ബെംഗളൂരു മെട്രോ സ്റ്റേഷനുകള്‍ അത്ഭുതപ്പെടുത്തും; 500 ലിഫ്റ്റുകള്‍, 1,000 എസ്കലേറ്ററുകള്‍: പുതിയ പദ്ധതികള്‍
ബെംഗളൂരു: ലക്ഷക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ ബെംഗളൂരു നമ്മ മെട്രോ ഈ വര്‍ഷം വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. പുതിയ ലൈനുകള്‍ കൂട്ടിച്ചേര്‍ത്ത് കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനൊപ്പം മെട്രോ സ്റ്റേഷനുകളും അടിമുടി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തയാറെടുക്കുകയാണ്. നിലവില്‍ യാത്രക്കാരുടെ എണ്ണം മെട്രോ സ്റ്റേഷനുകളുടെ ശേഷിയേക്കാള്‍ കൂടുതലാണ്. പ്രവൃത്തി ദിവസങ്ങളില്‍ വലിയ തിരക്കാണ് സ്റ്റേഷനുകളിലും ട്രെയിനുകളിലും അനുഭവപ്പെടുന്നത്. യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്ന വിധമാണ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്.
ട്രാഫിക്കില്‍ നിന്ന് രക്ഷപ്പെട്ട് മെട്രോയില്‍ കയറാന്‍ എത്തുന്നവര്‍ക്ക് സ്റ്റേഷനുള്ളിലെ തിരക്കില്‍പെട്ട് ശ്വാസംമുട്ടുന്ന അവസ്ഥ ഒഴിവാക്കാനാണ് പുതിയ വികസന പദ്ധതി ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള മെട്രോ ശൃംഖലയുടെ ദൈര്‍ഘ്യം 96 കിലോമീറ്ററില്‍ നിന്ന് 175 കിലോമീറ്ററായി ഇരട്ടിയാക്കാനാണ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം സ്റ്റേഷനുകളുടെ എണ്ണം 83-ല്‍ നിന്ന് 127 ആയി വര്‍ധിപ്പിക്കും. യാത്രക്കാരുടെ എണ്ണം ലക്ഷം കടന്ന സാഹചര്യത്തില്‍ സ്റ്റേഷനുകള്‍ക്കുള്ളിലെ തിരക്ക് കുറയ്ക്കാനും യാത്ര സുഗമമാക്കാനും വലിയ തയ്യാറെടുപ്പുകളാണ് അധികൃതര്‍ നടത്തുന്നത്.
ഇതിന്റെ ഭാഗമായി പുതിയ മെട്രോ സ്റ്റേഷനുകളിലായി 500 ലിഫ്റ്റുകളും 1,000 എസ്കലേറ്ററുകളും സ്ഥാപിക്കും. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും യാത്ര എളുപ്പമാക്കാന്‍ ഈ നീക്കം വലിയ രീതിയില്‍ സഹായിക്കും. പ്രത്യേകിച്ച് ഒന്നിലധികം ലൈനുകള്‍ സംഗമിക്കുന്ന ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് ഇതുവഴി എളുപ്പമാകും. കേന്ദ്ര സര്‍ക്കാരിന്റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഈ യന്ത്രസാമഗ്രികളുടെ 60 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചവയാകണം എന്ന നിബന്ധനയും ബിഎംആര്‍സിഎല്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ലിഫ്റ്റുകളും എസ്കലേറ്ററുകളും കേടാകാതെ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പത്ത് വര്‍ഷത്തെ അറ്റകുറ്റപ്പണി കരാറുകളും പദ്ധതിയുടെ ഭാഗമായി രൂപീകരിക്കും. മെട്രോയിലെ ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം ഇതിനകം പത്ത് ലക്ഷം കടന്ന സാഹചര്യത്തില്‍, ഇത്തരം സൗകര്യങ്ങള്‍ യാത്രയുടെ അവിഭാജ്യ ഘടകമാണെന്ന് അധികൃതര്‍ കരുതുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ പുതിയ മാറ്റങ്ങള്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. ഈ വര്‍ഷം അവസാനത്തോടെ പിങ്ക് ലൈന്‍ പൂര്‍ണമായി യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കും.
-
ബെംഗളൂരു പെരിഫെറൽ റിംഗ് റോഡ് അഥവാ ബിബിസി വൈകും; ടെൻഡർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ -
ബെംഗളൂരുവിൽ 500 രൂപ മതി ഒരു ദിവസത്തെ ചിലവിന്, ചർച്ചയായി യുവതിയുടെ വീഡിയോ -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ












Click it and Unblock the Notifications