ബെംഗളൂരിൽ നിന്നും ചെന്നൈയിൽ നിന്നും കെഎസ്ആർടിസി; പൂജ അവധിയ്ക്ക് കൂടുതൽ സ്പെഷ്യൽ സർവ്വീസ്

പൂജാ അവധിക്ക് നാട്ടിലേക്ക് വരാൻ പ്ലാൻ ചെയ്യുന്നവർക്ക് ആശ്വാസമായി സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. പ്രത്യേക അധിക അന്തർസംസ്ഥാന സർവീസുകൾ ആണ് പ്രഖ്യാപിച്ചത്. കേരളത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവരുടെ വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ചാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

ഒക്ടോബർ 14 മുതൽ നവംബർ 14 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും കേരളത്തിലേക്കുമാണ് അധിക സർവ്വീസുകൾ ഉണ്ടാകുക. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സർവ്വീസുകളും സ്ഥലങ്ങളും വിശദമായി നോക്കാം

ksrtc2-4410179

ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഒക്ടോബർ 14 മുതൽ നവംബർ 14 വരെയാണ് സർവ്വീസ് ഉണ്ടാകുക

ബെംഗളൂരു - കോഴിക്കോട്
ബെംഗളൂരു - മലപ്പുറം
ബെംഗളൂരു - തൃശൂർ
ബെംഗളൂരു - നിലമ്പൂർ
ബെംഗളൂരു - പൊന്നാനി
ബെംഗളൂരു - എറണാകുളം
ബെംഗളൂരു - ചങ്ങനാശ്ശേരി
ബെംഗളൂരു - പാല
ബെംഗളൂരു - ആലപ്പുഴ
ബെംഗളൂരു - കൊല്ലം
ബെംഗളൂരു - പുനലൂർ
ബെംഗളൂരു - കൊട്ടാരക്കര
ബെംഗളൂരു - ചേർത്തല
ബെംഗളൂരു - ഹരിപ്പാട്
ബെംഗളൂരു - കോട്ടയം
ബെംഗളൂരു - അടൂർ
ബെംഗളൂരു - കണ്ണൂർ
ബെംഗളൂരു - പയ്യന്നൂർ
ബെംഗളൂരു - കാഞ്ഞങ്ങാട്
ബെംഗളൂരു - തിരുവനന്തപുരം

മൈസൂരിൽ നിന്ന്

മൈസൂരു - കണ്ണൂർ
മൈസൂരു - മധുര

ചെന്നൈയിൽ നിന്ന്

ചെന്നൈ - തിരുവനന്തപുരം
ചെന്നൈ - എറണാകുളം (Multi Axle AC)

കേരളത്തിലെ വിവിധ ബസ് സ്റ്റേഷനുകളിൽനിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഒക്ടോബർ 14 മുതൽ നവംബർ 14 വരെ

കോഴിക്കോട് - ബെംഗളൂരു
നിലമ്പൂർ - ബെംഗളൂരു
പൊന്നാനി - ബെംഗളൂരു
മലപ്പുറം - ബെംഗളൂരു
തൃശൂർ - ബെംഗളൂരു
എറണാകുളം - ബെംഗളൂരു
ചങ്ങനാശ്ശേരി - ബെംഗളൂരു
പാല - മൈസൂരു
ആലപ്പുഴ - ബെംഗളൂരു
കൊല്ലം - ബെംഗളൂരു
പുനലൂർ - ബെംഗളൂരു
കൊട്ടാരക്കര - ബെംഗളൂരു
ചേർത്തല - ബെംഗളൂരു
ഹരിപ്പാട് - ബെംഗളൂരു
കോട്ടയം - ബെംഗളൂരു
അടൂർ - ബെംഗളൂരു
കണ്ണൂർ - ബെംഗളൂരു
പയ്യന്നൂർ - ബെംഗളൂരു
കാഞ്ഞങ്ങാട് - ബെംഗളൂരു

തിരുവനന്തപുരം - ബെംഗളൂരു

മൈൂസൂരിലേക്ക്

കണ്ണൂർ - മൈസൂരു

ചെന്നൈയിലേക്ക്

തിരുവനന്തപുരം - ചെന്നൈ
എറണാകുളം - ചെന്നൈ (Multi Axle AC)
ചില സർവീസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ (Alternate Days) ആയിരിക്കും സർവീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യകതയും തിരക്കും പരിഗണിച്ച് ആവശ്യമായ അധിക സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം

എല്ലാ പ്രത്യേക സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. യാത്രക്കാർക്ക് www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കെഎസ്ആർടിസി വാട്സ്ആപ്പ് ടിക്കറ്റിംഗ് (9447071021) കൂടാതെ കെ.എസ്.ആർ.ടി.സി.യുടെ റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം.
ആഘോഷ ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും സൗകര്യപ്രദമായ സമയത്ത് യാത്ര ഉറപ്പാക്കുന്നതിനുമായി യാത്രക്കാർ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് അധികൃതർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+