Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു-മുംബൈ ബുള്ളറ്റ് ട്രെയിൻ വരും? തലവര മാറും..പുതിയ നിർദേശം ഇങ്ങനെ

കേന്ദ്ര ബജറ്റിൽ അതിവേഗ റെയിൽവെ കോറിഡോൾ പ്രഖ്യാപിച്ചതിൻ്റെ ആവേശത്തിലാണ് ബെംഗളൂരു. ബെംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കും പൂനെയിലേക്കുമാണ് ബജറ്റില്‍ ബുള്ളറ്റ് ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. എന്നാൽ ബെംഗളൂരുവിനും മുംബൈക്കും ഇടയിൽ അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ കർണാടക ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് മന്ത്രി എംബി പാട്ടീൽ. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, അശ്വിനി വൈഷ്ണവ്, വി. സോമണ്ണ എന്നിവർക്കും അദ്ദേഹം കത്ത് നൽകി.

ഫെബ്രുവരി മൂന്നിനിനാണ് മന്ത്രി കത്തയച്ചത്. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച മുംബൈ-പുനെ അതിവേഗ റെയിൽ ഇടനാഴി ബെംഗളൂരു വരെ നീട്ടാമെന്ന് പാട്ടീൽ കത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഈ പദ്ധതി കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഗണ്യമായ നേട്ടങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി. ബെംഗളൂരു-ഹൈദരാബാദ്, ബെംഗളൂരു-ചെന്നൈ അതിവേഗ റെയിൽ ഇടനാഴികളെ സ്വാഗതം ചെയ്യുകയാണ്. എന്നാൽ ഈ റൂട്ടുകൾ കർണാടകയിൽ ഏകദേശം 100 കിലോമീറ്റർ ദൂരം മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. അതുകൊണ്ട് തന്നെ ഇതിൻ്റെ പ്രയോജനങ്ങൾ പരിമിതമായിരിക്കും എന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

bengalurubullettrain2-17

ബെംഗളൂരുവും പൂനെയും തമ്മിലുള്ള അതിവേഗ റെയിൽ ബന്ധം മധ്യ, വടക്കൻ കർണാടകയ്ക്കും പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സാംഗ്ലി, കോലാപ്പൂർ തുടങ്ങിയ ജില്ലകൾക്കും വലിയ നേട്ടങ്ങൾ നൽകുമെന്നും കത്തിൽ പാട്ടീൽ വിശദീകരിച്ചു. അത്തരം ഒരു പദ്ധതി ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി, ദാവൻഗെരെ, തുമകുരു, മറ്റ് നഗരങ്ങൾ എന്നിവയുടെ സാമ്പത്തികവും വ്യാവസായികവുമായ ഭൂപ്രകൃതിയെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു-മുംബൈ അതിവേഗ റെയിൽ പദ്ധതിക്കായി ഒരു സമഗ്രമായ സാധ്യത പഠനം നടത്തണമെന്നും പാട്ടീൽ അഭ്യർത്ഥിച്ചു. വിഷയത്തിൽ ഒരു രാഷ്ട്രീയവുമില്ല. ഈ നീക്കം വെറും ചർച്ചകളിൽ മാത്രം ഒതുങ്ങാതെ അതിന്റെ യുക്തിപരമായ ലക്ഷ്യത്തിലേക്ക് എത്തണമെന്നത് മാത്രമാണ് തൻ്റെ ആവശ്യം. ബെംഗളൂരുവിനും മുംബൈക്കും ഇടയിൽ കാര്യക്ഷമവും ലോകോത്തരവുമായ കണക്റ്റിവിറ്റി സംവിധാനം ഉണ്ടാകണമെന്നത് മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗ റെയിൽ ഇടനാഴി

ബെംഗളൂരു-ഹൈദരാബാദ്

കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ വിവിധ ജില്ലകൾക്ക് വലിയ നേട്ടങ്ങൾ നൽകുന്നതായിരിക്കും പദ്ധതി. കർണാടകയിൽ, ബെംഗളൂരു അർബൻ (യെലഹങ്ക, നഗര കേന്ദ്രം ഉൾപ്പെടെ), ചിക്ക്ബെള്ളാപൂർ (ദൊഡ്ഡബല്ലാപ്പൂർ, ഹിന്ദുപൂർ സമീപപ്രദേശങ്ങൾ) തുടങ്ങിയ ജില്ലകൾക്ക് വടക്കൻ വിപണികളിലേക്ക് മെച്ചപ്പെട്ട പ്രവേശനം റൂട്ട് ലഭ്യമാക്കും. യാത്രാസമയം ഏകദേശം 2 മണിക്കൂറായി കുറയുന്നതിലൂടെ ഐടി, നിർമ്മാണം, റിയൽ എസ്റ്റേറ്റ് മേഖലകൾക്ക് കാര്യമായ ഉണർവുണ്ടാകും.ആന്ധ്രാപ്രദേശിൽ, അനന്തപൂർ (അനന്തപൂർ, ഗുണ്ടക്കല്ല്, ധർമ്മവരം സ്റ്റേഷനുകൾ ഉൾപ്പെടുന്നു), ശ്രീ സത്യസായി, കർണൂൽ എന്നീ ജില്ലകളിൽ വ്യാവസായിക-കാർഷിക വ്യാപാരം വർദ്ധിക്കും. തെക്കൻ സാങ്കേതിക ഹബ്ബുകളും വളർന്നുവരുന്ന സാമ്പത്തിക മേഖലകളും തമ്മിലുള്ള മികച്ച ബന്ധം തൊഴിലവസരങ്ങൾക്കും ടൂറിസം വരുമാനത്തിനും വഴിതുറക്കും.

ബെംഗളൂരു-ചെന്നൈ

ഏകദേശം 306 കിലോമീറ്റർ ദൂരം. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ ജില്ലകൾക്ക് വലിയ നേട്ടങ്ങൾ നൽകും. യാത്രാസമയം ഏകദേശം 1 മണിക്കൂർ 13 മിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷ.കർണാടകയിൽ, ബെംഗളൂരു അർബൻ (ബയ്യപ്പനഹള്ളി, വൈറ്റ്‌ഫീൽഡ്, ഇലക്ട്രോണിക്‌സ് സിറ്റി സ്റ്റേഷനുകൾ), ബെംഗളൂരു റൂറൽ (ഹോസ്‌കോട്ടെ, കോടിഹള്ളിക്ക് സമീപം), കോലാർ (ബംഗാരപ്പേട്ട് ഉൾപ്പെടെ) എന്നിവക്ക് കിഴക്കൻ തുറമുഖങ്ങളിലേക്കും വ്യവസായങ്ങളിലേക്കും മെച്ചപ്പെട്ട ബന്ധം ലഭിക്കും. ഇത് ! ഐടി പാർക്കുകൾ, റിയൽ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ് എന്നിവയുടെ വളർച്ചയെ ഉത്തേജിപ്പിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+