Get Updates
Get notified of breaking news, exclusive insights, and must-see stories!

100 രൂപയുണ്ടോ? ബാംഗ്ലൂരിൽ ഈ സ്ഥലങ്ങൾ പോയി വരാം..അവധി ആഘോഷമാക്കാം

ബെംഗളൂരുവിലേക്ക് കേരളത്തിൽ നിന്നോ മറ്റിടങ്ങളിൽ നിന്നോ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ പ്രധാന പ്രതിസന്ധി എവിടെയൊക്കെ പോകും എന്നതാണ്. നന്ദി ഹില്‍സും ലാല്‌ ബാഗും എംജി റോഡിലൂടെ ഒരി ഓട്ടപ്രദക്ഷിണവും കോമേഷ്യൽ സ്ട്രീറ്റിലൂടെയുള്ള നടത്തവും കഴിഞ്ഞാൽ പിന്നെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. എന്നാൽ പാര്‍ട്ടികളും ആഘോഷങ്ങളും ഇഷ്ടപ്പെടുന്നവരാണെങ്കിൽ അവരുടെ സമയ വൈകിട്ടു തുടങ്ങി രാവേറും വരെ നീളും.

ബാംഗ്ലൂരിൽ വന്ന് പകൽ നേരങ്ങളിൽ എന്തു ചെയ്യുമെന്ന് ഇനിയും ആലോചിക്കുകയാണെങ്കിൽ ഇതാ ഒരു ലിസ്റ്റ് തരാം.. ബാംഗ്ലൂരില്‌ സൗജന്യമായ അല്ലെങ്കിൽ പരമാവധി നൂറു രൂപാ വരെ മുടക്കിൽ കാണാവുന്ന സ്ഥലങ്ങളും അവയുടെ പ്രത്യേകതകളും നോക്കാം.

bengal2-

കബൺ പാർക്ക്

ബെംഗളൂരു നഗരത്തിന്‍റെ ശ്വാസകോശം എന്നപോലെ നഗരത്തിനു നടുവിലെ പച്ചത്തുരുത്താണ് കബ്ബൺ പാർക്ക്. ശ്രീ ചാമരാജേന്ദ്ര പാർക്ക് എന്നറിയപ്പെടുന്ന ഇവിടം സെന്റ്രൽ ബിസിനസ് ഡിസ്ട്രിക്ടിൽ 100 ഏക്കറോളം വിസ്തൃതിയിലാണ് വിശാലമായി കിടക്കുന്നത്. അതിരാവിലെ മുതൽ വൈകിട്ട് വരെ തുറന്നിരിക്കുന്ന ഇവിടം പ്രായഭേദമന്യേ ആളുകൾ എത്തുന്ന ഇടമാണ്. കുട്ടികൾക്ക് കളിക്കാനും ടോയ് ട്രെയിനിൽ കയറാനും ബോട്ടിങ് നടത്താനും ഇവിടെ സൗകര്യമുണ്ട്. മുതിർന്നവർക്കാവട്ടെ, പ്രകൃതിയിൽ നടക്കാനും ചിന്തിച്ചിരിക്കാനും ഒരു ചെറിയ മീറ്റിങ് വരെ നടത്താനും സൗകര്യം ഇവിടെയുണ്ട്. കബ്ബൺ പാർക്ക് പ്രവേശനം സൗജന്യമാണ്.

നെഹ്റു പ്ലാനറ്റോറിയം

ആകാശത്തെയും നക്ഷത്രങ്ങളെയും ഒക്കെ തൊട്ടടുത്തിരുന്ന് മനസ്സിലാക്കുവാൻ പറ്റിയ ഇടമാണ് നെഹ്റു പ്ലാനറ്റോറിയം. ശാസ്ത്രത്തിൽ താല്പര്യമുള്ളവർ നിർബന്ധമായും സന്ദർശിക്കേണ്ട ഒരിടമാണിത്. ഇന്ത്യയുടെ ബഹിരാകാശ ചരിത്രം, മുന്നേറ്റങ്ങൾ, സംഭാവനകൾ എന്നിവയെല്ലാം ഇവിടെ അറിയാം. സാങ്കി റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നമ്മുടെ സൗരയൂഥം എന്ന വിഷയത്തിൽ ഇംഗ്ലീഷിൽ ഉച്ചയ്ക്ക് 12:30 നും കന്നഡയിൽ ഉച്ചയ്ക്ക് 2:30 നും പ്രദർശനമുണ്ട്. സെലസ്റ്റിയൽ ഫയർവർക്ക്സ് ഷോ കന്നഡ: ഉച്ചയ്ക്ക് 3:30 ഇംഗ്ലീഷ്: വൈകുന്നേരം 4:30 എന്നിങ്ങനെയാണ് സമയം.

