ബെംഗളൂരു മെട്രോയ്ക്ക് നീളം കൂടുന്നു; മൂന്നാം ഘട്ടത്തിനായുള്ള ടെന്‍ഡര്‍ ക്ഷണിച്ചു; ഡബിള്‍ ഡെക്കര്‍ ഡിസൈന്‍
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും യാത്രക്കാര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ വര്‍ഷം ബെംഗളൂരു മെട്രോയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ വര്‍ഷമാണ്. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം നടക്കുന്നത്. ഡിസംബറോടെ പിങ്ക് ലൈന്‍ പൂര്‍ണമായി തുറക്കും. ബ്ലൂ ലൈനിന്റെ ആദ്യ ഘട്ടവും ഡിസംബറില്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ മെട്രോ സര്‍വീസിന്റെ നിരക്കുകള്‍ അടുത്ത മാസം മുതല്‍ അഞ്ചു ശതമാനം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം ഉപയോക്താക്കളില്‍ നിരാശ പകരുന്നുണ്ട്.
അതിനിടെ, നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട സിവില്‍ വര്‍ക്കുകള്‍ക്കായി ബെംഗളൂരു മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ടെന്‍ഡറുകള്‍ ക്ഷണിച്ചു. മൂന്നാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരു മെട്രോയുടെ ആകെ നീളം 222.2 കിലോമീറ്ററായി വര്‍ധിക്കും. നിലവില്‍ ഇത് 96 കിലോമീറ്ററാണ്.

44.45 കിലോമീറ്റര്‍ പദ്ധതിയില്‍ രണ്ട് ലൈനുകളും ഏഴ് ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ട് പ്രധാന പാതകളാണ് മൂന്നാം ഘട്ടത്തിലുള്ളത്. ജെപി നഗര്‍ നാലാം ഘട്ടം മുതല്‍ കെമ്പാപുര (ഹെബ്ബാള്‍) വരെയുള്ള 32.15 കിലോമീറ്റര്‍ പാതയും മഗാഡി റോഡിലെ ഹൊസഹള്ളി മുതല്‍ കടബാഗെരെ വരെ 12.5 കിലോമീറ്റര്‍ പാതയും ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി.
മൂന്നാം ഘട്ടത്തിന്റെ പ്രത്യേകത ചില ഭാഗങ്ങളില്‍ നിര്‍മ്മിക്കുന്ന ഡബിള്‍ ഡെക്കര്‍ പാതകളാണ്. താഴെ സാധാരണ വാഹനങ്ങള്‍ക്കും മുകളിലെ വരിയില്‍ മെട്രോ ട്രെയിനുകള്‍ക്കും സഞ്ചരിക്കാവുന്ന രീതിയിലാണ് ഡബിള്‍ ഡെക്കര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആദ്യത്തെ ഇടനാഴിയില്‍ ഡെല്‍മിയ സര്‍ക്കിള്‍ മുതല്‍ ഹെബ്ബാല്‍ വരെ 28.486 കിലോമീറ്ററിലാണ് ഡബിള്‍ ഡെക്കര്‍ ഉള്‍പ്പെടുന്നത്. രണ്ടാമത്തെ പാതയില്‍ കെഎച്ച്ബി കോളനിയില്‍ നിന്ന് കഡബാഗെരെയിലേക്ക് 8.635 കിലോമീറ്ററിലാണ് ഡബിള്‍ ഡെക്കറുള്ളത്.
2031 മേയ് മാസത്തോടെ മൂന്നാം ഘട്ടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഏകദേശം 15,611 കോടി രൂപയാണ് ഈ പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ചെലവ്. ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതത്തിന് പുറമെ ജപ്പാന് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന് ഏജന്‍സിയില്‍ നിന്നുള്ള വായ്പയും ഉള്‍പ്പെടുന്നു. ഡബിള്‍ ഡെക്കറിന് വരുന്ന 9,692.33 കോടി രൂപ പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
ഔട്ടര്‍ റിംഗ് റോഡിലെയും മഗാഡി റോഡിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ഈ പുതിയ പാതകള്‍ സഹായിക്കും. പ്രതിദിനം ഏകദേശം 7.85 ലക്ഷം പേര് ഈ പാത ഉപയോഗിക്കുമെന്നാണ് കണക്കുകൂട്ടല്‍.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications