Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിന് വീണ്ടും നിരാശ; വന്ദേഭാരത് സ്ലീപ്പർ റേക്ക് വടക്കൻ റെയിൽവേയ്ക്ക് നൽകി, കാത്തിരിപ്പ് നീളുന്നു

ബെംഗളൂരു-മുംബൈ റൂട്ടിൽ പ്രഖ്യാപിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിനിനായുള്ള കാത്തിരിപ്പ് നീളുന്നു. ഓഗസ്റ്റിൽ ട്രെയിൻ സർവ്വീസ് നടത്തുമെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ. എന്നാൽ ഇതുവരേയും ട്രെയിനിനെ കുറിച്ച് യാതൊരു അപ്ഡേറ്റും റെയിൽവെ പുറത്തുവിട്ടിട്ടില്ല. അതിനിടെ ബെംഗളൂരുവിന് അനുവദിച്ചിരുന്ന ട്രെയിൻ റേക്ക് നിലവിൽ ഇവിടെനിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരിനു മുംബൈയ്ക്കും ഇടയിൽ വന്ദേഭാരത് സ്ലീപ്പർ ഉടൻ എത്തുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ് പ്രഖ്യാപിച്ചത്. ആഴ്ചയിൽ ആറ് ദിവസവും സർവ്വീസ് നടത്തുന്ന തരത്തിലായിരിക്കും ട്രെയിൻ എന്നായിരുന്നു വാർത്തകൾ. ഇരുഭാഗങ്ങളിലേക്കും സർവ്വീസ് നടത്തുന്നതിന് നിലവിൽ 2 റേക്കുകളാണ് ആവശ്യം.വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ ബെംഗളൂരിലെ ഭാരത് എർത്ത് മൂവേഴ്സ് (ബിഇഎംഎൽ)ലിമിറ്റഡ് ആണ് നിർമ്മിക്കുന്നത്.

vandtrai2

ഇതുവരെ ആറ് റേക്കുകൾ ബിഇഎംഎൽ റെയിൽവെയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ രണ്ട് റേക്കുകൾ ഹൌറ-കാമാഖ്യ റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്. രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവ്വീസ് കൂടിയാണിത്. രണ്ട് റേക്കുകൾ ബെംഗളൂരു-മുംബൈ റൂട്ടിലും രണ്ടെണ്ണം നോർത്തേണ്‍ സോണിനും കൈമാറാനായിരുന്നു റെയിൽവെ ബോർഡ് നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ ബെംഗളൂരു സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് അനുവദിച്ചിരുന്ന റേക്കുകൾ നോർത്തേൺ റെയിൽവേയിലെ ശക്കൂർ ബസ്തി റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റാനാണ് റെയിൽവെ ബോർഡ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ബെംഗളൂരുവിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ റേക്ക് ധർമവാരം, റായ്ച്ചൂർ, ബൽഹാർഷ, പൽവാൽ വഴി ഡൽഹിയിലേക്ക് മാറ്റണമെന്നാണ് നിർദേശം. അതേസമയം മറ്റ് രണ്ട് റേക്കുകൾ കൂടി ഉണ്ടെങ്കിലും ഇത് ബെംഗളൂരിന് അനുവദിക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ സപ്റ്റംബർ ആയാലും ബെംഗളൂരു-മുംബൈ സ്ലീപ്പർ ട്രെയിൻ എത്തിയേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയുടെ ടെക്-സാമ്പത്തിക തലസ്ഥാനങ്ങളായ നഗരങ്ങളിലേക്ക് എളുപ്പത്തിലുള്ള യാത്ര സാധ്യമാക്കണമെന്ന ആവശ്യം വർഷങ്ങളായി ഇയരുന്നുണ്ട്. നിലവിൽ ഉദ്യാൻ എക്സ്പ്രസ് മാത്രമാണ് ഈ റൂട്ടിൽ സ്ഥിരമായി ഓടുന്ന ട്രെയിൻ. ഈ റൂട്ടിൽ യാത്ര പൂർത്തിയാക്കാൻ നിലവിൽ 22-24 മണിക്കൂർ എടുക്കും. അതുകൊണ്ട് തന്നെ വന്ദേഭാരത് സ്ലീപ്പർ എത്തിയാൽ യാത്ര ദുരിതത്തിന് വലിയ പരിഹാരം ആകുമെന്നാണ് വിലയിരുത്തപ്പെട്ടത്.

അതേസമയം ജനുവരിയിലാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ തീവണ്ടി സർവീസ് ആരംഭിച്ചത്. ഹൗറ-കാമാക്യ റൂട്ടിൽ ആഴ്ചയിൽ ആറുദിവസമാണ് ഈ തീവണ്ടി സർവീസ് നടത്തുന്നത്. ട്രെയിനിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+