രാവിലെ 7ന് എത്തേണ്ട ബെംഗളൂരു ബസ് 9 മണിക്കൂര്‍ വൈകി തമ്പാനൂരില്‍; ഒരൊറ്റ ഡ്രൈവര്‍, 10000 രൂപ പിഴ

ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള അന്തര്‍ സംസ്ഥാന ബസ് എത്തിയത് 9 മണിക്കൂര്‍ വൈകി. വഴിയില്‍ പൂക്കളും ഇലക്ട്രോണിക് സാധനങ്ങളും ഇറക്കാന്‍ ഇടയ്ക്കിടെ നിര്‍ത്തിയതാണ് വളരെ വൈകാന്‍ കാരണം. ബെംഗളൂരുവില്‍ നിന്ന് പുറപ്പെടാന്‍ വൈകിയതിന് പുറമെയായിരുന്നു ഇടയ്ക്കിടെയുള്ള നിര്‍ത്തല്‍. ദീപാവലി വേളയില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കിയിട്ടും ദുരിതം നേരിട്ട യാത്രക്കാര്‍ മോട്ടോര്‍ വാഹന വകുപ്പില്‍ പരാതിപ്പെട്ടതോടെ നടപടിയുണ്ടായി.

ബെംഗളൂരുവില്‍ നിന്ന് വൈകീട്ട് അഞ്ച് മണിക്ക് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ ഏഴിന് തിരുവനന്തപുരം തമ്പാനൂരില്‍ എത്തേണ്ടതായിരുന്നു എ വണ്‍ ബസ്. പുറപ്പെടാന്‍ രണ്ട് മണിക്കൂര്‍ വൈകി. പൂക്കളും ഇലക്ട്രോണിക് വസ്തുക്കളും കയറ്റാനും ഇടയ്ക്കിടെ ഇറക്കാനുമാണ് വീണ്ടും സമയം നഷ്ടമായത്. ഇതോടെ വൈകീട്ടാണ് ബസ് തമ്പാനൂരില്‍ എത്തിയത്.

bengaluru thiruvananthapuram bus delay

ഏകദേശം 23 മണിക്കൂറാണ് യാത്രയ്ക്ക് വേണ്ടി വന്നത്. ഇത്രയും നേരം ഒരു ഡ്രൈവര്‍ മാത്രമാണ് ബസ് ഓടിച്ചത് എന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. ദിപാവലിയോട് അനുബന്ധിച്ച് നാട്ടില്‍ നേരത്തെ എത്താമെന്ന് കരുതിയാണ് ഉയര്‍ന്ന തുകയില്‍ ടിക്കറ്റ് എടുത്ത് ബസില്‍ കയറിയത്. പൂക്കളും മറ്റും കയറ്റുന്നതിനാല്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ സ്ഥലമുണ്ടായില്ല. സാധനങ്ങള്‍ സീറ്റിനടിയില്‍ തന്നെ സൂക്ഷിക്കണം എന്ന് ബസ് ജീവനക്കാര്‍ നിര്‍ദേശിച്ചു.

ബെംഗളൂരുവില്‍ നിന്ന് വെള്ളിയാഴ്ച വൈകീട്ട് പുറപ്പെട്ട് ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തേണ്ട ബസിലെ യാത്രക്കാരാണ് പെട്ടുപോയത്. വളരെ വൈകിയതോടെ യാത്രക്കാര്‍ മോട്ടോര്‍ വാഹന വകുപ്പിനെ വിവരം അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെ ബസ് ആലപ്പുഴയിലെ ഹരിപാട് എത്തിയ വേളയില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞ് 10000 രൂപ പിഴയിട്ടു.

തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പൂക്കള്‍ കയറ്റാനാണ് ഏറെ സമയം പോയത്. കേരളത്തിലേക്ക് കടന്ന പിന്നാലെ ഇവ ഇറക്കാന്‍ ഇടയ്ക്കിടെ നിര്‍ത്തി. ഹരിപ്പാട് എത്തുമ്പോഴേക്കും നിരവധി ലോഡ് ഇറക്കിയിരുന്നു. പടക്കങ്ങള്‍ കയറ്റി എന്നും ആരോപണമുണ്ട്. ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചുവരികയാണ്. യാത്രക്കാര്‍ ആദ്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനെ വിവരം അറിയിച്ചു. അദ്ദേഹം ആലപ്പുഴ ആര്‍ടിഒയിലെ എംജി മനോജിന് വിവരം കൈമാറി. തുടര്‍ന്നാണ് ഹരിപ്പാട് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

ഇതെല്ലാം കഴിഞ്ഞ് ബസ് തിരുവനന്തപുരം എത്തുമ്പോള്‍ ശനിയാഴ്ച വൈകീട്ട് നാല് മണിയോട് അടുത്തു. ഇവിടെയും മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി. ബെംഗളൂരുവില്‍ നിന്ന് കയറിയ യാത്രക്കാര്‍ ഇത്രയും നേരം ബസില്‍ ഇരിക്കേണ്ടി വന്നതില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma