ബെംഗളൂരു മലയാളികൾക്ക് ആശ്വാസം; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ, ബുക്കിങ് തുടങ്ങി
ക്രിസ്തുമസ് അവധിക്ക് നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് ആശ്വാസം. ഒടുവിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. രണ്ട് ട്രെയിനുകളാണ് അനുവദിച്ചത്. ബെംഗളൂരു - കൊല്ലം റൂട്ടിലും ഹുബ്ബള്ളി - തിരുവനന്തപുരം നോർത്ത് റൂട്ടിലുമാണ് ട്രെയിനുകൾ സർവ്വീസ് നടത്തുക.
ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരം നോർത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ 23 രാവിലെ 6.55 ന് പുറപ്പെടും. ഉച്ചയ്ക്ക് 2.25 നാണ് ട്രെയിൻ ബെംഗളൂരിലെത്തുക. പിറ്റേന്ന് രാവിലെ 10.30 നാണ് ട്രെയിനെത്തുക. തിരിച്ച് ഡിസംബർ 24 ന് 12.40 ഓടെയാണഅ ഹുബ്ബള്ളിയിലേക്ക് ട്രെയിൻ പുറപ്പെടുക. പിറ്റേന്ന് രാവിലെ 5.50 ഓടെ ബെംഗളൂരിലെത്തും.

ബെംഗളൂരിൽ നിന്ന് കൊല്ലത്തേക്കുള്ള സ്പെഷ്യൽ ഡിസംബർ 27 ന് ഉച്ചയ്ക്ക് 3 നാണ് പുറപ്പെടുക. പിറ്റേന്ന് രാവിലെ 7.25 ന് കൊല്ലത്തെത്തും. മടക്കം 28 ന് രാവിലെ 10.40 നാണ് കൊല്ലത്ത് നിന്ന് പുറപ്പെടുന്നത്. പിറ്റേന്ന് രാവിലെ 10.30 ന് ബെംഗളൂരിലെത്തും.
ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം
പാലക്കാട് ഡിവിഷനിലെ വിവിധ ട്രെയിനുകൾക്ക് ദക്ഷിണ റെയിൽവേ സമയക്രമീകരണം ഏർപ്പെടുത്തി. കോറിഡോർ ബ്ലോക്കുകൾ കാരണമാണ് നടപടി. പത്ത് മിനിറ്റ് മുതൽ ഒരു മണിക്കൂറിലധികം വരെ കാലതാമസം ഉണ്ടായേക്കുമെന്ന് റെയിൽവെ അറിയിച്ചു.
ഡിസംബർ 16, 23, 30 തീയതികളിൽ രാവിലെ 08.20 ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെടുന്ന 08539 വിശാഖപട്ടണം - കൊല്ലം സ്പെഷ്യൽ ട്രെയിൻ 10 മിനിറ്റ് വൈകും. ഡിസംബർ 21, 28 തീയതികളിൽ ഉച്ചയ്ക്ക് 03.15 ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുന്ന 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷ്യൽ ട്രെയിനും 10 മിനിറ്റ് വൈകും.
ഡിസംബർ 30 ന് പുലർച്ചെ 02.30 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന 07106 കൊല്ലം - നരസാപുർ സ്പെഷ്യൽ ട്രെയിൻ 20 മിനിറ്റ് വൈകും. ഡിസംബർ 21, 27 തീയതികളിൽ രാവിലെ 08.40 ന് പുറപ്പെടുന്ന 16382 കന്യാകുമാരി - പൂനെ എക്സ്പ്രസ് 40 മിനിറ്റ് വൈകിയെത്തും.
എക്സ്പ്രസ് ട്രെയിനുകളുടെ സമയമാറ്റം
ഡിസംബർ 28 ന് രാത്രി 10.50 ന് ബാരോണിയിൽ നിന്ന് പുറപ്പെടുന്ന 12521 ബാരോണി - എറണാകുളം ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ് 1 മണിക്കൂർ വൈകും. 2026 ജനുവരി 4 ന് രാവിലെ 06.40 ന് ഗോരഖ്പൂരിൽ നിന്ന് പുറപ്പെടുന്ന 12511 ഗോരഖ്പൂർ - തിരുവനന്തപുരം നോർത്ത് രാപ്തിസഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 1 മണിക്കൂർ 10 മിനിറ്റ് വൈകും.
22638 മംഗലാപുരം സെൻട്രൽ - ഡോ. എം.ജി. ആർ. ചെന്നൈ സെൻട്രൽ എക്സ്പ്രസ് ഡിസംബർ 11, 18 തീയതികളിൽ രാത്രി 11.45 ന് പുറപ്പെടുമ്പോൾ 40 മിനിറ്റ് വൈകും. ഡിസംബർ 16, 21, 23, 28 തീയതികളിലെ യാത്ര 10 മിനിറ്റ് വൈകും.
ഡോ. എം.ജി. ആർ. ചെന്നൈ സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 01.25 ന് പുറപ്പെടുന്ന 22637 മംഗലാപുരം സെൻട്രൽ എക്സ്പ്രസ് ഡിസംബർ 22 ന് 1 മണിക്കൂർ 40 മിനിറ്റും, 23 ന് 1 മണിക്കൂറും വൈകും. ഡിസംബർ 22 ന് വൈകുന്നേരം 04.20 ന് പുറപ്പെടുന്ന 12685 ചെന്നൈ സെൻട്രൽ - മംഗലാപുരം സെൻട്രൽ ട്രെയിനും 20 മിനിറ്റ് വൈകും












Click it and Unblock the Notifications