ബെംഗളൂരിൽ നിന്ന് വെറും 850 രൂപയ്ക്ക് സ്ലീപ്പറിൽ നാട്ടിലേക്ക് വരാം; ഓണത്തിന് സ്പെഷ്യൽ സർവ്വീസ്
ഓണത്തിന് ബെംഗളൂരിൽ നിന്നും നാട്ടിലെത്താൻ പ്ലാൻ ചെയ്യുന്നവർക്ക് ആശ്വാസമായി പുതിയ സർവ്വീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. ബെംഗളൂരിനും കണ്ണൂരിനും ഇടയിലായിരിക്കും സർവ്വീസ്. ഓഗസ്റ്റ് 20 മുതൽ ബസുകൾ സർവ്വീസ് ആരംഭിക്കുമെന്ന് അധികൃർ അറിയിച്ചു.
നോണ്‍ എസി സ്ലീപ്പർ ബസുകളാണ് അനുവദിച്ചിരിക്കുന്നത്. മടിവാളയിൽ നിന്നായിരിക്കും സർവ്വീസ് ആരംഭിക്കുക. ശാന്തിനദർ ടിടിഎംസി, മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷൻ, കെംഗേരി ടിടിഎംസി, മൈസൂരു, ഹുൻസൂർ, ഗൊണികൊപ്പൽ, വിരാജ്പേട്ട്, ഇരട്ടി, തലശേരി വഴിയായിരിക്കും ബസ് കണ്ണൂരിൽ എത്തുക.

മടിവാളയിൽ നിന്നും രാത്രി 8.36 നായിരിക്കും ബസ് പുറപ്പെടുക. ശാന്തിനഗർ 9.16, മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷൻ 10, കെംഗേരി 10.15 എന്നിങ്ങനെയാണ് സമയം. പുലച്ചെ 3.30 ഓടെയായിരിക്കും വിരാജ് പേട്ട് എത്തുക. അവിടെ നിന്ന് 4.45 ന് ഇരിട്ടി, 5.45 ന് തലശേരി , കണ്ണർ 6.30 എന്നിങ്ങനെയാകും സമയം.
ഒരാൾക്ക് 850 രൂപയാണ് ടിക്കറ്റ് നിരക്ക്. വിരാജ്പേട്ടിലേക്ക് 600 രൂപയും വരും. ഇരിട്ടി ,തലശേരി എന്നിവിടങ്ങളിലേക്ക് യഥാക്രമം 705 രൂപയും 805 രൂപയുമാണ് നിരക്ക് ഈടാക്കുക.
സെഷ്യൽ ബസുകളുമായി കെഎസ്ആർടിസി
ഓണത്തിരക്ക് ഏറിയതോടെ ദക്ഷിണേന്ത്യൻ റെയിൽവേയും കേരള ആർടിസിയും സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരിൽ നിന്നും ചെന്നൈയിൽ നിന്നും അടക്കം നൂറോളം ട്രെിനുകളാണ് റെയിൽവെ പ്രഖ്യാപിച്ചത്. സമാന രീതിയിൽ മൈസൂർ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നെല്ലാം കേരള ആർടിസിയും അധിക സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വന്ദേഭാരതിൻ്റെ 18 കോച്ചുകൾ എവിടെ?
ബെംഗളൂരു മലയാളികൾക്കിടയിൽ വൻ സ്വീകാര്യതയുള്ള സർവ്വീസാണ് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ്. സർവ്വീസ് പ്രഖ്യാപിച്ചത് മുതൽ തന്നെ ട്രെയിനിന് ടിക്കറ്റ് കിട്ടാത്ത സാഹചര്യമാണ്. ഓണത്തിന് ഒരു മാസം മുൻപ് തന്നെ വന്ദേഭാരതിൻ്റെ വെയിറ്റിംഗ് ലിസ്റ്റ് 100 കടന്നിരുന്നു. ഈ സാഹചര്യത്തിൽ തിരക്ക് കുറക്കാൻ ട്രെയിനിൻ്റെ കോച്ചുകൾ 8 ൽ നിന്നും 16 ആക്കി ഉയർത്തുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇതുവരേയും വന്ദേഭാരതിന് അധിക കോച്ചുകൾ അനുവദിച്ചിട്ടില്ല. ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ എന്തുകൊണ്ടാണ് നടപടികൾ വേഗത്തിലാക്കാൻ റെയിൽവെ മടിക്കുന്നതെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.


Click it and Unblock the Notifications