തിങ്കളാഴ്ചകളിലും രണ്ടാമത്തെ ചൊവ്വാഴ്ചകളിലും അടച്ചിരിക്കും
നെഹ്റു പ്ലാനറ്റോറിയം പ്രവേശനം മുതിർന്നവർക്ക് - 60 രൂപ,കുട്ടികൾക്ക് (16 വയസ്സ് വരെ) -40 രൂപ/-
സ്കൂൾ വിദ്യാർത്ഥികൾ (16 വയസ്സ് വരെ)- 30 രൂപ/-എന്നിങ്ങനെയും ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് സൗജന്യവുമാണ്.

ലാൽബാഗ് ബോട്ടാണിക്കൽ ഗാർഡൻ

ബെംഗളൂരുവിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന സ്ഥലങ്ങളിലൊന്നാണ്
ലാൽബാഗ് ബോട്ടാണിക്കൽ ഗാർഡൻ. രാവിലെ 6 മുതൽ വൈകിട്ട് 7 വരെയാണ് പ്രവേശന സമയം. റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും നടത്തുന്ന പുഷ്പമേളയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ന്ത്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ കൂടിയാണിത്. ഗ്ലാസ് ഹൗസ്, തടാകം, കള്ളിമുൾച്ചെടികൾ, വലിയ വൃക്ഷങ്ങൾ, പുരാതന ക്ഷേത്രം, വാച്ച് ഹൗസ്, ഫ്ലോറൽ ക്ലോക്ക് എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെ കാണാം.
ലാൽബാഗ് ബോട്ടാണിക്കൽ ഗാർഡൻ പ്രവേശനത്തിന് 30 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഇസ്കോൺ ക്ഷേത്രം

ബെംഗളൂരുവിൽ യാതൊരു ബഹളങ്ങളോ ബസുകളുടെയോ വാഹനങ്ങളുടെയോ ഹോണടിയോ ഒന്നുമില്ലാതെ സമാധാനത്തിലും പ്രാർത്ഥനയിലും സമയം ചെലവഴിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇസ്കോൺ ക്ഷേത്രത്തിലേക്ക് പോകാം.
ഇസ്കോൺ ക്ഷേത്രം പ്രവേശനം സൗജന്യമാണ്.

കെ ആർ മാർക്കറ്റ്

ബെംഗളൂരുവിലെ ഏറ്റവും വലിയ പുഷ്പ മാർക്കറ്റാണ് കെ ആർ മാർക്കറ്റ്. പുലർച്ചെ നാലു മണിക്ക് മുൻപേ തന്നെ സജീവമാകുന്ന ഇവിടെ ലക്ഷങ്ങളുടെ പൂക്കച്ചവടമാണ് കുറച്ചു മണിക്കൂറുകൾ കൊണ്ട് നടക്കുന്നത്. പൂക്കൾ മാത്രമല്ല, പഴങ്ങളും പച്ചക്കറികളും വസ്ത്രങ്ങളും ചെരിപ്പും പൂജാ സാധനങ്ങളും എന്നിങ്ങനെ എന്തും ഏറ്റവും വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്ന ഇടമാണിത്.
കെ ആർ മാർക്കറ്റ് പ്രവേശനം സൗജന്യമാണ്.

വെങ്കട്ടപ്പ ആർട്ട് ഗാലറി - 20 രൂപ
ബെംഗളൂരു പാലസ് പുറംകാഴ്ചകൾ - സൗജന്യം
ചർച്ച് സ്ട്രീറ്റ് ആര്‍ട്- സൗജന്യം
ഉൾസൂർ ലേക്ക്- സൗജന്യം തുടങ്ങിയവയും പോകാൻ
പറ്റിയ ഇടങ്ങളാണ്. ഈ ലിസ്റ്റിലെ സ്ഥലങ്ങളുടെ പട്ടിക അപൂർണ്ണമാണ്. ഇവ കൂടാതെ വേറെയും നിരവധി സ്ഥലങ്ങളിൽ സൗജന്യമായോ അല്ലെങ്കിൽ 100 രൂപയില് കുറഞ്ഞ ടിക്കറ്റിലോ പോകാൻ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+