ബെംഗളൂരിൽ നിന്ന് പുതിയൊരു വന്ദേഭാരത് കൂടി...ഗോവ കണ്ട് കറങ്ങി വരാx, പ്രതീക്ഷയോടെ യാത്രക്കാർ
ബെംഗളൂരിൽ നിന്ന് ഗോവ യാത്ര പ്ലാൻ ചെയ്യുന്നവർ വളരെ കൂടുതലാണ്. എന്നാൽ വിമാനടിക്കറ്റാണ് പലരേയും ചതിക്കുന്നത്. എന്തായാലും അധികം തുക കൊടുക്കാതെ തന്നെ വിമാനസമാനമായ യാത്ര ഈ രണ്ട് സ്ഥലങ്ങൾക്കിടയിലും വൈകാതെ സാധ്യമായേക്കും. എങ്ങനെയെന്നല്ലേ? ഉത്തരം വന്ദഭാരത് തന്നെ. വെറും 13 മണിക്കൂർ കൊണ്ട് സുഖകരമായി ഗോവ കണ്ട് മടങ്ങിവരാൻ സാധിക്കുന്ന തരത്തിൽ ഒരു വന്ദേഭാരത് ട്രെയിനായി. ദക്ഷിണ പശ്ചിമ റെയിൽവേ വിശദമായ റിപ്പോർട്ട് റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. ഈ നിർദ്ദേശത്തിന് ബോർഡിന്റെ അംഗീകാരം ലഭിച്ചാലുടൻ പുതിയ വന്ദേ ഭാരതിന്റെ സമയക്രമം ഔദ്യോഗികമായി പ്രഖ്യാപിക്കും.
വന്ദേ ഭാരത് സർവീസിനായുള്ള വിശദമായ റിപ്പോർട്ട് സൗത്ത് വെസ്റ്റേൺ റെയിൽവേ റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. ഈ നിർദ്ദേശത്തിന് ബോർഡിന്റെ അംഗീകാരം ലഭിച്ചാലുടൻ പുതിയ വന്ദേ ഭാരതിന്റെ സമയക്രമം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ബെംഗളൂരുവിലെ യെശ്വന്ത്‌പൂരിൽ നിന്ന് ഗോവയിലെ മഡ്ഗാവിനെ ബന്ധിപ്പിച്ചാണ് പുതിയ വന്ദേ ഭാരത് സർവീസ് നടത്തുകയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. മംഗളൂരു റെയിൽവേ മേഖല വഴിയായിരിക്കും ട്രെയിൻ പോകുക. യെശ്വന്ത്‌പൂരിൽ നിന്ന് രാവിലെ 6:05-ന് പുറപ്പെട്ട് വൈകുന്നേരം 7:15-ന് ട്രെയിൻ മഡ്ഗാവിൽ എത്തിച്ചേരുന്ന തരത്തിലായിരിക്കും ഒരു സർവ്വീസ്. മടക്കയാത്രയ്ക്ക് വൈകുന്നേരം 5:30-ന് മഡ്ഗാവിൽ നിന്ന് ആരംഭിച്ച് രാത്രി 6:40-ന് യെശ്വന്ത്‌പൂരിൽ തിരിച്ചെത്തുന്ന തരത്തിലും.
മംഗളൂരു ജംഗ്ഷനും മംഗളൂരു സെൻട്രൽ സ്റ്റേഷനുകളും ഒഴിവാക്കി പാഡിൽ ബൈപാസ് വഴി വേണം ട്രെയിൻ എന്നാണ് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ നിർദ്ദേശമം ട്രെയിൻ കടന്നുപോകുക. ചിക്കബാണവാരയ്ക്കും ഹാസനും ഇടയിലുള്ള വേഗത 110 kmph-ൽ നിന്ന് 130 kmph ആക്കാനും സക്കലേശ്‌പുർ-സുബ്രഹ്മണ്യ റോഡ് ഘട്ട് സെക്ഷനിലെ വേഗത 30 kmph-ൽ നിന്ന് 40 kmph ആക്കാനും വകുപ്പ് ശുപാർശയുണ്ട്.
നിർദ്ദിഷ്ട വന്ദേ ഭാരത് ട്രെയിൻ മംഗളൂരു റെയിൽവേ ഡിവിഷൻ വഴി ബെംഗളൂരുവിലെ യശ്വന്ത്പൂരിനും ഗോവയിലെ മഡ്ഗാവുവിനും ഇടയിൽ സർവീസ് നടത്തും.
സമയക്രമ സാധ്യത ഇങ്ങനെ
യശ്വന്ത്പൂരിൽ നിന്ന് രാവിലെ 6:05-ന് പുറപ്പെട്ട് രാത്രി 7:15-ന് മഡ്ഗാവിലെത്തും. മടക്കയാത്രയിൽ രാവിലെ 5:30-ന് മഡ്ഗാവിൽ നിന്ന് ആരംഭിച്ച് വൈകുന്നേരം 6:40-ന് യശ്വന്ത്പൂരിൽ തിരിച്ചെത്തും. SWR പദ്ധതി പ്രകാരം ട്രെയിൻ പാഡിൽ ബൈപ്പാസ് വഴി പോകും; മംഗളൂരു ജംഗ്ഷനിലോ മംഗളൂരു സെൻട്രൽ സ്റ്റേഷനിലോ സ്റ്റോപ്പുണ്ടാകില്ല. ചിക്കബനവാരയ്ക്കും ഹാസനും ഇടയിലുള്ള പരമാവധി വേഗത 110 കി.മീ./മണിക്കൂറിൽ നിന്ന് 130 കി.മീ./മണിക്കൂറായി കൂട്ടാൻ റെയിൽവേ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. യാത്രാസമയം കുറയ്ക്കാൻ സകലേശ്പൂർ-സുബ്രഹ്മണ്യ റോഡ് ഘട്ട് സെക്ഷനിലെ വേഗത 30 കി.മീ./മണിക്കൂറിൽ നിന്ന് 40 കി.മീ./മണിക്കൂറായി ഉയർത്താനും ശുപാർശയുണ്ട്.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ ഒരു യോഗത്തിൽ വന്ദേഭാരത് സർവീസ് തുടങ്ങുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. തുടർന്ന് റെയിൽവേ മന്ത്രാലയം ഔദ്യോഗിക നിർദ്ദേശം ആവശ്യപ്പെടുകയും, സൗത്ത് വെസ്റ്റേൺ റെയിൽവേ ഏകദേശം 20 ദിവസങ്ങൾക്ക് മുമ്പ് അത് റെയിൽവേ ബോർഡിന് സമർപ്പിക്കുകയും ചെയ്തു. ബോർഡിന്റെ അനുമതി ലഭിച്ചാലേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവൂ.












Click it and Unblock the Notifications