ബെംഗളൂരു യാത്രയ്ക്ക് മിന്നല്‍ വേഗത; 73 മിനുട്ടില്‍ എത്താം, പുതിയ റെയില്‍ ഇടനാഴി ഉഗ്രന്‍
ബെംഗളൂരു: ധനമന്ത്രി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ ഇടനാഴി ചെറിയ സംഭവമല്ല. രാജ്യത്തെ ജനങ്ങളുടെ യാത്രയ്ക്ക് മിന്നല്‍ വേഗത നല്കാന് സഹായിക്കുന്ന പദ്ധതിയാണിത്. മാത്രമല്ല, വന്‍കിട നഗരങ്ങള്‍ തമ്മിലുള്ള ദൂരം കുറയും. വേഗത കൂടുമ്പോള്‍ പെട്ടെന്ന് ലക്ഷ്യത്തിലെത്താനും സാധിക്കും. പദ്ധതി വന്നാലുള്ള മാറ്റം റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് വിശദീകരിച്ചു.
ഏഴ് അതിവേഗ റെയില്‍ ഇടനാഴിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു-ചെന്നൈ, ബെംഗളൂരു-ഹൈദരാബാദ്, ചെന്നൈ-ഹൈദരാബാദ്, പൂനെ-ഹൈദരാബാദ്, മുംബൈ-പൂനെ, ഡല്‍ഹി-വരാണസി, വരാണസി-സിലിഗുരി എന്നിവയാണ് ഏഴ് പാതകള്‍. തമിഴ്നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെയാണ് പാത ബന്ധിപ്പിക്കുന്നത്.

ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് നിലവില്‍ ട്രെയിന്‍ യാത്രയ്ക്ക് വരുന്ന സമയം അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെയാണ്. അതിവേഗ റെയില്‍ ഇടനാഴി യാഥാര്‍ഥ്യമായാല്‍ ഇത് ഒരു മണിക്കൂര്‍ 13 മിനുട്ട് ആയി ചുരുങ്ങും. ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്ക് ഏകദേശം പത്ത് മണിക്കൂറാണ് ഇപ്പോള്‍ വേണ്ടി വരുന്ന സമയം. ഇത് ഒരു മണിക്കൂര്‍ 55 മിനുട്ട് ആയി കുറയും.
ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് ഏകദേശം 12 മണിക്കൂര്‍ വേണ്ടി വരുന്നു. ഇത് മൂന്ന് മണിക്കൂറില്‍ താഴെയാകുമെന്നതാണ് എടുത്തു പറയേണ്ട നേട്ടം. ദക്ഷിണേന്ത്യയ്ക്ക് ബജറ്റില്‍ അനുവദിച്ച അതിവേഗ റെയില്‍ ഇടനാഴിയിലെ വിവരങ്ങളാണിത്. അതേസമയം, മുംബൈ-പൂനെ റൂട്ടില്‍ നിലവില്‍ നാല് മണിക്കൂറോളം സമയം വേണ്ടി വരുന്നത് പാത വരുന്നതോടെ 48 മിനുട്ടായി കുറയും.
അതിവേഗ റെയില്‍ പാത കൊണ്ടുള്ള നേട്ടങ്ങള്‍
പൂനെയില്‍ നിന്ന് ഹൈദരാബാദിലേക്ക് ഏകദേശം പത്ത് മണിക്കൂറാണ് ഇപ്പോള്‍ വേണ്ടി വരുന്നത്. ഇത് രണ്ട് മണിക്കൂറായി കുറയും. ഡല്‍ഹിയില്‍ നിന്ന് വരാണസിയിലേക്ക് പത്ത് മണിക്കൂര്‍ വേണ്ടിടത്ത് മൂന്ന് മണിക്കൂര്‍ 50 മിനുട്ടില്‍ ലക്ഷ്യത്തിലെത്താന്‍ സാധിക്കും. വരാണസിയില്‍ നിന്ന് ബിഹാറിലെ പട്ന വഴി ബംഗാളിലെ സിലിഗുരിയിലേക്ക് ഏകദേശം 15 മണിക്കൂര്‍ വേണ്ടിടത്ത് പാത യാഥാര്‍ഥ്യമായാല്‍ മൂന്ന് മണിക്കൂര്‍ മതിയാകും.
രാജ്യത്തെ വന്‍കിട, ഐടി നഗരങ്ങളെ ബന്ധിപ്പിച്ചാണ് അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നത്. പാത നിര്‍മാണത്തിനുള്ള സൗകര്യം കൂടി കണക്കിലെടുത്തിട്ടുണ്ട്. ജനങ്ങള്‍ക്ക് ജോലി അവസരം ഉയരാനും ബിസിനസ് ശക്തിപ്പെടാനും ഇത് വഴിയൊരുക്കും. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും വിപുലമാകും. ഇതെല്ലാം രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക അവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുക.
ഏഴ് പാതകള്‍ കൂടി 4000 കിലോമീറ്റര്‍ ദൂരം വരും. 16 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്. പ്രത്യേക ചരക്കുപാതയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളിലെ ദന്കുനിയില് നിന്ന് ഗുജറാത്തിലെ സൂറത്തിലേക്കാണ് ചരക്കുപാത. ഒഡീഷ, ചത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ഈ പാത.
-
അവധിക്ക് നാട്ടിൽ പോകാനിരുന്നവർക്ക് തിരിച്ചടി; വിമാനയാത്രക്ക് ഇനി തീവില നൽകേണ്ടി വരും -
റെയിൽവേയിൽ കാത്തിരിക്കുന്നത് 2801 ഒഴിവുകൾ; പരീക്ഷയോ ഇന്റർവ്യൂവോ ഇല്ല, ജോലി നേടാൻ ഇതാ സുവർണ്ണാവസരം! -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില












Click it and Unblock the Notifications