ബെംഗളൂരുകാർക്ക് തിരിച്ചടി; പുതിയ വന്ദേഭാരത് സ്ലീപ്പർ ഈ റൂട്ടിൽ? വിശദാംശങ്ങൾ ഇങ്ങനെ

രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ സർവ്വീസ് ബെംഗളൂരു-മുംബൈ റൂട്ടിൽ വന്നേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ദസറയ്ക്ക് ശേഷം പുതിയ സ്ലീപ്പർ സർവ്വീസ് നടത്തുമെന്നുള്ള വാർത്തകളും വന്നിരുന്നു. എന്നാൽ ഡൽഹി-ഹൌറ റൂട്ടിലാണ് പുതിയ വന്ദേഭാരത് സ്ലീപ്പർ റെയിൽവെ പരിഗണിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

കാൻപൂർ സെൻട്രൽ, പ്രയാഗ്‌രാജ് ജംഗ്ഷൻ, പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ, ഗയ ജംഗ്ഷൻ, കോഡർമ, പാരസ്‌നാഥ്, ധൻബാദ്, അസൻസോൾ ജംഗ്ഷൻ എന്നീ റൂട്ടുകളിലൂടെയാണ് ട്രെയിൻ സർവ്വീസ് നടത്തുകയെന്നാണ് റെയിൽവെ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ന്യൂസ് 18 റിപ്പോർട്ടിൽ പറയുന്നത്. രാജ്യതലസ്ഥാനത്ത് നിന്നും കിഴക്കൻ ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഈ സ്ലീപ്പർ സർവ്വീസ് ആശ്വാസമാകും.

vand2-576

ഡൽഹിക്കും ഹൌറയ്ക്കും ഇടയിലുള്ള ദൈർഘ്യം 1449 കിമിയാണ്. ഈ ദൂരം 15 മണിക്കൂർ കൊണ്ട് വന്ദേഭാരത് സ്ലീപ്പറിന് പൂർത്തിയാക്കാനാകും. നിലവിൽ ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ രാജധാനി എക്സ്പ്രസ് ആണ്. 17.15 മണിക്കൂർ കൊണ്ടാണ് ട്രെയിൻ യാത്ര പൂർത്തിയാക്കുന്നത്.

വൈകീട്ട് 5 മണിക്ക് ഡൽഹിയിൽ നിന്നും ആരംഭിക്കുന്ന വിധത്തിലായിരിക്കും സർവ്വീസ്. പിറ്റേന്ന് രാവിെ 8 മണിയോടെയാകും ഹൌറയിലെത്തുക. തിരിച്ചും ഇതേ സമയത്ത് തന്നെയാകും ട്രെയിൻ യാത്ര തിരിക്കുക.

16 കോച്ചുകളുള്ള ട്രെയിനായിരിക്കും സർവ്വീസ് നടത്തുകയെന്നാണ് വിവരം. 11 എസി ത്രീ-ടയർ കോച്ചുകൾ, നാല് എസി ടു-ടയർ കോച്ചുകൾ, ഒരു ഫസ്റ്റ് എസി കോച്ച് എന്നിവയാകും ഉണ്ടാകുക.

നിരക്ക് എത്രയാകും?

എസി ത്രീ-ടയറിന് 3,000, എസി ടു-ടയറിന് 4,000, ഫസ്റ്റ് എസിക്ക് 5,100 എന്നിങ്ങനെയാകും ടിക്കറ്റ് നിരക്കുകൾ എന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതൊന്നും റെയിൽവെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ വരുമോ?

പശ്ചിമബംഗാളിലെ ഹൌറയ്ക്കും അസമിലെ കാമാഖ്യയ്ക്കും ഇടയിലാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവ്വീസ് ആരംഭിച്ചത്. മികച്ച സ്വീകാര്യതയാണ് ട്രെയിനിന് ലഭിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ സർവ്വീസ് ബെംഗളൂരു-മുംബൈ റൂട്ടിലാകുമെന്നാണ് നേരത്തേ റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവും വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് യാതൊരു വിവരവും ഇത് സംബന്ധിച്ച് റെയിൽവെ മന്ത്രാലയം പുത്തുവിട്ടിട്ടില്ല.

അതേസമയം കേരളത്തിനും വൈകാതെ ഒരു വന്ദേഭാരത് സ്ലീപ്പര്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. ബെംഗളൂരുവില്‍ നിന്ന് എറണാകുളം വഴി നാഗര്‍കോവിലേക്കാകും ഈ ട്രെയിന്‍ എന്നാണ് നേരത്തേ കേന്ദ്രമന്ത്രി സുരേഷ് ഗോപി സൂചിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+