ്റ് നിരക്ക് 1550 രൂപയാണ്.

ലക്ഷ്മി പ്രിയ കുരുങ്ങുമോ? ഹൈക്കോടതി തീരുമാനം വരുന്നു, 'നടിയുടെ പരാതി ഗൗരവമുള്ളത്'
ലക്ഷ്മി പ്രിയ കുരുങ്ങുമോ? ഹൈക്കോടതി തീരുമാനം വരുന്നു, 'നടിയുടെ പരാതി ഗൗരവമുള്ളത്'

എന്നാല്‍ ബസിന്റെ സമയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന ആവശ്യം കര്‍ണാടക ആര്‍ടിസി പരിഗണിക്കുമെന്നാണ് വിവരം. രാത്രി 7.30നാണ് കോഴിക്കോട് നിന്ന് ബസ് പുറപ്പെടുന്നത്. പുലര്‍ച്ചെ 4.15ന് ബെംഗളൂരു വിമാനത്താവളത്തിലെത്തും. എന്നാല്‍ അല്‍പ്പം മുമ്പ് എത്തിയാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമാകും എന്ന അഭിപ്രായമുണ്ട്. ഒരുപക്ഷേ, പുലര്‍ച്ചെ രണ്ട് മണിക്ക് വിമാനത്താവളത്തില്‍ എത്തുന്ന വിധം സമയത്തില്‍ മാറ്റം വന്നേക്കും.

ഒരാള്‍ മുഖ്യമന്ത്രിയായി, മറ്റൊരാള്‍ ആഭ്യന്തര മന്ത്രിയും; നീതി എവിടെ എന്ന് സുജിത് ചോദിക്കുന്നു
ഒരാള്‍ മുഖ്യമന്ത്രിയായി, മറ്റൊരാള്‍ ആഭ്യന്തര മന്ത്രിയും; നീതി എവിടെ എന്ന് സുജിത് ചോദിക്കുന്നു

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാര്‍ ഈ ബസിനെ ആശ്രയിക്കുന്നതിന് പുറമെ ഗള്‍ഫ് പ്രവാസികളും യാത്ര ചെയ്യുന്നുണ്ട്. ഗള്‍ഫിലേക്ക് നിരവധി സര്‍വീസുകള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുണ്ട്. ടിക്കറ്റ് നിരക്കും കുറവാണ്. ബസിന്റെ ടിക്കറ്റ് നിരക്ക് കൂടി അധികമായി പരിഗണിച്ചാലും ലാഭമാണ് എന്ന് യാത്രക്കാര്‍ പറയുന്നു. എന്നാല്‍ സമയത്തില്‍ ചില ക്രമീകരണം വേണമെന്നും അവര്‍ പറയുന്നു.

ബെംഗളൂരു വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ നിന്നാണ് ബസ് പുറപ്പെടുന്നത്. രാത്രി 10.45ന് പുറപ്പെടുന്ന ബസ് മറ്റ് ടെര്‍മിനലിലും നിര്‍ത്തിയ ശേഷമാണ് പുറത്തുവരിക. രാവിലെ 7.15ന് കോഴിക്കോട് എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+