ബെംഗളൂരു നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ടെത്താം; പ്രത്യേക ട്രെയിനുമായി റെയില്‍വേ; റൂട്ട് ഇങ്ങനെ
ബെംഗളൂരു: ഹോളിയോടനുബന്ധിച്ച് വലിയ തിരക്ക് ട്രെയിനുകളില്‍ അനുഭവപ്പെടാറുണ്ട്. ഹോളി ആഘോഷിക്കാനും വിനോദ യാത്രയ്ക്കും നാട്ടിലേക്കു പോകാനുമൊക്കെ ആയിരക്കണക്കിന് ആളുകള്‍ ട്രെയിനുകളെ ആശ്രയിക്കാറുണ്ട്. പ്രത്യേകിച്ച് ഈ സീസണില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് യാത്രക്കാരുടെ വലിയ ഒഴുക്ക് ഉണ്ടാകാറുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ബെംഗളൂരു-ഡല്‍ഹി റൂട്ട്. ബെംഗളൂരുവില്‍ നിന്ന് വിദ്യാര്‍ത്ഥികളും ജോലിക്കാരും വിനോദ സഞ്ചാരികളും ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് ഡല്‍ഹിയിലേക്കു ദിനംപ്രതി പോകുന്നത്.
ഹോളി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ബെംഗളൂരുവിനും ഡല്‍ഹിക്കും ഇടയില്‍ പ്രത്യേക സിംഗിള്‍ ട്രിപ്പ് ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. വരാനിരിക്കുന്ന ഹോളി ഉത്സവത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ആയിരത്തി അഞ്ഞൂറോളം പ്രത്യേക ട്രെയിനുകള്‍ ഓടിക്കാനുള്ള റെയില്‍വേയുടെ തീരുമാനത്തിന് പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം വന്നത്. 23 കോച്ചുകളുള്ള ഈ പ്രത്യേക ട്രെയിന്‍ യശ്വന്ത്പൂരിനും ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനും ഇടയിലാണ് സര്‍വീസ് നടത്തുന്നത്. തെലങ്കാനയിലെ കാച്ചെഗുഡ വഴിയാണ് ട്രെയിന്‍ പോകുന്നത്.

നമ്പര്‍ ട്രെയിന്‍ 06569 ഫെബ്രുവരി 25-ന് രാത്രി 10.40-ന് യാത്ര ആരംഭിക്കും. രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം ഫെബ്രുവരി 27-ന് ഉച്ചയ്ക്ക് 2.45-ന് ട്രെയിന്‍ ഡല്‍ഹിയില്‍ എത്തിച്ചേരും. മടക്കയാത്രയ്ക്കായി 06570 നമ്പര്‍ ട്രെയിന്‍ മാര്‍ച്ച് ഒന്നിന് രാവിലെ ഏഴു മണിക്ക് ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട് മാര്‍ച്ച് രണ്ടാം തീയതി രാത്രി 9.40-ന് യശ്വന്ത്പൂരില്‍ തിരിച്ചെത്തും.
ഈ പ്രത്യേക ട്രെയിനിലേക്കുള്ള ടിക്കറ്റുകള്‍ ഐആര്‍സിടിസി പോര്‍ട്ടല്‍ വഴിയോ റെയില്‍വേയുടെ മറ്റ് ഔദ്യോഗിക ചാനലുകള്‍ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. യാത്രാ തീയതിയോട് അടുപ്പിച്ച് തന്നെ ബുക്കിങ് ആരംഭിക്കാനാണ് സാധ്യത. ടിക്കറ്റ് നിരക്കുകളെയും സ്റ്റോപ്പുകളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പുകള് ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്കോ തിരിച്ചോ ഈ ദിവസങ്ങളില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ യാത്രക്കാര്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടിവരും. ഉത്സവ സീസണ് ആയതിനാല്‍ വലിയ തിരക്ക് ട്രെയിനുകളില്‍ അനുഭപ്പെടാനുള്ള സാധ്യതയുണ്ട്.
-
റെയില്‍വെ ടിക്കറ്റ് റദ്ദാക്കാന്‍ പുതിയ ചട്ടം; ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ കാശ് പോകും, സ്റ്റേഷന് മാറ്റാം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications