ബെംഗളൂരിൽ നിന്ന് രാത്രി 7.50 ഓടെ പുറപ്പെടും, റൂട്ട് ഇങ്ങനെ; വന്ദേഭാരത് സ്ലീപ്പർ വിവരങ്ങൾ
ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവ്വീസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഈ മാസം അവസാനത്തോടെ ട്രെയിൻ സർവ്വീസ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആഴ്ചയിൽ ആറ് ദിവസവും സ്ലീപ്പർ സർവ്വീസ് നടത്തും.
ബെംഗളൂരിൽ നിന്നും മുംബൈയിലേക്ക് 1118 കിലോ മീറ്ററാണ് ഉള്ളത്.
വന്ദേഭാരത് സ്ലീപ്പർ എത്തുന്നതോടെ ബെംഗളൂരിനും മുംബൈയ്ക്കും ഇടയിലുള്ള യാത്ര ദൈർഘ്യം 16 മണിക്കൂറായി കുറയും. ബെംഗളൂരിൽ നിന്നും രാത്രി 7.50 ഓടെയായിരിക്കും യാത്ര പുറപ്പെടുക. പിറ്റേന്ന് രാവിലെ 11.55 ഓടെ മുംബൈയിൽ എത്തിച്ചേരും. തിരിച്ച് മുംബൈയിൽ നിന്നും രാത്രി 8.10 ഓടെ പുറപ്പെട്ട് രാവിലെ 11.55 ഓടെ ബെംഗളൂരിൽ എത്തും.

ധർമ്മവരം, അനന്തപൂർ, ഗുണ്ടക്കൽ, റായ്ച്ചൂർ, വാഡി, കലബുറഗി, സോലാപൂർ, പൂനെ, കല്യാൺ എന്നീ റൂട്ടുകളിലൂടെയായിരിക്കും ട്രെയിൻ കടന്ന് പോകുക. വൃത്തിയാക്കുന്നതിനും വെള്ളം നിറയ്ക്കുന്നതിനുമായിരിക്കും സോലാപൂരിലും പൂനെയിലും സ്റ്റോപ്പ് അനുവദിക്കുക.
വളവുകളും മറ്റ് യാത്ര പ്രശ്നങ്ങളും കുറഞ്ഞ റൂട്ട് ആയതിനാലാണ് വന്ദേഭാരത് സ്ലീപ്പർ കൽബുർഗി വഴി സർവ്വീസ് നടത്താൻ നിശ്ചയിച്ചതെന്നാണ് വിവിധ വൃത്തങ്ങൾ നൽകുന്ന വിവരം. ഈ റൂട്ടിലൂടെ മണിക്കൂറിൽ 130 കിമി വേഗത്തിൽ ട്രെയിനിന്‍ സഞ്ചരിക്കാൻ സാധിക്കും. നിർദ്ദിഷ്ട സർവ്വീസിന് വേഗത കുറവായിരിക്കും. മാത്രമല്ല ലോണ്ട മുതൽ കിട്ടൂർ വരെയുള്ള 55 കിമി റൂട്ടിലൂടെയുള്ള യാത്ര ട്രെയിൻ യാത്രയെ മൊത്തെത്തിൽ ബാധിക്കും. നിലവിൽ 17 ജോടി ട്രെയിനുകളിൽ ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്. അതായത് പുതിയ ട്രെയിൻ അനുവദിക്കുമ്പോൾ ഇപ്പോൾ ഓടുന്ന ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തേണ്ടി വരും.
ഹുബ്ബള്ളി വഴി ട്രെയിൻ സർവ്വീസ് നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാൽ ഈ ചുരം റൂട്ടിൽ ധാരാളം വളവുകളുണ്ട്. അതിനാൽ വേഗത്തിലുള്ള യാത്ര സാധ്യമാകില്ല. അതിനാൽ ഹുബ്ബള്ളി മറ്റൊരു വന്ദേഭാരത് സ്ലീപ്പർ സർവ്വീസ് അനുവദിക്കുന്നതാകും ഉചിതം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതിനിടെ സ്ലീപ്പർ അനുവദിക്കുമ്പോൾ പ്രവൃത്തി സമയം നഷ്ടപ്പെടാത്ത രീതിയിൽ സമയക്രമം പാലിക്കുന്നത് ഗുണകരമായിരിക്കുമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. 'ഏതെങ്കിലും സമയത്ത് ട്രെയിൻ അനുവദിച്ചത് കൊണ്ട് കാര്യമില്ല. പ്രവർത്തന സമയം താണ്ടരുത്. ഇരുവശങ്ങളിലേക്കും 10 മണിക്ക് ശേഷം ട്രെയിൻ എത്തുന്നത് കൊണ്ട് വലിയ കാര്യമില്ല. കാരണം ഒരുദിവസത്തിൻ്റെ പകുതിയും നഷ്ടപ്പെടും. മുംബൈയ്ക്കും ബെംഗളൂരിനുമിടയിൽ കൂടുതൽ പേരും യാത്രക്കും മറ്റ് ബിസിനസ് ആവശ്യങ്ങൾക്കുമായിരുക്കും ഈ സർവ്വീസിനെ ആശ്രയിക്കുക',യാത്രക്കാർ പറഞ്ഞു.


Click it and Unblock the Notifications
